കരിമ്പ്

ബാൻഡഡ് ക്ലോറോസിസ്

Physiological Disorder

മറ്റുള്ളവ

ചുരുക്കത്തിൽ

  • ഇളം ഇലകളിൽ ഇളം-പച്ച മുതൽ വെള്ളനിറം അല്ലെങ്കിൽ മഞ്ഞനിറത്തിലുള്ള സമാന്തര ഭാഗങ്ങൾ.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

കരിമ്പ്

ലക്ഷണങ്ങൾ

ഇലയുടെ ഇരുവശങ്ങളിലും ഇളം പച്ച മുതൽ വെള്ളനിറം വരെയുള്ള സമാന്തര ഭാഗങ്ങളാണ് രോഗലക്ഷണങ്ങളുടെ സവിശേഷത. നിറം മാറിയ വരകൾ മുതിർന്ന ഇലകളുടെ ചുവട്ടിലും ക്രമേണ തുടര്‍ന്നുവരുന്ന ഇളം ഇലകളിലും കാണപ്പെടുന്നു. ഒരു കൃഷിയിടത്തിനുള്ളിൽ, മണ്ണിൽ നിന്ന് ഒരേ ഉയരത്തിലുള്ള വ്യത്യസ്ത ചെടികളിൽ ലക്ഷണങ്ങൾ കാണാം. ബാധിക്കപ്പെട്ട ഏതാനും ഇലകളുടെ ഭാഗങ്ങളിലോ വരകളിലോ നിർജ്ജീവമായ പാടുകളും കീറലും കാണപ്പെടും. ചെറിയ കരിമ്പുകൾ സാധാരണയായി ഈ അസ്വാഭാവികതയില്‍ നിന്ന് മുക്തമാണ്.

ശുപാർശകൾ

ജൈവ നിയന്ത്രണം

നാളിതുവരെ, ഈ തകരാറിനെതിരെ ലഭ്യമായ ജൈവിക നിയന്ത്രണ മാർഗ്ഗങ്ങളൊന്നും ഞങ്ങൾക്കറിയില്ല.

രാസ നിയന്ത്രണം

ലഭ്യമാണെങ്കിൽ ജൈവപരിചരണ രീതികളോടൊപ്പം പ്രതിരോധ നടപടികളും കൂട്ടിച്ചേർത്തുള്ള ഒരു സംയോജിത സമീപനം എപ്പോഴും പരിഗണിക്കുക. ഈ കേടുപാടുകൾ ചെടിയെ കാര്യമായി ബാധിക്കുന്നില്ല.

അതിന് എന്താണ് കാരണം

ബാൻഡഡ് ക്ലോറോസിസ് ഒരു വൈകല്യമാണ്, ഇത് പ്രാഥമികമായി താപനിലയിലെ പെട്ടെന്നുള്ള ഇടിവ് മൂലമാണ് ഉണ്ടാകുന്നത്. കൂമ്പിനുള്ളിലെ ചുരുളുകളില്ലാത്ത ഇലകളുടെ ഭാഗങ്ങളെ ഇത് ബാധിക്കുന്നു. കേടുപാടുകൾ സാധാരണയായി, ഇലകൾ വളരുമ്പോൾ ആഴ്ചകൾക്ക് ശേഷം മാത്രമേ കാണപ്പെടുന്നുള്ളൂ, ഇത് വിളയുടെ വിളവിനെയും മറ്റ് സംവിധാനങ്ങളെയും കാര്യമായി ബാധിക്കുന്നില്ല. 2.7 നും7°C -നും ഇടയിലുള്ള താപനില ഈ അസാധാരണത്വത്തിന് അനുകൂലമാണ്. താഴ്ന്ന പ്രദേശങ്ങളിലെ കൃഷിയിടങ്ങളെക്കാൾ ഉയർന്ന പ്രദേശങ്ങളിലെ കൃഷിയിടങ്ങളെയാണ് ഈ അവസ്ഥ ബാധിക്കുന്നത്. പെട്ടന്നു പ്രതികരിക്കുന്ന ചില ഇനങ്ങളിൽ ചൂട് മൂലവും ഈ തകരാറുണ്ടാകാം, പ്രത്യേകിച്ച് ഇലകൾ സ്വാഭാവികമായി വളയുന്നിടത്ത്.


പ്രതിരോധ നടപടികൾ

  • കാലേകൂട്ടി കൃഷിയിറക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക