പരുത്തി

കളനാശിനി മൂലമുള്ള പൊള്ളലുകള്‍

Herbicides Cell Membrane Disruptors

മറ്റുള്ളവ

5 mins to read

ചുരുക്കത്തിൽ

  • വെള്ളത്തിൽ കുതിർന്ന ഇലപ്പുള്ളികൾ.
  • ഉണങ്ങികൊണ്ടിരിക്കുന്നതും അഴുകിക്കൊണ്ടിരിക്കുന്നതുമായ ഇലവിതാനം.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ


പരുത്തി

ലക്ഷണങ്ങൾ

ഉപയോഗിച്ച കളനാശിനി, പ്രയോഗിക്കുന്ന സമയം, അളവ് എന്നിവയെ ആശ്രയിച്ചാണ് രോഗലക്ഷണങ്ങൾ. സാധാരണയായി ഇലകളിൽ വെള്ളത്തിൽ കുതിർന്ന ക്ഷതങ്ങൾ ദൃശ്യമാകും, ഇത് പിന്നീട് വരണ്ടുപോകും. കലകൾ കരിയുകയോ അല്ലെങ്കിൽ ബീജാങ്കുരണം തടസ്സപ്പെടുകയോ ചെയ്യുന്നത്, ഈ കീടനാശിനികൾ ചെടികൾ മുളയ്ക്കുന്നതിനുമുൻപ് പ്രയോഗിക്കുന്നതു മൂലമുള്ള സവിശേഷതയാണ്. ചെടികൾ മുളച്ചതിനുശേഷം പ്രയോഗിക്കുമ്പോൾ, അവ ഒരു പുള്ളി കുത്തുകൾ പോലെയുള്ള മാതൃകയിൽ കരിയാൻ കാരണമാകും. ഇത് പാരക്വറ്റ് മൂലമുള്ള കേടുപാടുകളുമായി ആശയക്കുഴപ്പം ഉണ്ടാക്കിയേക്കാം, പക്ഷേ അവ വെങ്കല നിറമായി മാറുന്നില്ല.

Recommendations

ജൈവ നിയന്ത്രണം

ഈ അവസ്ഥയ്ക്ക് ജൈവിക പരിചരണങ്ങൾ ലഭ്യമല്ല. ദോഷകരമായ സംഭവങ്ങൾ ഒഴിവാക്കാൻ പ്രതിരോധവും നല്ല കാർഷിക രീതികളും പ്രധാനമാണ്. അമിതമായി പ്രയോഗിച്ചു എന്ന് സംശയിക്കുന്നുവെങ്കിൽ, ചെടികൾ നന്നായി കഴുകുന്നത് രോഗവിമുക്തിക്ക് സഹായിക്കും.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. ഒരു കളനാശിനി പ്രയോഗം ആസൂത്രണം ചെയ്യുന്നതിനുമുമ്പ്, താങ്കൾ കൈകാര്യം ചെയ്യുന്ന കളയുടെ ഇനവും (അടിസ്ഥാനപരമായി വിസ്താരമേറിയ ഇലകളുള്ള കളകൾ vs പുല്ലുകൾ) അവയുടെ നിയന്ത്രണത്തിന് മറ്റ് രീതികളൊന്നും അനുയോജ്യമല്ല എന്നും ഉറപ്പുവരുത്തുക. കളനാശിനി ശ്രദ്ധാപൂർവ്വം തിരഞ്ഞെടുക്കുക, ലേബൽ ശ്രദ്ധാപൂർവ്വം വായിക്കുക, നിർദ്ദേശങ്ങൾ പാലിക്കുക, ശുപാർശ ചെയ്തിട്ടുള്ള അളവിൽ പ്രയോഗിക്കുക.

അതിന് എന്താണ് കാരണം

ഡിഫെനൈലെതർ കുടുംബത്തിൽ പെടുന്ന ഫ്ലൂമിയോക്സാസിൻ, ഫോംസഫെൻ, ലാക്ടോഫെൻ, കാർഫെൻട്രാസോൺ, ആസിഫ്ലൂർഫെൻ എന്നിവയോടൊപ്പം പി‌പി‌ഒ ഇൻ‌ഹിബിറ്ററുകളുള്ള കളനാശിനികളാണ് കേടുപാടുകൾക്ക് കാരണം. ഹരിതക ഉത്പാദനം തടയുന്നതിലൂടെ അവ കോശസ്തരത്തെ തടസ്സപ്പെടുത്തുന്നു. പ്രകാശത്തെയും കാലാവസ്ഥയെയും ആശ്രയിച്ച് 1-3 ദിവസത്തിനുള്ളിൽ ഇലകളിൽ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടും. രോഗലക്ഷണങ്ങളുടെ വികസനത്തിന് വെളിച്ചം ആവശ്യമാണ്, മാത്രമല്ല സൂര്യപ്രകാശമുള്ളതും ഊഷ്മളവുമായ ദിവസങ്ങളിൽ ലക്ഷണങ്ങൾ മികച്ച രീതിയിൽ വികസിക്കുന്നു.


പ്രതിരോധ നടപടികൾ

  • താങ്കൾ കൈകാര്യം ചെയ്യുന്ന കളയുടെ തരം (അടിസ്ഥാനപരമായി വിസ്താരമേറിയ ഇലകളുള്ള കളകൾ അല്ലെങ്കിൽ പുല്ലുകൾ) അറിയുമെന്ന് ഉറപ്പുവരുത്തുക.
  • താങ്കളുടെ ഉദ്ദേശ്യത്തിന് അനുയോജ്യമായ കളനാശിനി ശ്രദ്ധാപൂർവ്വം തിരഞ്ഞെടുക്കുക.
  • ലേബൽ ശ്രദ്ധാപൂർവ്വം വായിച്ച്, നിർദ്ദേശങ്ങളും ശുപാർശ ചെയ്തിട്ടുള്ള അളവുകളും പിന്തുടരുക.
  • മറ്റ് കളനാശിനിയുമായി കളർന്നുള്ള മലിനീകരണം ഒഴിവാക്കാൻ ഉപയോഗിച്ചതിന് ശേഷം എപ്പോഴും സ്പ്രേ കണ്ടെയ്നർ വൃത്തിയാക്കുക.
  • മറ്റ് കൃഷിയിടങ്ങളിലേക്ക് വ്യാപിക്കുന്നത് തടയാൻ കാറ്റുള്ള സാഹചര്യങ്ങളിൽ തളിക്കുന്നത് ഒഴിവാക്കുക.
  • കളകളെ മികച്ച രീതിയിൽ ലക്ഷ്യമിടുന്ന, കാറ്റുമൂലമുള്ള വ്യാപനം കുറയ്ക്കുന്ന സ്പ്രേ നോസിലുകൾ ഉപയോഗിക്കുക.
  • കളനാശിനികളുടെ ഫലങ്ങൾ നിരീക്ഷിക്കുന്നതിന് മേച്ചിൽപ്പുറങ്ങളിലും പുല്ല് നിലങ്ങളിലും പ്രയോഗിച്ച് പരീക്ഷിക്കുക.
  • കാലാവസ്ഥാ പ്രവചനം ശ്രദ്ധാപൂർവ്വം പരിശോധിക്കുക, സൂര്യപ്രകാശമുള്ളതും ഊഷ്മളവുമായ സാഹചര്യങ്ങളിൽ തളിക്കരുത്.
  • പ്രയോഗിക്കുന്ന തീയതികൾ, ഉൽപ്പന്നങ്ങൾ, കൃഷിയിടങ്ങൾ, കാലാവസ്ഥാ സാഹചര്യങ്ങൾ എന്നിവ ഉൾപ്പെടെ പ്രവർത്തനങ്ങൾ രേഖപ്പെടുത്തി സൂക്ഷിക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക