തക്കാളി

കളനാശിനി വളര്‍ച്ചാ കേടുപാട്

Herbicides Growth Regulators

മറ്റുള്ളവ

ചുരുക്കത്തിൽ

  • ഇലകളുടെ രൂപവൈകൃതം.
  • തണ്ടുകള്‍, ഇലഞ്ഞെടുപ്പുകള്‍, ഞരമ്പുകള്‍ എന്നിവയുടെ ദീര്‍ഘിക്കല്‍.
  • ഇലകളുടെ നിറം മങ്ങല്‍.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ


തക്കാളി

ലക്ഷണങ്ങൾ

ലക്ഷണങ്ങള്‍ പ്രധാനമായും വളരുന്ന, ഇളം ഇലകളിലാണ് കാണാന്‍ കഴിയുന്നത്‌. ഇലകളുടെ മടങ്ങല്‍, ഒടിയലോ ചുളുങ്ങലോ എന്നിവയാണ് സവിശേഷതകള്‍. തണ്ടുകളും ഇലഞ്ഞെടുപ്പുകളും ദീര്‍ഘിച്ചു പുറമേ കുരുക്കള്‍ വികസിക്കും, അങ്ങനെ അവയ്ക്ക് "സ്ട്രാപ്പിംഗ്" അല്ലെങ്കില്‍ " വിച്ചസ് ഹാന്‍ഡ്‌സ്" എന്ന പ്രതിഭാസം നല്‍കുന്നു. ഇലഞരമ്പുകള്‍ വല പോലെ അല്ലാതെ ഓരോന്നിനും സമാന്തരമായി പോകും. ഇലകള്‍ നിറംമാറി മഞ്ഞയില്‍ നിന്ന് വെള്ളയും തവിട്ടുമാകും. മുതിര്‍ന്ന ചെടികളില്‍ മുതിര്‍ന്ന ഇലകളും വികസിക്കുന്ന പഞ്ഞി ഗോളങ്ങളും പോലെയുള്ള ചെടി ഭാഗങ്ങളില്‍ ഒരു കേടുപാടും ഉണ്ടാകുന്നില്ല.

ശുപാർശകൾ

ജൈവ നിയന്ത്രണം

ഈ അവസ്ഥയ്ക്ക് ജൈവചികിത്സ ലഭ്യമല്ല. പ്രതിരോധവും മികച്ച കാര്‍ഷിക പ്രവര്‍ത്തനങ്ങളും ആണ് ഹാനി ഒഴിവാക്കാനുള്ള ആദ്യ മാര്‍ഗ്ഗം. കൂടിയ മാത്ര സംശയിക്കുന്നുവെങ്കില്‍ ചെടികള്‍ നന്നായി കഴുകുന്നത് സഹായിച്ചേക്കാം.

രാസ നിയന്ത്രണം

ലഭ്യമെങ്കില്‍ എപ്പോഴും ജൈവ ചികിത്സകളെ പ്രതിരോധ നടപടികളുമായി സമന്വയിപ്പിച്ച ഒരു സമീപനം പരിഗണിക്കണം. കളനാശിനി തളിക്കാന്‍ പദ്ധതിയിടുന്നതിനു മുമ്പായി താങ്കള്‍ കൈകാര്യം ചെയ്യുന്ന കളകളുടെ ഇനം (അടിസ്ഥാനമായി പുല്ലിതര കളകള്‍ vs പുല്ലുകള്‍) കൂടാതെ ഈ ആവശ്യത്തിനായി ഇതിലും മികച്ച മറ്റൊരു രീതിയുമില്ല എന്നും അറിഞ്ഞിരിക്കാന്‍ ശ്രദ്ധിക്കുക. കീടനാശിനി ശ്രദ്ധാപൂര്‍വ്വം തിരഞ്ഞെടുക്കണം, ലേബല്‍ ശ്രദ്ധാപൂര്‍വ്വം വായിച്ചു നിര്‍ദ്ദേശങ്ങള്‍, മാത്രകള്‍ എന്നിവ നിര്‍ദ്ദേശിച്ചിരിക്കുന്ന പ്രകാരം പിന്തുടരണം.

അതിന് എന്താണ് കാരണം

2,4-D അല്ലെങ്കില്‍ ഡികമ്പയോട് പരുത്തിച്ചെടികള്‍ അത്യധികം സംവേദനക്ഷമമാണ്, പ്രത്യേകിച്ചും ഉയര്‍ന്ന മേഖലകളില്‍ കൃഷി ചെയ്യുന്ന ഗോസിപ്പിയം ഹേര്‍സറ്റം, പിമ കോട്ടന്‍ ജി. ബാബഡെന്‍സ് എന്നിവ. ഈ കളനാശിനികള്‍ ഫിനോക്സി ആസിഡ് അല്ലെങ്കില്‍ സിന്തറ്റിക് ഒക്സിന്‍സില്‍ (ഗ്രൂപ്പ് I)ഉള്‍പ്പെടുന്നവയും പുല്ലിതര കള ഇനങ്ങളെ നിയന്ത്രിക്കാന്‍ ഉപയോഗിക്കുന്നവയുമാണ്. കാലം തെറ്റുക, തെറ്റായ വിധികളുടെ തിരഞ്ഞെടുപ്പ് അല്ലെങ്കില്‍ തീവ്രമായ കാലാവസ്ഥാ പരിതസ്ഥിതികള്‍ എന്നിവ പരുത്തിച്ചെടികളെ ബാധിക്കുന്ന വ്യതിയാനത്തിലേക്ക് നയിക്കും. സമീപ കൃഷിയിടങ്ങളില്‍ നിന്നും ദൂഷണം ഉണ്ടായേക്കാം. മോശമായ പരിപാലനം മൂലം ചെടികളില്‍ മുന്‍കാലങ്ങളില്‍ ഉണ്ടായ ക്ലേശം ലക്ഷണങ്ങള്‍ വഷളാക്കാം. ലക്ഷണങ്ങള്‍ എത്രകാലം കാണാന്‍ കഴിയും എന്നത് പ്രയോഗിക്കുന്ന മാത്രകള്‍ അനുസരിച്ചാണ്. ലക്ഷണ ങ്ങള്‍ ചില മുട്ടുകള്‍ മുതല്‍, മാത്രകള്‍ വളരെ ഉയര്‍ന്നതെങ്കില്‍ ചെടി മുഴുവനും വ്യാപ്തിയുണ്ടാകും. വളരെ ചെറിയ മാത്രയില്‍ പോലും കളനാശിനികള്‍ വിളകള്‍ക്ക് കേടുവരുത്തിയേക്കാം എന്നറിയേണ്ടത് വളരെ പ്രധാന കാര്യമാണ്.


പ്രതിരോധ നടപടികൾ

  • താങ്കള്‍ കൈകാര്യം ചെയ്യുന്ന കളകളുടെ ഇനം അറിഞ്ഞിരിക്കാന്‍ ശ്രദ്ധിക്കുക(അടിസ്ഥാനമായി പുല്ലിതര കളകള്‍ vs പുല്ലുകള്‍)താങ്കളുടെ ആവശ്യത്തിനു ഏറ്റവും അനുയോജ്യമായ കളനാശിനി ഏതാണെന്ന് ശ്രദ്ധാപൂര്‍വ്വം തിരഞ്ഞെടുക്കണം.
  • ലേബല്‍ ശ്രദ്ധാപൂര്‍വ്വം വായിച്ചു നിര്‍ദ്ദേശങ്ങള്‍, മാത്രകള്‍ എന്നിവ നിര്‍ദ്ദേശിക്കുന്ന വിധത്തില്‍ പിന്തുടരണം.
  • ഒരു വ്യത്യസ്ത കളനാശിനിയുമായി ദൂഷണം ഒഴിവാക്കാന്‍ സ്പ്രേ അടങ്ങിയ പാത്രം ഉപയോഗത്തിന് ശേഷം എപ്പോഴും വൃത്തിയാക്കണം.
  • മറ്റു കൃഷിയിടങ്ങളിലേക്ക് വ്യാപിക്കുന്നത് തടയാന്‍ കാറ്റുള്ള അവസ്ഥകളില്‍ തളിക്കുന്നത് ഒഴിവാക്കണം.
  • കളകളെ കൂടുതല്‍ നന്നായി ലക്ഷ്യമിടാന്‍ ഒഴുക്കിപ്പോകുന്നത് തടയുന്ന സ്പ്രേ നോസിലുകള്‍ ഉപയോഗിക്കണം.
  • പ്രവര്‍ത്തന ഫലം നിരീക്ഷിക്കാന്‍ പുല്‍ത്തകിടികളിലും വിളവെടുത്ത പാടങ്ങളിലും കളനാശിനികള്‍ പരീക്ഷിച്ചു പരിശോധിക്കണം.
  • കാലാവസ്ഥ പ്രവചനം ശ്രദ്ധാപൂര്‍വ്വം പരിശോധിക്കണം, ഉയര്‍ന്ന അനതരീക്ഷ താപനിലയും / അല്ലെങ്കില്‍ ആര്‍ദ്രതയും ഉള്ളപ്പോള്‍ തളിക്കരുത്.
  • പ്രയോഗിച്ച തീയതി, ഉത്പന്നം, കൃഷിയിടത്തിന്റെ സ്ഥാനം, കാലാവസ്ഥ നിലകള്‍ എന്നിവ അടങ്ങിയ നാള്‍വിവരപ്പട്ടിക സൂക്ഷിക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക