പരുത്തി

പാരാവിൽറ്റ്

Parawilt

മറ്റുള്ളവ

ചുരുക്കത്തിൽ

  • വെള്ളക്കെട്ടുള്ള കൃഷിയിടങ്ങളിൽ വളരുന്ന ചെടികളെ ബാധിക്കുന്ന ശരീരശാസ്‌ത്രപരമായ ഒരു രോഗമാണ് പാരവിൽറ്റ്.
  • ഇലകളുടെ നിറം മങ്ങുകയും വാടുകയും ചെയ്യുന്നതാണ് പ്രധാന രോഗ ലക്ഷണങ്ങൾ.
  • രോഗം മൂർച്ഛിക്കുന്നതോടെ ഇലകളുടെ നിറം വിളറിയ വെങ്കലം/ചുവപ്പ് നിറമായി മാറുന്നു.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

പരുത്തി

ലക്ഷണങ്ങൾ

പാരാവിൽറ്റ് അഥവാ "പെട്ടെന്നുള്ള വാടൽ" കൃഷിയിടങ്ങളിൽ അങ്ങിങ്ങായി സമയോചിതമല്ലാതെ ബാധിക്കുന്ന രോഗമാണ്. ഈ രോഗത്തിന് അങ്ങനെ കൃത്യമായ ഒരു ശൈലിയില്ല അതുകൊണ്ട് തന്നെ മറ്റ് രോഗാണുക്കൾ വരുത്തുന്ന രോഗങ്ങളുമായി ഇവയെ തെറ്റിദ്ധരിക്കാറുണ്ട്. പ്രധാന ലക്ഷണങ്ങൾ ഇലകളുടെ നിറം മങ്ങുന്നതും വാടലുമാണ്. ഇലകളുടെ നിറം പച്ചയിൽ നിന്ന് വിളറിയ വെങ്കല നിറത്തിലേക്ക് മാറുകയും പിന്നീട് കലകൾ നശിക്കുകയും ചെയ്യുന്നു. പ്രത്യേകിച്ചും ഈ രോഗം വലിയ ഇലപ്പടർപ്പുകളുള്ളതും, ധാരാളം പരുത്തിക്കുലകൾ ഉള്ളതുമായ ചെടികളെയാണ് ബാധിക്കുന്നത്. പരുത്തി കുലകളും ഇലകളും നേരത്തെ പൊഴിയുകയും കുലകൾ നേരത്തെ തുറക്കുകയും ചെയ്യുന്നു. ചെടികൾ ചിലപ്പോൾ സുഖപ്പെട്ടേക്കാം, പക്ഷെ വിളവ് കുറവായിരിക്കും.

ശുപാർശകൾ

ജൈവ നിയന്ത്രണം

ഇവയെ നിയന്ത്രിക്കാൻ ജൈവപരമായ രീതികളില്ല. ഇവയെ നിയന്ത്രിക്കാൻ കൃഷിയിടങ്ങളിലെ പരുത്തി ചെടികളുടെ ജലസേചനവും വളപ്രയോഗവും ക്രമീകരിച്ചാൽ മതി. കൂടാതെ നല്ല ജല നിർഗമന സംവിധാനം ആസൂത്രണം ചെയ്യുക.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം സംയോജിത നിയന്ത്രണ രീതികളും ചേർത്തുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുക. ഇവയെ നിയന്ത്രിക്കാൻ രാസ പ്രതിരോധ രീതികൾ ഒന്നും തന്നെയില്ല. ഇവയെ പ്രതിരോധിക്കാൻ നല്ല ജല നിർഗമന സംവിധാനം, ജലസേചനം, സമീകൃതമായ വളപ്രയോഗം എന്നിവയിലൂടെ സാധിക്കും. 15 ഗ്രാം യൂറിയ, 15 ഗ്രാം മ്യുറേറ്റ് ഓഫ് പൊട്ടാഷ് കൂടാതെ 2 ഗ്രാം കോപ്പർ ഓക്സിക്ലോറൈഡ് എന്നിവ 1 ലിറ്റർ വെള്ളത്തിൽ കലക്കി മിശ്രിതം തയ്യാറാക്കുക. 100 -150 മി.ലി. വെള്ളം ചേർത്ത് ചെടികളുടെ വേരുഭാഗത്ത് ഒഴിക്കുക. ഈ മിശ്രിതം ചെടികൾക്ക് ഉടനടി പോഷണം ലഭ്യമാക്കുകയും കുമിൾനാശിനി കുമിൾ വളർച്ചയെ തടയുകയും ചെയ്യുന്നു.

അതിന് എന്താണ് കാരണം

പാരാവിൽറ്റ് എന്ന് പറയുന്നത് ഒരു ശരീരശാസ്ത്രപരമായ രോഗമാണ്, അതായത് കുമിൾ, ബാക്ടീരിയ, വൈറസ് എന്നിവയിലൂടെ ബാധിക്കുന്നവയല്ല. ഇവയുടെ അതേ രോഗ ലക്ഷണങ്ങളുള്ള മറ്റ് രോഗങ്ങൾ പരുത്തിയിൽ കണ്ടുവരുന്നുണ്ട്. അങ്ങിങ്ങായും സമയോചിതമല്ലാതെയും ബാധിക്കുന്നതാണ് ഇവയുടെ പ്രധാന ലക്ഷണങ്ങൾ. വേരുകൾക്ക് ചുറ്റും പെട്ടെന്ന് വെള്ളം കെട്ടുന്നതും (കനത്ത മഴ അല്ലെങ്കിൽ അമിതമായ ജലസേചനം) അതിന് ശേഷമുള്ള ചൂട് കാലാവസ്ഥയുമാണ് രോഗ കാരണം. പെട്ടെന്നുള്ള ചെടിയുടെ വളർച്ചയും പോഷകങ്ങളുടെ അസമത്വവുമാണ് മറ്റ് കാരണം. ചെളിയുള്ളതും, നീരൊഴുക്ക് കുറഞ്ഞതുമായ മണ്ണും രോഗ കാരണങ്ങളാണ്.


പ്രതിരോധ നടപടികൾ

  • പ്രതിരോധശേഷിയുള്ള ഇനങ്ങളോ സങ്കരയിനങ്ങളോ കൃഷി ചെയ്യുക.
  • വെള്ളം കെട്ടി കിടക്കാത്ത രീതിയിലുള്ള നീർവാർച്ച ഉറപ്പുവരുത്തുക.
  • ആവശ്യമില്ലെങ്കിൽ അമിതമായ ജലസേചനവും പതിവായുള്ള ജലസേചനവും ഒഴിവാക്കുക.
  • പതിവായി വിളകൾ നിരീക്ഷിക്കുക, പ്രത്യേകിച്ച് കനത്ത മഴയ്ക്ക് ശേഷമുള്ള നല്ല ചൂട് കാലാവസ്ഥ ഉള്ളപ്പോൾ.
  • അമിതമായ വളർച്ച ഒഴിവാക്കാൻ (ഉദാ: വലിയ ഇലപ്പടർപ്പുകളും ഭാരിച്ച പരുത്തിക്കുലകളും) അമിതമായി വള പ്രയോഗം ചെയ്യാതിരിക്കുക.
  • രോഗ കാരണങ്ങൾ (കനത്ത മഴയും വെയിലും) ഒഴിവാകുന്ന രീതിയിൽ വിത്ത് പാകലിനുള്ള ദിവസം പരിഷ്കരിക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക