പരുത്തി

പരുത്തിയുടെ ചുവന്ന ഇല രോഗം

Leaf Reddening

മറ്റുള്ളവ

ചുരുക്കത്തിൽ

  • ഇലയുടെ അരികുകളാണ് ആദ്യം ചുവപ്പാകുന്നത്.
  • പിന്നീട് ഇല മുഴുവന്‍ നിറം മാറും.
  • തണ്ടുകള്‍ വാടി ചുവപ്പുനിറമായി മാറും.
  • ഇലകളും കായ്കളും അടര്‍ന്നു വീഴുന്നു.
  • വളര്‍ച്ചാ മുരടിപ്പ് .

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

പരുത്തി

ലക്ഷണങ്ങൾ

രോഗ കാരണവും വിളകളുടെ ഘട്ടവും ആശ്രയിച്ച് ഇലകളിലെ ചുവപ്പ് നിറം നേരിയ തോതിൽ വ്യത്യാസപ്പെടാം. മിക്ക സംഭവങ്ങളിലും, ഇലകളുടെ അരികുകളാണ് ആദ്യം ചുവപ്പ് നിറമാകുന്നത്, പിന്നീട് ഈ നിറംമാറ്റം ഇലപത്രത്തിൻ്റെ ബാക്കിയുള്ള ഭാഗങ്ങളിലേക്കും വ്യാപിക്കുന്നു. വാട്ടം, തണ്ടുകളിലെ ചുവപ്പ് നിറം, മോശമായതോ അല്ലെങ്കിൽ പൂർണമായും നിലച്ചതോ ആയ പരുത്തിഗോളങ്ങളുടെ വികസനം, ഇലകളും കായ്കളും കൊഴിയുക, ചെടിയുടെ വളർച്ച മുരടിപ്പ് എന്നിവയാണ് മറ്റ് ലക്ഷണങ്ങൾ. പ്രായമാകുമ്പോൾ നിറം നഷ്ടമാകുന്നത് സ്വാഭാവികവും കൃഷിയിടങ്ങളിൽ മുഴുവനായും കാണപ്പെടുന്നതുമാണ്. നൈട്രജൻ്റെ കുറവിന് പുറമെ, അമിതമായി സൂര്യതാപമേൽക്കുന്നതും, തണുത്ത താപനിലയും, കാറ്റ് മൂലമുള്ള കേടുപാടുകളും ചുവന്ന ഇലകൾക്ക് കാരണമാകുന്നു. അങ്ങനെയുള്ള സാഹചര്യങ്ങളിൽ നിറം മാറ്റം ഓരോ ഇലകളായാണ് ബാധിക്കുന്നത്, കൃഷിയിടം മുഴുവനായും ബാധിക്കപ്പെടുന്നില്ല.

ശുപാർശകൾ

ജൈവ നിയന്ത്രണം

ക്ലേശത്തിൻ്റെ തോതും ചെടിയുടെ വളർച്ചാ ഘട്ടവും അനുസരിച്ച്, ജൈവ വളങ്ങൾ പ്രയോഗിക്കുന്നത് ചെടിക്ക് ഗുണകരമാണ്. ബാഹ്യഘടകങ്ങൾ കാരണമോ, കൃഷിയുടെ അവസാന ഘട്ടത്തിലോ ആണ് ചുവന്ന ഇലയുടെ ലക്ഷണങ്ങൾ ദൃശ്യമാകുന്നതെങ്കിൽ, ജൈവിക നിയന്ത്രണ രീതികൾ ആവശ്യമില്ല.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. പരുത്തി ചെടികളിലെ ചുവന്ന ഇല രോഗം നിയന്ത്രിക്കാൻ രാസ നിയന്ത്രണ മാർഗ്ഗങ്ങൾ ഒന്നുംതന്നെ ലഭ്യമല്ല. കാലി വളത്തിൻ്റെ മികച്ച വിതരണം, കാര്യബോധത്തോടെയുള്ള ജലസേചന നടപടി, സമീകൃതമായ വളപ്രയോഗം എന്നിവ ക്രമക്കേടുകൾ ഒഴിവാക്കാൻ സഹായിക്കും. കാർഷിക സീസണിൻ്റെ ആരംഭ ഘട്ടത്തിലാണ് ഉണ്ടാകുന്നതെങ്കിൽ, പോഷകങ്ങൾ ഉപയോഗിച്ച് ഭേദഗതികൾ വരുത്തി ഇത് പരിഹരിക്കാൻ സാധിച്ചേക്കും. പരുത്തിഗോളങ്ങൾ ആദ്യമായി തുറക്കുന്ന സമയത്താണ് രോഗലക്ഷണങ്ങൾ ദൃശ്യമാകുന്നതെങ്കില്‍ പ്രതിരോധ മാര്‍ഗ്ഗങ്ങളൊന്നും സ്വീകരിക്കേണ്ട ആവശ്യമില്ല.

അതിന് എന്താണ് കാരണം

വെള്ളം, തുടർച്ചയായ താപനില മൂലമുള്ള ക്ലേശം അല്ലെങ്കിൽ മണ്ണിലെ ഫലഭൂയിഷ്ഠതയുടെ കുറവ് മുതലായ നിരവധി അജീവ ഘടകങ്ങളാണ് ലക്ഷണങ്ങൾക്ക് കാരണം. ചിലയിനങ്ങളിലും സങ്കരയിനങ്ങളിലും രോഗസാധ്യത മറ്റുള്ളവയെക്കാൾ കൂടുതലാണ്. ഇലകളിൽ ആന്തോസയാനിനിന്‍ എന്ന ചുവപ്പ് കണങ്ങളുടെ അളവ് കൂടുന്നതും ക്ലോറോഫിൽ എന്ന ഹരിത കണങ്ങളുടെ അളവ് കുറയുന്നതുമാണ് ചുവപ്പ് നിറത്തിന് കാരണം. ചെറുവേരുകളിലെ കലകൾ മൃതമാകുന്നത് മൂലം, വേരുകളുടെ വെള്ളവും പോഷകങ്ങളും ആഗിരണം ചെയ്യാനുള്ള കഴിവ് കുറയുന്നതും മറ്റൊരു കാരണമായേക്കാം. ചെടികൾക്ക് പ്രായമാകുമ്പോൾ ഈ പ്രക്രിയ സ്വാഭാവികവും ചെടികളുടെ വിളവിനെ ദോഷകരമായി ബാധിക്കാത്തതുമാണ്. ആദ്യഘട്ടത്തിൽ നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയുടെ കുറവ് കൊണ്ടും രോഗ ലക്ഷണങ്ങൾ കണ്ടേക്കാം (മഗ്നീഷ്യത്തിന് ഇതിൽ പങ്കുള്ളതായി കണ്ടെത്തിയിട്ടില്ല). അമിതമായി സൂര്യതാപമേൽക്കുന്നതും, കാറ്റും, തണുത്ത താപനിലയും നിറംമാറ്റത്തിനുള്ള പ്രേരക ശക്തികളാണ്.


പ്രതിരോധ നടപടികൾ

  • ഫലങ്ങൾ രൂപപ്പെടുന്ന സമയത്ത് മണ്ണിലെ താപനില ഉയരുന്നത് ഒഴിവാക്കാൻ ശുപാര്‍ശ ചെയ്തിട്ടുള്ള സമയത്ത് തന്നെ നടുക.
  • ചെടികൾക്കിടയിൽ മികച്ച ഇടയകലം പാലിക്കുക.
  • അജീവ ഘടകങ്ങൾ മൂലമുള്ള ക്ലേശങ്ങളോട് പ്രതിരോധ ശേഷിയുള്ള ഇനങ്ങൾ കൃഷി ചെയ്യുക.
  • മണ്ണിൽ ആവശ്യത്തിന് വളപ്രയോഗം ചെയ്യുന്നുവെന്ന് ഉറപ്പുവരുത്തുക.
  • നേരിട്ടുള്ള കാറ്റുമൂലമുള്ള കേടുപാടുകൾ പോലെയുള്ള ശരീരശാസ്ത്രപരമായ ക്ലേശങ്ങളിൽനിന്നും ചെടികളെ സംരക്ഷിക്കുക.
  • ചെടിയുടെ ആവശ്യത്തിന് അനുസൃതമായി, കാര്യബോധത്തോടെ ജലസേചനം ആസൂത്രണം ചെയ്യുക.
  • മണ്ണിലെ പോഷകങ്ങളുടെ അളവ് നിരീക്ഷിക്കുകയും അത് സന്തുലിതമായി പരിപാലിക്കുകയും ചെയ്യുക.
  • വിളവെടുപ്പിന് ശേഷം മണ്ണ് യോജിപ്പിക്കാന്‍ ആഴത്തില്‍ ഉഴുതു മറിക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക