തക്കാളി

തക്കാളിയിലെ പൂച്ച മുഖം

Physiological Disorder

മറ്റുള്ളവ

ചുരുക്കത്തിൽ

  • ഗുരുതരമായ വൈരൂപ്യം, കായകളുടെ അഗ്രഭാഗത്തെ വ്രണങ്ങളും വിണ്ടുകീറലുകളും.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

തക്കാളി

ലക്ഷണങ്ങൾ

സാധാരണ കായകളുടെ അഗ്രഭാഗത്തുണ്ടാവുന്ന വൈരൂപ്യവും വ്രണങ്ങളുമായി പരിണമിക്കുന്ന ഒരു ജീവശാസ്ത്രപരമായ ക്രമക്കേടാണ് പൂച്ചമുഖം. ബാധിക്കപ്പെട്ട പഴങ്ങൾക്ക് ഉരുണ്ട് ഒരു തരം മുഴകളുടെ ആകൃതിയാണ്. കോര്‍ക്ക് പോലെ കട്ടിയായ തവിട്ടു വ്രണങ്ങള്‍ വിവിധ മുഴകള്‍ക്കിടയിലൂടെ കാമ്പിനുള്ളിലേക്ക് ദീര്‍ഘിക്കുന്നു. ഇത് പഴത്തിന്‍റെ കേന്ദ്രീകൃതമോ ഒരേ കേന്ദ്രമായ വരകള്‍ പോലെയുള്ള വിണ്ടുകീറലുകളായോ തെറ്റിദ്ധരിക്കരുത്. വിപണിയിൽ വിൽക്കാനാവില്ലെങ്കിലും വൈകൃതം ബാധിച്ച പഴങ്ങൾ അവയുടെ രുചി നിലനിർത്തുന്നതിനാല്‍ സുരക്ഷിതമായി ഉപയോഗിക്കാവുന്നതുമാണ്. പൂവിടുന്ന സമയത്ത് രാത്രി താപനില 12°C ലും താഴ്ന്നിരിക്കുക, നൈട്രജന്റെ ഉയര്‍ന്ന തോത്, കളനാശിനി മൂലമുള്ള കേടുപാടുകള്‍ എന്നിവയാണ് സാദ്ധ്യമായ കാരണങ്ങൾ. വലിയ കായകളുണ്ടാകുന്ന ഇനം തക്കാളി ചെടികൾ എളുപ്പം വിധേയമാകുന്നു.

ശുപാർശകൾ

ജൈവ നിയന്ത്രണം

ഈ രോഗം മുൻകരുതൽ നടപടികളിലൂടെ മാത്രമേ ചികിൽസിക്കാൻ കഴിയുകയുള്ളു.

രാസ നിയന്ത്രണം

പറ്റുമെങ്കിൽ എല്ലായ്പ്പോഴും ജൈവ പരിചരണത്തിന്‍റെ ഒപ്പം പ്രതിരോധ മാർഗങ്ങളും ചേർത്തുള്ള ഒരു സംയോജിത സമീപനം പരിഗണിക്കുക. അനായാസേന നടപ്പിൽ വരുത്താവുന്ന മുൻകരുതൽ നടപടികൾ കൊണ്ട് മാത്രമേ ഈ രോഗം ചികിൽസിക്കാന്‍ കഴിയൂ. എന്തായാലും കളനാശിനികളുടെ ഉപയോഗത്താൽ ഈ അവസ്ഥയ്ക്ക് വിധേയമാകുന്ന ഇനങ്ങൾക്ക് കളനാശിനികളുടെ ഉപയോഗം ഒഴിവാക്കുക.

അതിന് എന്താണ് കാരണം

പൂച്ചമുഖത്തിന്‍റെ യഥാർത്ഥ കാരണങ്ങൾ വ്യക്തമല്ല , പക്ഷേ ഇത് സാധാരണ വലിയ പഴം ഉണ്ടാകുന്ന ഇനം തക്കാളിച്ചെടികളിലാണ് കാണുന്നത്. പൂമൊട്ടുകള്‍ വളരുന്ന സമയത്ത് നിരവധി ദിവസങ്ങളിൽ കുറഞ്ഞ രാത്രി കാല താപനില ( 12°C അല്ലെങ്കിൽ അതിലും താഴെ) ഒരു പക്ഷേ പൂക്കളിലെ അപൂർണ്ണമായ പരാഗണത്താലാകാം ഈ ശരീരശാസ്ത്ര വൈകല്യവുമായി ഒത്തു വരുന്നു. ചിലയിനങ്ങൾ കുടുതൽ താപനില ഏറ്റക്കുറച്ചിലുകള്‍ക്ക് വിധേയമാകും. പൂമൊട്ട് വികസിക്കുന്നതിനുള്ള മറ്റു തടസ്സങ്ങളും പൂച്ച മുഖത്തിന് കാരണമാകാം. പൂക്കളിലുണ്ടാകുന്ന കായിക ക്ഷതങ്ങൾ, അത്യധികമായ വെട്ടി ഒതുക്കൽ, ചില കളനാശിനികൾക്ക് .( 2,4- D) വിധേയമാകല്‍ എന്നിവയും പൂച്ച മുഖത്തില്‍ പരിണമിച്ചേക്കാം. അസന്തുലിതമായ നൈട്രജൻ പ്രയോഗം കൊണ്ടുണ്ടാവുന്ന അധിക കായ വളർച്ചയും ഒരു കാരണമാകാം. അവസാനമായി ഇലപ്പേനുകള്‍ ഉണ്ടാക്കുന്ന കേടുപാടുകള്‍ അല്ലെങ്കില്‍ ഇളം തക്കാളിയിലകളിലെ സിരകള്‍ക്കിടയില്‍ ഉണ്ടാകുന്ന വിളര്‍ച്ച എന്നറിയപ്പെടുന്ന ഒരവസ്ഥയും തക്കാളിയിലെ പൂച്ചമുഖത്തിന് കാരണമായി പറയപ്പെടുന്നു.


പ്രതിരോധ നടപടികൾ

  • താപനിലകളിലെ ഏറ്റക്കുറച്ചിലുകളെ നന്നായി ചെറുക്കുന്ന ഇനങ്ങൾ ഉപയോഗിക്കുക.
  • ഈ അവസ്ഥയിലേക്കുനയിക്കുന്ന കളനാശിനികളുടെ ഉപയോഗം ഒഴിവാക്കുക.
  • പൂമൊട്ടുകൾ ഉണ്ടാകുന്ന സമയത്ത് പതിവായി താപനിലകള്‍ നിരീക്ഷിക്കുക.
  • കൃഷിപ്പണികള്‍ക്കിടയില്‍ ചെടികൾക്ക് പരിക്കേല്‍ക്കുന്നത് ഒഴിവാക്കുക.
  • വളം ചെയ്യുന്നതിന് മുൻപ് മണ്ണിലെ നൈട്രജന്‍റെ അളവുകളെ കുറിച്ച് അറിഞ്ഞ് വയ്ക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക