Iron Toxicity
മറ്റുള്ളവ
വിള വളര്‍ച്ചയുടെ എല്ലാ ഘട്ടങ്ങളിലും ഇരുമ്പ് വിഷലിപ്തത ഉണ്ടായേക്കാം. ഇത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ നിമ്നപ്രദേശങ്ങളില്‍ കൃഷി ചെയ്യുന്ന നെല്ലില്‍ സംഭവിക്കാറുണ്ട്. ഇരുമ്പിന്റെ വര്‍ദ്ധിച്ച ആഗീരണവും ചെടിയുടെ കോശങ്ങളിലെ അധികരിച്ച ശേഖരവും വിഷലിപ്തമായ സംയുക്തങ്ങളുടെ ഉത്പാദനത്തിലേക്ക് നയിക്കും. ഇവ അങ്ങനെ ഹരിതകത്തിന്റെ നാശത്തിനും ശരീരശാസ്ത്രപരമായ ക്ഷയത്തിനും , പലപ്പോഴും ഇലകളുടെ തവിട്ടു നിറത്തിനും വെങ്കല നിറത്തിനും കാരണമാകുന്നു. റൈസോസ്പിയറിലെ ഇരുമ്പിന്റെ ഉയര്‍ന്ന ഗാഢത വേരുകളുടെ ആരോഗ്യം മോശമാകുന്നതിനു കാരണമായി മറ്റു അവശ്യ പോഷകങ്ങളുടെ ആഗീരണം കുറയ്ക്കുന്നു. ഇത് ഗണ്യമാംവിധം വിളനഷ്ടതിനും കാരണമാകുന്നു (10-100%).
ഈ ക്രമക്കേടിനു ജൈവ നിയന്ത്രണമുള്ളതായി അറിയില്ല.
ഇരുമ്പിന്റെ വിഷലിപ്തത ഒരു പ്രശ്നമാകുന്ന മണ്ണുകളിലും, അവസ്ഥകളിലും വളത്തിന്റെ സന്തുലിതമായ (പ്രത്യേകിച്ചും പൊട്ടാസ്യം) ഉപയോഗവും കുമ്മായമിടലും ഈ ക്രമക്കേട് ഒഴിവാക്കാന്‍ ആവശ്യമാണ്. വളമിശ്രിതത്തില്‍ മാംഗനീസ് ചേര്‍ക്കുന്നതും ചെടിയുടെ ഇരുമ്പ് ആഗീരണം കുറയ്ക്കാന്‍ സഹായിക്കും. അമ്ലതയുള്ള മണ്ണുകളില്‍ കുമ്മായമിടീല്‍ അധികമായി ശുപാര്‍ശ ചെയ്യുന്നു. അധിക അളവില്‍ ഇരുമ്പും ജൈവവസ്തുക്കളും അടങ്ങിയ നീര്‍വാര്‍ച്ച കുറവുള്ള മണ്ണില്‍ ജൈവ വസ്തുക്കള്‍ (ചാണകം, വൈക്കോല്‍) അധികം പ്രയോഗിക്കുന്നത് ഒഴിവാക്കണം. അമോണിയം സള്‍ഫേറ്റ് ഉപയോഗിക്കുന്നതിനു പകരം നൈട്രജന്‍ വള രൂപത്തില്‍(കുറഞ്ഞ അമ്ലതയുള്ള)യൂറിയ ഉപയോഗിക്കുക.
ചെടിയുടെ വേരുപടല ഭാഗത്തെ അധിക ഇരുമ്പ് മൂലമാണ് ഇരുമ്പ് വിഷലിപ്തത ഉണ്ടാകുന്നത്. ഈ ക്രമക്കേട് വെള്ളപ്പൊക്കമുണ്ടാകുന്ന മണ്ണുമായി ബന്ധപ്പെട്ടതാണ്, നിമ്നപ്രദേശങ്ങളിലെ നെല്ലിന്റെ ഉത്പാദനത്തെയാണ് പ്രാഥമികമായി ബാധിക്കുന്നത്. വെള്ളത്തിലാഴുന്ന മണ്ണുകള്‍ ഇരുമ്പിന്റെ ഗാഢതയും ചെടിയുടെ ആഗീരണവും വര്‍ധിപ്പിക്കുന്നു. ഈ പോഷകത്തിന്റെ ആഗീരണത്തിലും ശേഖരണത്തിലും അമ്ലതയുള്ള മണ്ണുകളും മണ്ണിന്റെ ഓക്സിജനസേഷനും ഫലപുഷ്ടി നിലകളും വളരെ വലിയ പങ്കു വഹിക്കുന്നുണ്ട്. പ്രാണവായു ലഭ്യമായ (സാധാരണ ഓക്സിജന്‍ നിലകള്‍) പി എച്ച് 5.8 ന് താഴെയുള്ള വെള്ളപ്പൊക്കമുള്ള മണ്ണുകളിലും പ്രാണവായു ലഭ്യമല്ലാത്ത (താഴ്ന്ന ഓക്സിജന്‍ നില) പിച്ച് 6.5 -ല്‍ താഴെയുള്ള മണ്ണുകളിലും ഇരുമ്പിന്റെ വിഷലിപ്തത നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ശരിയായ പരിപാലന രീതികളില്‍ വിളയുടെ ചില പ്രധാന വളര്‍ച്ചാ ഘട്ടങ്ങളിലെ മണ്ണിന്റെ കുമ്മായമിടല്‍, മണ്ണിന്റെ ഫലപുഷ്ടി മെച്ചപ്പെടുത്തല്‍, മണ്ണിന്റെ നീര്‍വാര്‍ച്ച എന്നിവ ഉള്‍പ്പെടുന്നു. മാംഗനീസ് മണ്ണിലെ ഇരുമ്പുമായി മത്സരിക്കുന്നതിനാല്‍ ഈ സൂക്ഷ്മപോഷകം ചേര്‍ക്കുന്നത് വഴി ചെടി ഇരുമ്പ് ആഗീരണം ചെയ്യുന്നത് ഒരു പരിധി വരെ കുറയ്ക്കാന്‍ കഴിയും.