Abiotic Sunburn
മറ്റുള്ളവ
ചെടികൾക്കോ, മരങ്ങൾക്കോ നേരിട്ടുള്ള സൂര്യപ്രകാശം കൊണ്ടും കൂടിയ താപനില കൊണ്ടും ഉണ്ടാകുന്ന പ്രശ്നങ്ങളെയാണ് സൂര്യാഘാതം എന്ന് പറയുന്നത്. ഇവ ചെടികളുടെ കോശങ്ങളിലെ വെള്ളത്തിൻ്റെ അളവ് വ്യത്യസ്തപ്പെടുത്തുകയും, തുടക്കത്തിൽ തളിരിലകൾ ഉണങ്ങുന്നതിന് കാരണമാകുകയും ചെയ്യുന്നു. ഈ ഇലകൾ ക്രമേണ ഇളം മഞ്ഞ നിറമാകുകയും, 2-3 ദിവസങ്ങൾക്കു ശേഷം ക്രമേണ ഇലകളുടെ അഗ്രങ്ങളിലും അരികുകളിലും ക്ഷതങ്ങൾ രൂപപ്പെടാൻ തുടങ്ങുകയും ചെയ്യുന്നു. ഈ വരണ്ട ക്ഷതങ്ങൾ പിന്നീട് ഇലപത്രങ്ങളുടെ മധ്യഭാഗത്തേക്ക് വ്യാപിക്കുന്നു. വരൾച്ചാ ക്ലേശം മൂലമോ കീടങ്ങളുടെ ആക്രമണം മൂലമോ ഉണ്ടാകുന്ന ഇലപൊഴിയൽ കാരണം ഫലങ്ങളും, മരത്തൊലിയും സൂര്യതാപത്താൽ വേവുന്നതിന് കാരണമാകുന്നു, എന്തെന്നാൽ അവയ്ക്ക് ഇലകൾ മൂലമുള്ള തണൽ ലഭ്യമാകുന്നില്ല. മരത്തൊലികളിൽ വിള്ളലുകളും അഴുകലും രൂപപ്പെടുകയും, ഇവ മരത്തടിയിൽ ക്രമേണ നിർജ്ജീവ ഭാഗങ്ങളായി വികസിക്കുന്നു.
സൂര്യപ്രകാശത്തെ തടുക്കുന്നതിനായി വൈറ്റ് ക്ലേ അല്ലെങ്കിൽ പൊടിരൂപത്തിലുള്ള തയ്യാറിപ്പുകൾ ഇലകളിലും മരത്തടിയിലും തളിക്കാവുന്നതാണ്. ഇത് 5 മുതൽ 10 ഡിഗ്രി സെൽഷ്യസ് വരെ താപനില കുറയ്ക്കുവാൻ സഹായിക്കുന്നു. കാൽഷ്യം കാർബണേറ്റ് അല്ലെങ്കിൽ ചുണ്ണാമ്പുകല്ല് അടങ്ങിയിട്ടുള്ള ഉൽപ്പന്നങ്ങളും ഫലപ്രദമാണ്. കർനൗബ്ബാ വാക്സ് ഉൽപ്പന്നങ്ങൾ ചെടികൾക്ക് സൂര്യരശ്മികളിൽ നിന്ന് പ്രകൃതിദത്തമായ സംരക്ഷണം നല്കുന്നു.
ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം സംയോജിത നിയന്ത്രണ രീതികളും ചേർത്തുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുക. വളമായി ഉപയോഗിക്കുന്ന അബ്‌സിസിക് ആസിഡ് ആപ്പിളുകൾ പോലുള്ള ഫലങ്ങളിൽ സൂര്യാഘാതം കുറയ്ക്കുവാൻ സഹായിക്കുന്നു അതുകൊണ്ട് തന്നെ മറ്റ് ചെടികളിലും ഫലപ്രദമായേക്കാം. പോളി-1-പി മെൻതീൻ പോലെയുള്ള സസ്യസ്വേദനം തടയുന്ന ഉൽപ്പന്നങ്ങൾ ഇലകളിലൂടെയുള്ള വെള്ളത്തിൻ്റെ നഷ്ടമാകൽ തടയുന്നു, അതുകൊണ്ട് തന്നെ ചില പഠനങ്ങളിൽ അവ നല്ല ഫലങ്ങൾ കാണിച്ചിട്ടുണ്ട്.
ഉയർന്ന സൂര്യതാപമുള്ള പ്രദേശങ്ങളിലും, ഉയർന്ന അന്തരീക്ഷ താപനിലയും കുറഞ്ഞ ആപേക്ഷിക ആർദ്രതയുമുള്ള പ്രദേശങ്ങളിലാണ് സൂര്യാഘാതം കൂടുതലായും കാണപ്പെടുന്നത്. ഉയർന്ന മേഖലകളിൽ യുവി റേഡിയേഷൻ കൂടുതലായതിനാൽ പ്രദേശത്തിൻ്റെ ഉയരവും ഈ പ്രശ്നത്തിലേക്ക് നയിക്കുന്ന ഒരു ഘടകമാണ്. ലക്ഷണങ്ങൾ ഇലകളിലും, ഫലങ്ങളിലും, മരത്തോലികളിലും ദൃശ്യമാകും. സൂര്യാഘാതത്തിൻ്റെ സാധ്യതയും തീവ്രതയും ചെടിയുടെ ഇനം, അവയുടെ വളർച്ചയുടെ ഘട്ടം, മണ്ണിലെ ഈർപ്പം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഫലങ്ങൾ വിളയുന്ന സമയത്ത് ഉയർന്ന താപനിലയും, പകൽ സമയത്തെ കൂടുതൽ സൂര്യപ്രകാശമുള്ള മണിക്കൂറുകളും അവയുടെ നഷ്‌ടം തീവ്രമാക്കുന്നു. കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനവും പ്രധാനമാണ്, അതായത് തണുത്തതോ ഇടത്തരമോ ആയ കാലാവസ്ഥയ്ക്ക് ശേഷമുള്ള ചൂടുള്ള സൂര്യപ്രകാശമുള്ള കാലാവസ്ഥയിൽ കേടുപാടുകൾ ഉണ്ടായേക്കാം.