Phytotoxicity
മറ്റുള്ളവ
ഫൈറ്റോടോക്സിസിറ്റി എന്നും അറിയപ്പെടുന്ന ഈ പ്രശ്‌നത്തിൻ്റെ ലക്ഷണങ്ങള്‍ക്ക് കാരണം ചെടിയില്‍ പ്രയോഗിക്കുന്ന രാസവസ്തുക്കളുടെ ദുരുപയോഗവും അപ്രായോഗികതയുമാണ്. ഇലകളിലെ പുള്ളികള്‍, കോശമരണം സംഭവിച്ച കുരുക്കൾ, ഇലകളുടെ അരികുകൾ ഉണങ്ങുന്നത്, ഇലകളുടെ അഗ്രഭാഗം കരിയുന്നത് തുടങ്ങിയ ലക്ഷണങ്ങള്‍ കാണുമ്പോള്‍ ചിലപ്പോള്‍ പ്രാണികളോ, ചാഴികളോ മൂലമുള്ള കേടുപാടുകളുമായോ, പ്രകൃതിയിലെ സാഹചര്യങ്ങൾ കാരണം സംഭവിച്ച മറ്റു രോഗങ്ങളുടെ ലക്ഷണങ്ങളായോ തെറ്റിദ്ധരിക്കപ്പെടാം. കാറ്റ് വീശുന്നത് മൂലവും, ഈ പ്രശ്നം ലക്‌ഷ്യം വയ്ക്കാത്ത മറ്റു ചെടികളിലും സൂക്ഷ്‌മസംവേദനക്ഷമതയുള്ള ചെടികളിലും കേടുപാടുകൾ ഉണ്ടാക്കാം. പരസ്പരം ചേരാത്ത രാസവസ്തുക്കള്‍ ഒരുമിച്ചു പ്രയോഗിച്ചാലും ഫൈറ്റോടോക്സിസിറ്റി സംഭവിക്കാം.
പ്രാണികളോ രോഗങ്ങളോ ഒരു ചെടിയെ ഗുരുതരമായി ബാധിക്കുമ്പോള്‍, കീടനാശിനികള്‍ ഉപയോഗിക്കുന്നതിലും, ആ കേടുവന്ന ഭാഗം വെട്ടി മാറ്റുന്നതാണ് പലപ്പോഴും ഉത്തമം. അല്ലെങ്കില്‍ വീണ്ടും നട്ടു വളര്‍ത്തി, അടുത്ത തവണ ഈ പ്രശ്നം എങ്ങനെ ഒഴിവാക്കണം എന്ന് മനസ്സിലാക്കുക.
ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേര്‍ന്ന സംയോജിത നിയന്ത്രണ സമീപനം സ്വീകരിക്കുക. കീടനാശിനി മൂലമുള്ള പൊള്ളലിന് രാസ നിയന്ത്രണ മാര്‍ഗങ്ങള്‍ ഇല്ല. നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി കീടനാശിനികള്‍ ഉപയോഗിക്കാന്‍ ശ്രമിക്കുക. ഗുരുതരമായി പരിക്കേൽക്കുന്ന സംഭവങ്ങളിൽ, യൂറിയ @ 10 ഗ്രാം/ലി വെള്ളത്തിൽ അല്ലെങ്കിൽ പോളിഫീഡ് @ 10 ഗ്രാം/ലി വെള്ളത്തിൽ കലക്കി തളിക്കുക.
ചെടികള്‍ക്ക് പ്രതികൂലമായ പരിസ്ഥിതി സാഹചര്യങ്ങളില്‍ കീടനാശിനികള്‍ പ്രയോഗിക്കുമ്പോള്‍ ആണ് ഫൈറ്റോടോക്സിസിറ്റി പലപ്പോഴും സംഭവിക്കുന്നത്. ഉയര്‍ന്ന താപനിലയും ഈര്‍പ്പവും കീടനാശിനികള്‍ (പ്രാണിനാശിനി, കുമിള്‍നാശിനി; പ്രത്യേകിച്ചും സോപ്പുകള്‍, എണ്ണകള്‍, സള്‍ഫര്‍ സംയുക്തങ്ങള്‍) വഴിയുള്ള കേടുപാടുകള്‍ വര്‍ദ്ധിക്കാന്‍ കാരണമാകുന്നു. തണുത്ത നനവുള്ള കാലാവസ്ഥ കോപ്പര്‍ കുമിള്‍നാശിനികള്‍ വഴിയുള്ള കേടുപാടുകള്‍ക്ക് കാരണമാകുന്നു. ശാന്തമായ, വരണ്ട, തണുപ്പുള്ള സാഹചര്യങ്ങളില്‍ തളി പ്രയോഗങ്ങള്‍ നടത്തുക. കീടനാശിനികള്‍ അധികവും 25° C നു താഴെയുള്ള താപനിലയിലാണ് പ്രയോഗിക്കേണ്ടത്. ചെടികളുടെ പ്രകൃത്യാലുള്ള ക്ലേശങ്ങൾ (വരള്‍ച്ച, പ്രാണികളുടെ ഉപദ്രവം), ചെടികളിൽ രാസവസ്തുക്കൾ മൂലമുള്ള കേടുപാടുകള്‍ ഉണ്ടാക്കുന്നതിന് സ്വാധീനം ചെലുത്തുന്നു. ചൂട്, ഈര്‍പ്പം, മേഘാവൃതമായ കാലാവസ്ഥ തുടങ്ങിയവ അപര്യാപ്തമായി ഉണങ്ങുന്ന സാഹചര്യങ്ങൾക്ക് കാരണമാകുകയും, അതുമൂലം പ്രസ്തുത സാഹചര്യങ്ങളിൽ പ്രതിരോധശേഷിയുള്ള ചെടികളും ഈ പ്രശ്‌നത്താൽ ബാധിക്കപ്പെട്ടേക്കാം.