Herbicide Shikimic acid pathway inhibitors
മറ്റുള്ളവ
ഇളം ലഘുപത്രങ്ങളുടെ അടിഭാഗത്ത് ദൃശ്യമാകുന്ന വെള്ള/മഞ്ഞ നിറവ്യത്യാസമാണ് ആദ്യ ലക്ഷണങ്ങൾ. ലഘുപത്രങ്ങൾ ചെറുതും തവിട്ട് അരികുകളാൽ ചുളിവുകളുള്ളതുമായി കാണപ്പെടുന്നു, അവ മുകളിലേക്ക് ചുരുണ്ടിരിക്കും. പൂക്കൾ വളരെ കുറവ് മാത്രം ഉൽപ്പാദിപ്പിക്കപ്പെടുന്നതിനാൽ വിളവ് നഷ്ടപ്പെടും. പഴങ്ങൾ വികൃതമാവുകയും ഇരുണ്ട തവിട്ട് പാടുകളോടെ ചെറുതാകുകയും ചെയ്യുന്നു. കഠിനമായ സാഹചര്യങ്ങളിൽ, കോശനാശം സാധാരണയായി ചെടിയുടെ മുകൾ ഭാഗത്ത് ആരംഭിച്ച് താഴേക്ക് നീങ്ങുന്നു.
None
None
ഗ്ലൈഫോസേറ്റ് എന്ന നോൺ-സെലക്ടീവ് കളനാശിനിയുടെ അനുചിതമായ ഉപയോഗമാണ് കേടുപാടുകൾക്ക് കാരണം. കർഷകന്റെയോ, അദ്ദേഹത്തിന്റെ അയൽവാസിയുടെയോ സ്പ്രേ ഡ്രിഫ്റ്റിൽ നിന്നോ അല്ലെങ്കിൽ ഒരു വിവിധോപയോഗ കീടനാശിനി സ്പ്രേയറിലെ ഗ്ലൈഫോസേറ്റ് അവശിഷ്ടങ്ങളിൽ നിന്നോ കളനാശിനി ലക്ഷ്യം വയ്ക്കാത്ത ചെടികളെ ബാധിക്കും. ഇലകളിൽ പ്രയോഗിക്കപ്പെട്ട കളനാശിനി ചെടിയിലുടനീളം വ്യാപിക്കുന്നു. ചെടികളുടെ തുടർവളർച്ചയ്ക്ക് ആവശ്യമായ അമിനോ ആസിഡുകളുടെ ഉൽപാദനത്തിന് ഹേതുവായ ഒരു രാസവസ്തുവിന്റെ പ്രവർത്തനം തടസപ്പെടുത്തി ഇത് സസ്യങ്ങളെ കൊല്ലുന്നു. ഡ്രിഫ്റ്റ്, സ്‌പ്രേയർ മലിനീകരണം, മണ്ണിലൂടെയുള്ള വ്യാപനം, ബാഷ്പീകരണം, ആകസ്‌മികമായ പ്രയോഗങ്ങൾ എന്നിവയിലൊടെ ലക്ഷ്യം വയ്ക്കാത്ത വിളകളിലും സംക്രമണം സംഭവിക്കാം. ചെടികളിലെ കേടുപാടിന്റെ വ്യാപ്തി ബാധിക്കപ്പെടുന്ന രാസവസ്തുവിന്റെ അളവ്, വളരുന്ന സാഹചര്യങ്ങൾ, ബാധിക്കപ്പെട്ട ഇനം, വളർച്ചാ ഘട്ടം എന്നിങ്ങനെയുള്ള ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. പലപ്പോഴും വിലപിടിപ്പുള്ള ചെടികളുടെ സ്ഥിരമായ നഷ്ടത്തിന് ഇത് കാരണമാകും.