Rapid Growth Syndrome
മറ്റുള്ളവ
ചെടികളുടെ വളർച്ചാ നിരക്ക് പൊടുന്നെനെ ത്വരിതപ്പെടുന്നു. ചോളത്തിന്റെ ഇലകൾ ശരിയായി വിടരുന്നതിൽ പരാജയപ്പെടുകയും, ഇലച്ചുരുളുകൾ ദൃഡമായി പൊതിഞ്ഞ് ചേർന്ന് വളയുകയും ചെയ്യുന്നു. അതിവേഗം വളരുന്ന പുതിയ ഇലകൾക്ക് പുറത്തുവരാൻ കഴിയില്ല, അവ പുറത്തേക്ക് വരാൻ ശക്തി ഉപയോഗിക്കുമ്പോൾ, ഇലച്ചുരുളുകൾ വളയുകയും തിരിയുകയും ചെയ്യുന്നു. ഇലച്ചുരുളുകളിൽ കുടുങ്ങിയ ഇലകൾ പുറത്തുവരുമ്പോൾ പലപ്പോഴും തിളക്കമുള്ള മഞ്ഞനിറമായിരിക്കും, ഇത് കൃഷിയിടത്തിൽ വളരെ പെട്ടെന്ന് കണ്ടെത്താം. ബാധിക്കപ്പെട്ട ഇലകളുടെ ചുവടുകൾക്ക് സമീപം ചുളിവുകൾ വീഴുകയും വളരുന്ന സീസണിലുടനീളം അങ്ങനെ തന്നെ തുടരുകയും ചെയ്യും.
കാലാവസ്ഥയുമായി ബന്ധപ്പെട്ട പല സമ്മർദ്ദ ഫലങ്ങളും പോലെ, ചില സങ്കരയിനങ്ങൾ മറ്റുള്ളവയെ അപേക്ഷിച്ച് അതിവേഗ വളർച്ചാ സിൻഡ്രോമിന് കൂടുതൽ സാധ്യതയുള്ളതാണ്. താങ്കളുടെ പ്രദേശത്തിന് അനുയോജ്യമായ ഇനം അല്ലെങ്കിൽ സങ്കരയിനം തിരഞ്ഞെടുക്കുക.
രാസ നിയന്ത്രണമാർഗ്ഗങ്ങൾ ഇവിടെ പ്രസക്തമല്ല.
കേടുപാടുകൾ സാധാരണയായി തണുത്ത താപനിലയിൽ നിന്ന് ചൂടുള്ള അവസ്ഥയിലേക്കുള്ള പെട്ടെന്നുള്ള പരിവർത്തനവുമായി ബന്ധപ്പെട്ടിരിക്കുന്നു, അതിന്റെ ഫലമായി ചെടികളുടെ വളർച്ചാ നിരക്ക് കുത്തനെ വർദ്ധിക്കുന്നു. അതിവേഗം വളരുന്ന പുതിയ ഇലകൾക്ക് പുറത്തുവരാൻ കഴിയില്ല, അവ പുറത്തേക്ക് പോകാൻ ശ്രമിക്കുമ്പോൾ ഇലച്ചുരുളുകൾ വളയുകയും തിരിയുകയും ചെയ്യും. സിൻഡ്രോം സാധാരണയായി സസ്യവളർച്ചയുടെ 5 മുതൽ 6 വരെയുള്ള ഘട്ടത്തിലാണ് സംഭവിക്കുന്നത്, എന്നാൽ സസ്യവളർച്ചയുടെ 12-ാം ഘട്ടം വരെ ഇത് സംഭവിച്ചേക്കാം. വിളവിൽ സാധാരണയായി ഗുരുതരമായ പ്രതികൂല പ്രത്യാഘാതങ്ങൾ ഉണ്ടാകില്ല. വളഞ്ഞുതിരിഞ്ഞ ഇലച്ചുരുളുകൾ രൂപം കൊള്ളുന്നതിന് മറ്റ് കാരണങ്ങളുണ്ടാകാമെന്നത് ശ്രദ്ധിക്കുക, പ്രത്യേകിച്ച് കളനാശിനി മൂലമുണ്ടാകുന്ന കേടുപാടുകൾ.