തക്കാളി

തക്കാളിയിലെ ഇലചുരുട്ടി രോഗം

Physiological Disorder

മറ്റുള്ളവ

ചുരുക്കത്തിൽ

  • ഇലകളുടെ രൂപവൈകൃതവും നിറംമാറ്റവും.
  • പൊട്ടിപ്പോകുന്ന ഇലവിതാനം.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

തക്കാളി

ലക്ഷണങ്ങൾ

പേര് സൂചിപ്പിക്കുന്നത് പോലെ, ഇലയുടെ രൂപഭേദം വഴി ലക്ഷണങ്ങൾ വിവരിക്കാം. ആദ്യത്തെ ചുരുളൽ താഴത്തെ ഇലകളിൽ ആരംഭിക്കുന്നു, കൂടാതെ അവ ഉള്ളിലേക്ക് നീളത്തിൽ ചുരുണ്ടതിനു ശേഷം മുകളിലേക്കും ചുരുളുന്നു. സമ്മർദ്ദം കുറയ്ക്കുന്നതിന് പാരിസ്ഥിതിക സാഹചര്യങ്ങളും കാർഷിക ഘടകങ്ങളും ക്രമീകരിച്ചാൽ സാധാരണയായി അവ രോഗമുക്തി നേടും. മഞ്ഞനിറമുള്ള അരികുകളോ അല്ലെങ്കിൽ അടിവശത്ത് പർപ്പിൾ നിറത്തിലുള്ള സിരകളോ ഉള്ള ഇലകൾ ഇളം നിറത്തിലും മുരടിച്ചും പ്രത്യക്ഷപ്പെടുന്നു.

ശുപാർശകൾ

ജൈവ നിയന്ത്രണം

ഈ ശരീരശാസ്ത്രപരമായ ക്രമക്കേടിനെതിരെ യാതൊരു ജൈവിക പരിചരണ രീതികളും ലഭ്യമല്ല. പ്രതിരോധ നടപടികളിലൂടെ മാത്രമേ ഇത് പരിചരിക്കാൻ കഴിയൂ.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർത്തുള്ള സംയോജിത നിയന്ത്രണ സമീപനം എപ്പോഴും പരിഗണിക്കുക. പ്രതിരോധ നടപടികളിലൂടെ മാത്രമേ ഈ ശരീരശാസ്ത്രപരമായ ക്രമക്കേട് പരിഹരിക്കാൻ കഴിയൂ.

അതിന് എന്താണ് കാരണം

പാരിസ്ഥിതിക സമ്മർദ്ദം മൂലമാണ് ഇലചുരുട്ടി രോഗം എന്ന ശരീരശാസ്ത്രപരമായ ക്രമക്കേട് സംഭവിക്കുന്നത്. ചൂട്, വരണ്ട അവസ്ഥ, കടുത്ത വെട്ടിയൊതുക്കൽ, വേരുകളിലെ കേടുപാടുകൾ, പറിച്ചുനടുന്നത് മൂലമുള്ള സമ്മർദ്ദം എന്നിവയ്ക്ക് പുറമെ അമിതമായ ഈർപ്പവും നൈട്രജന്റെ ഉയർന്ന അളവുമാണ് ഇലയുടെ രൂപ വൈകൃതത്തിന് പ്രധാന കാരണം. ഇലചുരുളൽ രോഗത്തിന്റെ ലക്ഷണങ്ങളും വൈറൽ അണുബാധയുടെ ലക്ഷണങ്ങളുമായി ആശയക്കുഴപ്പം ഉണ്ടായേക്കാം. ഉദാഹരണത്തിന്, വെള്ളീച്ചകൾ ഒരു വൈറസ് (മഞ്ഞ ഇലചുരുട്ടി വൈറസ് - YLCV) വ്യാപിപ്പിക്കുന്നു, ഇത് പുതിയ ഇലകളിൽ കപ്പ് പോലെയുള്ള രൂപമാറ്റത്തിന് കാരണമാകുന്നു.


പ്രതിരോധ നടപടികൾ

  • മികച്ച നീർവാർച്ചയുള്ള മണ്ണിൽ നിശ്ചിത ഇനങ്ങള്‍ നടുക.
  • മണ്ണിൽ ആവശ്യമുള്ള ഈർപ്പം തുല്യ അളവിൽ നിലനിർത്തുക.
  • രാസവളങ്ങളുടെ അമിത ഉപയോഗം ഒഴിവാക്കുക, പ്രത്യേകിച്ച് നൈട്രജൻ.
  • ഉചിതമായ അളവിൽ ഫോസ്ഫറസ് നൽകുക.
  • അമിതമായി ചെടികൾ വെട്ടിയൊതുക്കുന്നത് ഒഴിവാക്കുക, കൂടാതെ തണൽ അല്ലെങ്കിൽ ജലാംശം നഷ്ടപ്പെടുത്തികൊണ്ടുള്ള തണുപ്പിക്കൽ വഴി താപനില 35°C -ന് താഴെയായി നിലനിർത്തുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക