നാരക വിളകൾ

നാരകവര്‍ഗ്ഗ ഹിന്ദു മൈറ്റ്

Schizotetranychus hindustanicus

ചാഴി

5 mins to read

ചുരുക്കത്തിൽ

  • ഇലകളില്‍ ചാര നിറമോ വെള്ളി നിറമോ ഉള്ള അസംഖ്യം സൂക്ഷ്മവടുക്കള്‍ പ്രത്യക്ഷപ്പെടുന്നു.
  • ആക്രമണമുണ്ടായ കോശങ്ങള്‍ ദൂരക്കാഴ്ചയില്‍ സാധാരണ വെള്ളി നിറത്തിലാണ് കാണപ്പെടുന്നത്.
  • ഗുരുതരമായ രോഗബാധ അകാലത്തിലുള്ള ഇല പൊഴിച്ചില്‍, തളിരുകള്‍ അഗ്രഭാഗത്തില്‍ നിന്നും ഉണങ്ങല്‍, ഫലങ്ങളുടെ ഗുണമേന്മക്കുറവ്, മരങ്ങളുടെ ഓജസ് കുറവ് എന്നിവയിലേക്ക് നയിക്കുന്നു.
  • ഒരു നല്ല ജലസേചനം ആക്രമണവും ഈ കീടം മൂലമുള്ള കേടുപാടുകളും കുറയ്ക്കും.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ


നാരക വിളകൾ

ലക്ഷണങ്ങൾ

ഇലകളുടെ മുകള്‍ ഭാഗത്ത്‌ കാണപെടുന്ന ചാരനിറമോ വെള്ളി നിറമോ ഉള്ള ചെറിയ വടുക്കളായാണ് കേടുപാടുകള്‍ പ്രത്യക്ഷപ്പെടുന്നത്, ഈ പ്രക്രിയയെ സ്റ്റിപ്ലിംഗ് എന്ന് പറയുന്നു. ഇത് സാധാരണ നടുഞരമ്പിനോട് ചേര്‍ന്ന് ധാരാളമായി കാണപ്പെടും, പിന്നീട് ഇലയുടെ പ്രതലം മുഴുവനും ദീര്‍ഘിക്കും. സാധാരണ മരങ്ങളുടെ ചുറ്റുമുള്ള പ്രദേശത്തെ ഇലകള്‍, ഫലങ്ങള്‍, തളിരുകള്‍ എന്നിവയും ആക്രമിക്കപ്പെടാന്‍ സാദ്ധ്യതയുണ്ട്. ഗുരുതരമായ നിലയിലുള്ള ആക്രമണത്തില്‍ ഈ വടുക്കള്‍ ഒരുമിച്ചു ചേര്‍ന്ന് വലിയ പുള്ളികളായി മാറി ഇലകള്‍ക്കോ പച്ചക്കായകള്‍ക്കോ സമാനമായ വെള്ളിനിറമോ ചെമ്പ് നിറമോ ഉള്ള ഒരു രൂപം നല്‍കും. ആക്രമിക്കപ്പെട്ട കോശങ്ങള്‍ ക്രമേണ കട്ടിയായി ജീര്‍ണ്ണിച്ച് അകാല ഇലപൊഴിച്ചില്‍, തളിരിലകള്‍ ആഗ്രഭാഗം മുതല്‍ ഉണങ്ങല്‍, ഫലങ്ങളുടെ ഗുണമേന്മക്കുറവ് മരങ്ങളുടെ ഓജസ് കുറവ് എന്നിവയിലേക്ക് നയിക്കുന്നു. പ്രതികൂല സാഹചര്യങ്ങളില്‍ പ്രത്യേകിച്ചും ഇങ്ങനെ സംഭവിക്കാറുണ്ട്, ഉദാ: വരണ്ട, കാറ്റുള്ള കാലാവസ്ഥ. ഇതിനു വിപരീതമായി ഒരു നല്ല ജലസേചനം ആക്രമണവും ഈ കീടം മൂലമുള്ള കേടുപാടുകളും കുറയ്ക്കും.

Recommendations

ജൈവ നിയന്ത്രണം

കാലാവസ്ഥ സാഹചര്യങ്ങള്‍ പ്രതികൂലമാകുന്ന അവസ്ഥയില്‍ വ്യാപനം നിയന്ത്രിക്കാന്‍ കഴിയുന്ന വളരെയധികം എണ്ണം ഇരപിടിയന്മാരും സ്വാഭാവിക ശത്രുക്കളും സ്കിസോടെട്രനിങ്കാസ് ഹിന്ദുസ്ഥാനിക്കസിനുണ്ട്. വലക്കൂടുകള്‍ മൂലം ഫൈറ്റോസീഡ് മൈറ്റുകള്‍(ഉദാ:യൂസിസ് സ്റ്റിപുലാറ്റസ്) ഈ മൈറ്റിനെതിരെ ഫലപ്രദമല്ല. സ്റ്റെതോറസ് ജനുസിലെ ചിലയിനം ലേഡി ബേര്‍ഡുകള്‍ ഈ കീടങ്ങളെ അത്യാവേശത്തോടെ ഭക്ഷിക്കും. കുമിള്‍, പ്രത്യേകിച്ചും വൈറസുകള്‍ കൃഷിയിടത്തിലെ പെരുപ്പം നിയന്ത്രിക്കുന്നതില്‍ ഒരു പ്രധാന പങ്കു വഹിക്കുന്നുണ്ട്, ഒരു പക്ഷേ താപനിലയുടെ സ്വാധീനവുമുണ്ടാകാം.

രാസ നിയന്ത്രണം

ലഭ്യമെങ്കില്‍ എപ്പോഴും ജൈവ ചികിത്സകളെ പ്രതിരോധ നടപടികളുമായി സംയോജിപ്പിച്ച ഒരു സമീപനം പരിഗണിക്കുക. തിരഞ്ഞെടുത്ത കീടനാശിനികള്‍ ഉയര്‍ന്ന തോതില്‍ ശുപാര്‍ശ ചെയ്യുന്നു, കാരണം നിരവധി കീടങ്ങള്‍ക്ക് എതിരെ ഒരുമിച്ചു പ്രവര്‍ത്തിക്കുന്ന കീടനാശിനികള്‍ ഇരപിടിയന്മാര്‍ക്കൊപ്പം മറ്റു മിത്ര കീടങ്ങളെയും നശിപ്പിച്ച് സാഹചര്യം കൂടുതല്‍ ഗുരതരമാക്കിയേക്കാം. അക്കാരിസൈഡ്സ് ഇനത്തിലെ നിരവധി ഇനങ്ങള്‍ മാറി മാറി ഉപയോഗിക്കുന്നത് പ്രതിരോധം വളരുന്നത്‌ ഒഴിവാക്കും.

അതിന് എന്താണ് കാരണം

നാരകവര്‍ഗ്ഗ ഹിന്ദു മൈറ്റ് സ്കിസോടെട്രനിങ്കാസ് ഹിന്ദുസ്ഥാനിക്കസിന്റെ നിംഫുകളും മുതിര്‍ന്നവയും തിന്നു തീര്‍ക്കുന്നതാണ് ലക്ഷണങ്ങള്‍ക്ക് കാരണം. ഇലകളുടെ താഴ്ഭാഗത്തും ഇലച്ചാര്‍ത്തുകളുടെ ആരംഭത്തിലും കാണുപ്പെടുന്ന പെണ്‍കീടങ്ങള്‍ ഉത്പാദിപ്പിക്കുന്ന വിചിത്രമായ വലക്കൂടുകളാണ് (1-3 സെ.മി. വ്യാസം) സവിശേഷ ലക്ഷണങ്ങള്‍. ഈ സവിശേഷതയാണ് ഇവയെ മറ്റു ചാഴികളില്‍ നിന്ന് വേര്‍തിരിക്കുന്നതും അവയ്ക്ക് സാധാരണ പേരായ 'കൂട്-നെയ്യുന്ന ചാഴി' എന്ന പേര് നല്‍കുന്നതും. മുതിര്‍ന്നവ കൂടിനുള്ളില്‍ നിന്നും പുറത്തു വന്ന് മറ്റിലകളെയും ഫലങ്ങളുടെ കോശങ്ങളെയും ആക്രമിക്കുന്നു, അതേ സമയം മുതിരാത്തവ വലയ്ക്ക് താഴെ വസിക്കാനാണ് താത്പര്യപ്പെടുന്നത്. കീടങ്ങളും പക്ഷികളും മറ്റു മരങ്ങളിലേക്ക് മൈറ്റുകളെ വഹിച്ചുകൊണ്ട് പോകുകയും പകര്‍ത്തുകയും ചെയ്യും. ബാധിച്ച പണിയായുധങ്ങളും മോശമായ കൃഷി പരിപാലനവും മറ്റു കൃഷിയിടങ്ങളിലേക്ക് കീടങ്ങളെ വ്യാപിപ്പിക്കും. മരങ്ങള്‍ക്ക് മതിയായ അളവില്‍ വെള്ളം ലഭിക്കുന്ന ഉത്തമമായ ജലസേചന പദ്ധതി നാടകീയമായി ഈ കീടങ്ങളുടെ ആക്രമണവും അത് മൂലമുള്ള കേടുപാടുകളും കുറയ്ക്കും. ഇതിനു വിപരീതമായി കുറഞ്ഞതോ കൂടിയതോ ആയ ആര്‍ദ്രത, ശക്തിയായ കാറ്റ്, വരള്‍ച്ച, മോശമായി വികസിച്ച വേരിന്റെ ഘടന എന്നിവ സാഹചര്യം മോശമാക്കിയേക്കാം.


പ്രതിരോധ നടപടികൾ

  • മൈറ്റുകളുടെ എണ്ണം നിര്‍ണ്ണയിക്കാന്‍ തോട്ടങ്ങള്‍ പതിവായി ഒരു ലെന്‍സ്‌ ഉപയോഗിച്ച് നിരീക്ഷിക്കുക.
  • മിത്ര കീടങ്ങുടെ പെരുപ്പത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ കീടനാശിനികളുടെ അധിക ഉപയോഗം ഒഴിവാക്കണം.
  • വരള്‍ച്ചാ ക്ലേശം ഒഴിവാക്കാന്‍ മരങ്ങള്‍ക്ക് മതിയാംവിധം ജലസേചനം നല്‍കണം.
  • ശിഖരങ്ങള്‍ നിലത്തെ പുല്ലുമായോ കളകളുമായോ സമ്പര്‍ക്കമുണ്ടാകുന്നത് ഒഴിവാക്കുക.
  • വിളവെടുപ്പിനു ശേഷം പാഴ്വസ്തുക്കളും അവശിഷ്ടങ്ങളും നീക്കം ചെയ്യണം.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക