വാഴ

ഷുഗർ സ്പോട്ട് രോഗം

Sugar Spot

മറ്റുള്ളവ

ചുരുക്കത്തിൽ

  • പഴത്തൊലിയിൽ തവിട്ട് നിറത്തിലുള്ള പുള്ളികൾ പ്രത്യക്ഷപ്പെടുന്നു.
  • കായയുടെ കാമ്പ് മൃദുവാകുന്നു.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

വാഴ

ലക്ഷണങ്ങൾ

വാഴക്കായ്കള്‍ വിളവെടുത്തതിനുശേഷം രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടും. തുടക്കത്തിൽ, പഴത്തൊലിയിൽ ചെറിയ കറുത്ത പുള്ളികൾ വികസിക്കുന്നു, ഇത് ക്രമേണ വലുതാകുന്നു. പഴത്തിൻ്റെ കാമ്പിലും തവിട്ട് നിറത്തിലുള്ള പാടുകൾ കണ്ടേക്കാം.

ശുപാർശകൾ

ജൈവ നിയന്ത്രണം

കായ്കളുടെ വികസന പ്രക്രിയ സ്വാഭാവികമായതിനാൽ ജൈവപരിചരണങ്ങൾ ആവശ്യമില്ല.

രാസ നിയന്ത്രണം

കായ്കളുടെ വികസന പ്രക്രിയ സ്വാഭാവികമായതിനാൽ രാസ പരിചരണങ്ങൾ ആവശ്യമില്ല.

അതിന് എന്താണ് കാരണം

വാഴയ്ക്കായകള്‍ സ്വാഭാവികമായി പാകമാകുന്ന പ്രക്രിയയാണ് ലക്ഷണങ്ങൾക്ക് കാരണം. വിളവെടുപ്പിനുശേഷവും അവ പാകമാകുന്നു. അന്നജം പഞ്ചസാരയായി സംസ്‌കരിക്കപ്പെടുന്നുവെന്നതിൻ്റെ സൂചനയാണ് ഈ പുള്ളിക്കുത്തുകൾ, ധാരാളം തവിട്ട് പുള്ളികൾ ഉണ്ടെങ്കിൽ അത് ഉയർന്ന അളവിലുള്ള പഞ്ചസാര അടങ്ങിയിട്ടുണ്ടെന്ന് സൂചിപ്പിക്കുന്നു. പോളിഫെനോൾ ഓക്സിഡേസ് അല്ലെങ്കിൽ ടൈറോസിനാസ് എന്ന രാസാഗ്നി ഓക്സിജനുമായി പ്രതിപ്രവർത്തിക്കുന്നതാണ് ഈ തവിട്ട് നിറത്തിന് കാരണമാകുമെന്ന് കരുതപ്പെടുന്നു. എഥിലീൻ എന്ന ഹോർമോൺ പഴത്തിലെ ആസിഡുകളുമായി പ്രതിപ്രവർത്തിച്ച് അവയെ വിഘടിപ്പിക്കുന്നു, ഇതിൻ്റെ ഫലമായി വാഴപ്പഴം മൃദുവാക്കപ്പെടുന്നു. പഴം ചതഞ്ഞാൽ സ്വാഭാവിക ബ്രൗണിംഗും മൃദുവാകലും കൂടുതൽ വ്യക്തമാകും.


പ്രതിരോധ നടപടികൾ

  • തവിട്ടു നിറമാകുന്ന പ്രക്രിയ മന്ദഗതിയിലാക്കാൻ, താങ്കളുടെ വിളവെടുത്ത ഫലങ്ങള്‍ ഇരുണ്ടതും വരണ്ടതുമായ സ്ഥലങ്ങളിൽ സൂക്ഷിക്കുക.
  • ആപ്പിൾ അല്ലെങ്കിൽ തക്കാളി പോലെയുള്ള എഥിലീൻ ഉത്പാദിപ്പിക്കുന്ന മറ്റ് ഫലങ്ങള്‍ക്കൊപ്പം വാഴപ്പഴം സൂക്ഷിക്കരുത്.
  • ഫ്രിഡ്ജ് പോലെയുള്ള തണുത്ത അന്തരീക്ഷത്തിൽ സൂക്ഷിക്കാൻ നിർദ്ദേശിക്കുന്നില്ല.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക