Pseudopezicula tetraspora
കുമിൾ
തുടക്കത്തിൽ, ക്ഷതങ്ങൾ ഇലകളിലെ മങ്ങിയ മഞ്ഞനിറമുള്ള പാടുകളുമായാണ് കാണപ്പെടുന്നത്, ഇല സൂര്യനെതിരെ പിടിക്കുമ്പോൾ ഇത് പ്രകടമാകും. ഈ പാടുകളിലെ ദ്വിതീയ സിരകൾ തവിട്ട് നിറമായിരിക്കും. പാടുകൾ വലുതാകുമ്പോൾ, അവ മഞ്ഞയിൽ നിന്ന് ചുവപ്പ് കലർന്ന തവിട്ടുനിറത്തിലേക്ക് മാറുകയും, കൂടാതെ പ്രധാന സിരകളാൽ വേർതിരിക്കപ്പെടുന്നതിനാൽ കോണാകൃതിയിലായി മാറുകയും ചെയ്യുന്നു (അതിനാലാണ് രോഗത്തിന് ഈ പൊതുവായ പേര് ലഭിച്ചത്). ഇലകളിലെ കലകൾ നിർജ്ജീവമായി മാറുമ്പോൾ, ക്ഷതങ്ങൾ ആരോഗ്യമുള്ളതും രോഗമുള്ളതുമായ കലകൾക്കിടയിൽ സാധാരണയായി ഒരു മഞ്ഞ നിറത്തിലുള്ള അരികുകൾ വികസിപ്പിക്കുന്നു. ചുവന്ന മുന്തിരി ഇനങ്ങളുടെ കാര്യത്തിൽ, ഈ അരികുകൾ ചുവപ്പ് നിറത്തിലായിരിക്കും. സീസണിൻ്റെ അവസാനത്തിൽ ഉണ്ടാകുന്ന ബാധിപ്പിന്റെ സവിശേഷത ഇലകളിൽ വികസിച്ചു വരുന്ന ഇളം തവിട്ടു നിറമുള്ള പാടുകളാണ്. മാത്രമല്ല ഇത് പാകമാകുന്നതിനുമുൻപുള്ള ഇലപൊഴിയലിനും ബാധിക്കപ്പെട്ട പൂങ്കുലകള്‍ ഉണങ്ങുന്നതിനും കാരണമാകും. ബോട്രിറ്റിസ് ഉണക്കില്‍ നിന്ന് വ്യത്യസ്തമായി, ഈ രോഗം കായ്കളുടെ തണ്ടിനെ മാത്രമേ ബാധിക്കൂ , ഞെട്ടിനെ ബാധിക്കില്ല.
ഈ രോഗത്തിനെതിരെ ജൈവ പരിചരണ രീതികളൊന്നും ലഭ്യമല്ല. കനത്ത നാശനഷ്ടങ്ങൾ ഒഴിവാക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം ഗുരുതരമായ രോഗബാധയുള്ള ചില്ലകളെയോ മുഴുവൻ ചെടികളെയോ നീക്കം ചെയ്യുകയും, തോട്ടത്തിൽ നിന്നും ദൂരെ മാറ്റി ആഴത്തിൽ കുഴിച്ചിട്ടോ കത്തിച്ചോ നശിപ്പിക്കുക എന്നതാണ്. നല്ല കളനിയന്ത്രണവും ശുചിത്വ നടപടികളും ശുപാർശ ചെയ്യുന്നു.
ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. മഴയുള്ള കാലാവസ്ഥയ്ക്ക് മുമ്പ് മാങ്കോസെബ് അടങ്ങിയ കുമിൾനാശിനികൾ പ്രയോഗിച്ച് രോഗം നിയന്ത്രിക്കാം. ആദ്യകാല നാമ്പ് വളർച്ചയിൽ തന്നെ പ്രയോഗം ആരംഭിച്ച് ഫലങ്ങൾ രൂപപ്പെടുന്നതുവരെ നിലനിർത്തണം, കൂടാതെ മഴയുള്ള കാലാവസ്ഥയിൽ ദീര്‍ഘകാലം നടപടികൾ സ്വീകരിക്കണം.
ഇല കരിയൽ രോഗത്തിന് കാരണമായ പി. ടെട്രാസ്പോറ എന്ന കുമിൾ മുന്തിരിത്തോട്ടത്തിലെ ബാധിക്കപ്പെട്ട ഇലകളിൽ ശൈത്യകാലം അതിജീവിക്കുന്നു. അതിനാൽ, ഇലവിതാനമില്ലാത്ത സുഷുപ്താവസ്ഥയില്‍ തണ്ടുകള്‍ മുറിച്ചെടുത്താല്‍ ഈ കുമിളുകൾ വ്യാപിക്കാന്‍ ഇടയാകില്ല. വസന്തകാലത്തെ ആർദ്രമായ കാലാവസ്ഥയിൽ കൊഴിഞ്ഞ ഇലകള്‍ കുമിൾ ബീജകോശങ്ങളെ പുറത്തുവിടുകയും കാറ്റിലൂടെയും വെള്ളം തെറിക്കുന്നതിലൂടെയും പുതിയ ഇലകളിലേക്കും പൂത്തണ്ടുകളിലേക്കും വ്യാപിക്കുകയും ചെയ്യുന്നു. ജീര്‍ണ്ണിച്ചുകൊണ്ടിരിക്കുന്ന ഇലകളിൽ അതിജീവിക്കുന്ന കുമിളിൽ നിന്ന് സാധാരണയായി വസന്തകാലത്ത് രോഗബാധയുടെ ഒരു ചക്രം മാത്രമേ ഉണ്ടാകൂ. പലപ്പോഴും നിരവധി ദിവസങ്ങളിലെ തുടർച്ചയായ മഴയ്ക്ക് ശേഷം, മുന്തിരിവള്ളിയുമായി ഇപ്പോഴും ബന്ധപ്പെട്ടിരിക്കുന്ന ബാധിക്കപ്പെട്ട ഇലകളുടെ നശിച്ച കലകളിൽ ബീജകോശങ്ങൾ ഉണ്ടാകാം. ഈർപ്പമുള്ള സാഹചര്യങ്ങൾ നിലനിൽക്കുകയാണെങ്കിൽ, വളരുന്ന സീസണിൽ ഏതു സമയത്തും ഈ ബീജങ്ങൾ ദ്വിതീയ അണുബാധയ്ക്ക് കാരണമാകും. മിക്ക വർഷങ്ങളിലും ഈ രോഗം ഇല്ലാതിരുന്നിട്ടുപോലും നീണ്ടുനിൽക്കുന്ന മഴയുള്ള വർഷങ്ങളിൽ ഇത് കഠിനമായിരിക്കുന്നതിന് കാരണം ഇതാണ്.