Lygus hesperus
പ്രാണി
പുഷ്പ മുകുളങ്ങളും ഇളം ഫലങ്ങളും വികസിച്ചുകൊണ്ടിരിക്കുമ്പോൾ കീടങ്ങൾ ആഹരിക്കുന്നതുമൂലം ഉണ്ടാകുന്ന കേടുപാടുകൾ ഇളം പഴങ്ങളിൽ അനാകര്‍ഷകമായ മങ്ങൽ, പരുപരുപ്പ്, കുഴിഞ്ഞ പാടുകൾ എന്നിവയ്ക്ക് കാരണമാകുന്നു. വിളവെടുപ്പ് ആകുമ്പോഴേക്കും, ഫലത്തിന് മോശമായ രൂപവൈകൃതം സംഭവിക്കുന്നു, രോഗലക്ഷണങ്ങൾ പലപ്പോഴും "കാറ്റ്-ഫേസിംഗ്" എന്ന് അറിയപ്പെടാറുണ്ട്, കൂടാതെ ഫലങ്ങളുടെ ഉപരിതലത്തിൽ സ്രവങ്ങൾ കാണപ്പെടാം. ഫലങ്ങളുടെ ആന്തരിക കേടുപാടുകൾ, ഉപരിതലത്തിനടിയിൽ വെളുത്ത കോർക്ക് മാതൃകയിലുള്ള ഭാഗങ്ങളായും അഴുകിയ വിത്തുകളായും കാണപ്പെടുന്നു. കീടങ്ങളുടെ ആഹരിപ്പ് പുഷ്പ മുകുളങ്ങളെയും നാമ്പുകളെയും രൂപഭേദം വരുത്തുകയോ നശിപ്പിക്കുകയോ ചെയ്‌തേക്കും, ഇത് വിളവ് ഗണ്യമായി കുറയുന്നതിന് കാരണമാകും. ഈ കീടങ്ങൾക്ക് വളരെ വിശാലമായ ആതിഥേയ ശ്രേണി ഉണ്ട്, അതിൽ കട്ടിക്കുരുവുള്ള കായകൾ, പോം കായകൾ, പ്രകൃതിദത്ത സസ്യങ്ങൾ, സമീപ പ്രദേശങ്ങളിലെ കളകൾ എന്നിവ ഉൾപ്പെട്ടിരിക്കുന്നു. ഈ കീടങ്ങൾ മരത്തിൽ പ്രത്യുൽപാദനം നടത്തുന്നില്ല, പക്ഷേ ഈ ആതിഥേയ വിളകളിൽ നിന്നും തോട്ടങ്ങളിലേക്ക് അതിക്രമിച്ച് കടക്കുന്നു.
ഈ കീടങ്ങളുടെ ഇരപിടിയന്മാരിൽ വലിയ കണ്ണുള്ള ബഗ്ഗുകൾ, ഡാംസെൽ ബഗ്ഗുകൾ, അസാസിൻ ബഗ്ഗുകൾ, കൊളോപ്സ് വണ്ട് എന്നിവ ഉൾപ്പെടുന്നു, അതുപോലെ മൈന്യുട്ട് പൈറേറ്റ് ബഗ്ഗ് മുട്ടകളെ ആഹാരമാക്കുന്നവയാണ്. പരാന്നഭോജികളായ പ്രാണികളിൽ അനാഫെസ് അയോളുകളും ട്രൈസോൾക്കസ് ഹാലിമോർഫയും ഉൾപ്പെടുന്നു, അവ കാറ്റ്-ഫേസിംഗ് പ്രാണികളുടെ മുട്ടകളിൽ മുട്ടയിടുന്നു. വേപ്പിൻ സത്തിൽ അധിഷ്ഠിതമായ ഉൽപ്പന്നങ്ങൾ എൽ. ഹെസ്പെറസ്, ഇ. കോൺസ്‌പെർസസ് എന്നിവയുടെ പെരുപ്പം കുറയ്ക്കും.
ലഭ്യമെങ്കിൽ, ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർത്തുള്ള സംയോജിത സമീപനം എപ്പോഴും സ്വീകരിക്കുക. എസ്‌ഫെൻവാലറേറ്റ്, ഫോർമെറ്റാനേറ്റ് ഹൈഡ്രോക്ലോറൈഡ്, ഇൻഡോക്സികാർബ് അല്ലെങ്കിൽ ലാംഡ-സിഹാലോത്രിൻ എന്നിവ അടങ്ങിയിരിക്കുന്ന കീടനാശിനികൾ കാറ്റ്-ഫേസിംഗ് കീടങ്ങൾക്കെതിരെ ഫലപ്രദമാണ്. ഈ സംയുക്തങ്ങൾ മത്സ്യങ്ങൾക്കും ജല അകശേരുജീവികൾക്കും വളരെ വിഷമയമാണ്, കൂടാതെ തളിക്കുന്നതുമൂലം വായുവിൽ പടരുന്നതും വെള്ളത്തിൽ ഒഴുകിപോകുന്നതും ഒഴിവാക്കണം. പൈറെത്രോയ്ഡ് ഉൽപ്പന്നങ്ങളുടെ തളി പ്രയോഗങ്ങളും മുതിർന്ന ബഗ്ഗുകളെ ലക്ഷ്യം വയ്ക്കുന്നു.
"കാറ്റ്-ഫേസിംഗ്" എന്നറിയപ്പെടുന്ന ലക്ഷണങ്ങൾക്ക് പലതരം ബഗ്ഗുകളാണ് കാരണം, ലൈഗസ് ഹെസ്പെറസ് എന്ന പ്ലാന്റ് ബഗ്ഗ്, യൂക്കിസ്റ്റസ് കോൺസ്‌പെർസസ് എന്ന സ്റ്റിങ്ക് ബഗ്ഗ് എന്നിവ അവയിൽ ചിലതാണ്. നിലത്തുള്ള പരിരക്ഷിത ആവരണങ്ങളിൽ മുതിർന്നവ അതിജീവിക്കുന്നു. സീസണിൻ്റെ തുടക്കത്തിൽ, അവ വിസ്താരമേറിയ ഇലകളുള്ള വിളകളിലോ അല്ലെങ്കിൽ അടുത്തുള്ള കൃഷിയിടങ്ങളിലെ കളകളിലോ ആഹരിക്കുന്നു. പിന്നീട് വേനൽക്കാലത്ത്, ഈ ഇതര ആതിഥേയ വിളകൾ ഉണങ്ങിപോകുമ്പോൾ, ഈ ബഗ്ഗുകൾ പോം മുതലായ ഫലവൃക്ഷങ്ങളുടെ ഇലവിതാനത്തിലേക്ക് പറന്നേക്കാം. മുതിർന്ന ബഗ്ഗുകൾ പരന്നതും അർദ്ധ-ദീർഘചതുരാകൃതിയിലുള്ളതും ആണ്. ഇവ മഞ്ഞ, പച്ച, കടും തവിട്ട് മുതൽ കറുപ്പ് വരെ നിറങ്ങളിൽ കാണപ്പെടും. എല്ലാ കീടങ്ങൾക്കും പിറകിൽ മഞ്ഞ അല്ലെങ്കിൽ ഇളം പച്ച നിറത്തിലുള്ള വ്യക്തമായ ത്രികോണ രൂപം ഉണ്ട്. മുതിർന്ന സ്റ്റിങ്ക് ബഗ്ഗുകൾക്ക് പരന്ന കവചത്തിൻ്റെ ആകൃതിയും ചാരനിറം,തവിട്ട്, പച്ച നിറങ്ങളുമാണ്. സ്റ്റിങ്ക് ബഗ്ഗുകൾ നീളമുള്ളതും തുളയ്ക്കുന്നതുമായ വായ ഭാഗങ്ങളോടുകൂടി ശബ്ദമുണ്ടാക്കി പറക്കുന്നവയാണ്. വിസ്താരമേറിയ ഇലകളോടുകൂടിയ കളകൾ ഉള്ള തോട്ടങ്ങൾ, അൽഫാൽഫാ കൃഷിയിടം അല്ലെങ്കിൽ ഇതര ആതിഥേയ വിളകൾക്കടുത്തുള്ള തോട്ടങ്ങൾ എന്നിവിടങ്ങളിൽ ഇവ ഒരു പ്രശ്‌നമാകും.