Alkalinity
മറ്റുള്ളവ
വിളയുടെ വളര്‍ച്ചാ ഘട്ടം മുഴുവനും ക്ഷാരസ്വഭാവം മൂലമുള്ള കേടുപാടുകള്‍ ഉണ്ടാകാം. സാധാരണ ഇലയുടെ അഗ്രഭാഗം മുതല്‍ ആരംഭിച്ച് വെള്ളനിറം മുതല്‍ ചുവപ്പ് കലര്‍ന്ന തവിട്ടു വരെയുള്ള നിറങ്ങളിൽ ഇലകളില്‍ നിറം മാറ്റം ദൃശ്യമാകുന്നു. ഗുരുതരമായ ക്ഷാരസ്വഭാവമുള്ള അവസ്ഥയില്‍ നിറംമാറ്റം ഇലയുടെ അവശേഷിക്കുന്ന ഭാഗത്തേക്കും വ്യാപിച്ച് ചെടിക്ക് ഉണങ്ങിയ പ്രതീതി നല്‍കി ഇലകള്‍ വാടിയേക്കാം. ഇലകളുടെ രൂപവൈകൃതം ഇല ചുരുളലായും പ്രത്യക്ഷപ്പെടാം. കഠിനമായ ക്ഷാരസ്വഭാവമുള്ള മണ്ണ് ചെടിയുടെ വളര്‍ച്ച, മുളപൊട്ടല്‍ എന്നിവ തടയുകയും തത്ഫലമായി വളര്‍ച്ചാ മുരടിപ്പുണ്ടാകുകയും ചെയ്യുന്നു. പുഷ്പിക്കുന്ന ഘട്ടം എത്താറായ ചെടികളില്‍ ക്ഷാരസ്വഭാവം പൂവിടലിനെ വൈകിപ്പിക്കുകയും വെള്ളക്കതിരുകൾ ഉണ്ടാകുന്നതിന് കാരണമാകുകയും ചെയ്യുന്നു. ലക്ഷണങ്ങള്‍ നൈട്രജന്‍ അപര്യാപ്തതയുമായി തെറ്റിദ്ധാരണ ഉണ്ടാക്കിയേക്കാം.
ജൈവ കമ്പോസ്റ്റുകള്‍, പാഴായ മുടിയോ തൂവലുകളോ, ജൈവ മാലിന്യങ്ങള്‍, പഴയ കടലാസുകള്‍, നിരാകരിച്ച നാരങ്ങയും ഓറഞ്ചും എന്നിവ കൃഷിയിടത്തില്‍ ചേര്‍ക്കുന്നത് ക്ഷാരഗുണമുള്ള മണ്ണ് നന്നാക്കിയെടുക്കാന്‍ ഉപയോഗിക്കാം. ഇത് അമ്ലസ്വഭാവമുള്ള വസ്തുക്കളുടെ (അജൈവവും ജൈവവും) സംയോജനം മണ്ണില്‍ ഉറപ്പു വരുത്തുന്നു. പൈറൈറ്റ് അല്ലെങ്കില്‍ വിലകുറഞ്ഞ അലുമിനം സള്‍ഫേറ്റ് പോലെയുള്ള ധാതുക്കള്‍ ചേര്‍ക്കുന്നത് വഴി മണ്ണിൻ്റെ അമ്ലത്വം കൂട്ടുന്നതും സാധ്യമാണ്. മണ്ണിൻ്റെ പിഎച്ച് നിലവാരം കുറയ്ക്കുന്നതിന് സൾഫറോ, പീറ്റ് മോസോ പോലെയുള്ള അമ്ല സ്വഭാവമുള്ള വസ്തുക്കൾ കൂട്ടിച്ചേർക്കാം.
പ്രശ്നത്തിൻ്റെ സ്രോതസ് അനുസരിച്ച് മണ്ണിലെ ക്ഷാരസ്വഭാവം നിരവധി മാര്‍ഗ്ഗങ്ങളിലൂടെ പരിഹരിക്കാൻ കഴിയും. സോഡിയം അധികമുള്ള ചുണ്ണാമ്പ് കുറവുള്ള മണ്ണുകളില്‍ അധികവും ജിപ്സം ഉപയോഗിച്ചുള്ള മണ്ണിൻ്റെ പരിഷ്ക്കരണമാണ് നടത്തുന്നത്. ഫലപ്രദമായി പ്രവര്‍ത്തിക്കുന്നതിന് വേരിൻ്റെ പ്രദേശത്തെ സോഡിയം നീക്കം ചെയ്യുന്നതിന് വളരെയധികം ജലം ഉപയോഗിച്ചുള്ള നീര്‍വാര്‍ച്ചയും പിന്തുടരണം. ജിപ്‌സത്തിലെ അലിയുന്ന കാൽഷ്യം സോഡിയം അയോണുകളെ നീക്കംചെയ്ത് വെള്ളത്തിൽ ഒലിച്ച് പുറത്ത് പോകുന്നു. മണ്ണിലെ സള്‍ഫര്‍ അല്ലെങ്കില്‍ ഗാഢ സള്‍ഫ്യൂരിക് ആസിഡ് ജിപ്സത്തിനു പകരം മതിയായ കാത്സ്യം കര്‍ബനേറ്റിനൊപ്പം ഉപയോഗിക്കാം. കാത്സ്യം ക്ലോറൈഡ് (CaCl2) അല്ലെങ്കില്‍ യൂറിയ അടിസ്ഥാനമായ വളപ്രയോഗ പദ്ധതികളും ക്ഷാര സ്വഭാവമുള്ള മണ്ണ് വീണ്ടെടുക്കുന്നതിന് ഉപയോഗിക്കാം.
മണ്ണിലെ പിഎച്ച് നില ഉയര്‍ത്താന്‍ കഴിയുന്ന കണങ്ങളുടെ സാന്നിധ്യം എന്നതാണ് ക്ഷാരസ്വഭാവം എന്ന് പരാമര്‍ശിക്കുന്നത്. മോശമായ മണ്ണ് ഘടനയും, വെള്ളം കടത്തിവിടാനുള്ള കഴിവും കുറഞ്ഞ കളിമണ്ണുകള്‍, സോഡിയം കലര്‍ന്ന മണ്ണുകള്‍ അല്ലെങ്കില്‍ ചുണ്ണാമ്പ് കലര്‍ന്ന മണ്ണുകള്‍ എന്നിവയുടെ സവിശേഷതയാണ് ക്ഷാരസ്വഭാവം. ക്ഷാരസ്വഭാവം ചെടികളുടെ വേരുകളെ കേടു വരുത്തുകയും വെള്ളവും അവശ്യ മൂലകങ്ങളും ആഗിരണം ചെയ്യുന്നതിനുള്ള ചെടിയുടെ കഴിവിനെ ക്ഷയിപ്പിക്കുകയും ചെയ്യും. മോശമായ വേര് വളര്‍ച്ചയും ക്ഷയിച്ച ചെടി വളര്‍ച്ചയും ആയിരിക്കും ഫലം. അവശ്യ മൂലകങ്ങളുടെ ലഭ്യതയെ ക്ഷാരസ്വഭാവം പരിമിതപ്പെടുത്തുകയും തത്ഫലമായി ഫോസ്ഫറസ്, സിങ്ക് എന്നീ അപര്യാപ്തതകളുണ്ടാകുകയും, മാത്രമല്ല ഇരുമ്പ് അപര്യാപ്തതയ്ക്കും, ബോറോണ്‍ വിഷലിപ്തതയ്ക്കും സാധ്യതകൾ ഉണ്ട്. വെള്ളം കെട്ടിനിർത്തി നെല്ല് കൃഷിചെയ്യുന്ന മണ്ണിലെ ഉയർന്ന പിഎച്ച് ഒരു ഗുരുതരമായ പ്രശ്നമല്ല. എന്തായാലും കുറഞ്ഞ മഴയുള്ള, മഴയെ ആശ്രയിച്ച് കൃഷിചെയ്യുന്ന കൃഷിയിടങ്ങളിലും മതിയായ അളവിൽ വെള്ളം ലഭിക്കാത്ത ജലസേചന സൗകര്യമുള്ള നെൽപാടങ്ങളിലും ഇത് ചെടിയെ ബാധിച്ചേക്കാം. വര്‍ഷത്തില്‍ കുറച്ചു മാത്രം മഴ ലഭിക്കുന്ന പ്രദേശങ്ങളില്‍ അപ്രതീക്ഷിതമല്ലാതെ, ഇത് സാധാരണ കണ്ടു വരാറുണ്ട്, കൂടാതെ ഇത് മിക്കവാറും ലവണത്വമായി ബന്ധപ്പെട്ടിരിക്കുന്നു.