നെല്ല്

നെല്ലില ചാഴി

Oligonychus spp.

ചാഴി

5 mins to read

ചുരുക്കത്തിൽ

  • ഇലകളുടെ അടിവശങ്ങളിൽ പൊടിപോലെയുള്ള വസ്തുക്കൾ.
  • മുകള്‍ ഭാഗത്ത്‌ മഞ്ഞയും തവിട്ടും നിറങ്ങളിലുള്ള പുള്ളികള്‍.
  • ഇലകൾ ചാരനിറമായി മാറി ഉണങ്ങുന്നു.
  • ചാഴികൾ വളരെ ചെറുതാണ് മാത്രമല്ല സൂക്ഷ്മദർശിനി ഉപയോഗിക്കാതെ കാണുക എന്നത് ദുഷ്കരമാണ്.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

നെല്ല്

ലക്ഷണങ്ങൾ

ഇലകളുടെ മുകൾഭാഗത്ത് കാണപ്പെടുന്ന വെളുത്ത ചെറിയ പുള്ളികള്‍ ക്രമേണ മഞ്ഞയോ അല്ലെങ്കിൽ തവിട്ടു നിറമായി ഉണങ്ങുന്നു. ഈ സവിശേഷതയ്ക്ക് പറയുന്നത് ലീഫ് സ്റ്റിപ്ലിങ് എന്നാണ്. ഗുരുതരമായ സാഹചര്യങ്ങളിൽ, ഇല മുഴുവനും നരച്ച വെള്ള നിറമായി ഉണങ്ങുന്നു. ഈ ചാഴികള്‍ വളരെ നേര്‍മ്മയുളള വല ഇലയുടെ താഴ്പ്രതലത്തില്‍ നെയ്യും, അവ പൊടിരൂപത്തിലുള്ള ഒരു വസ്തുവായി കാണപ്പെടും. ചാഴി ഇലകളുടെ കോശങ്ങള്‍ തുളച്ച്, വമിക്കുന്ന സത്ത് വലിച്ചു കുടിക്കുന്നതിനാൽ ബാധിക്കപ്പെട്ട ചെടികളിലെ ഹരിതക നഷ്ടം മൂലം ദൂരക്കാഴ്ചയില്‍ അവ ഇളം മഞ്ഞ നിറത്തിലോ വിളറിയോ കാണപ്പെടും.

Recommendations

ജൈവ നിയന്ത്രണം

സ്യൂഡോമോനാസ് ഇനം ബാക്ടീരിയ 10 ഗ്രാം/കിഗ്രാം വിത്തുകള്‍ എന്ന നിരക്കിലുള്ള പരിചരണം ജൈവിക പരിചരണ മാർഗ്ഗങ്ങളിൽ ഉള്‍പ്പെടുന്നു. യൂറിയ വേപ്പിന്‍ പിണ്ണാക്കുമായി ചേര്‍ത്ത് പ്രയോഗിക്കുന്നതും നല്ല ഫലങ്ങള്‍ തരാറുണ്ട്. ലക്ഷണങ്ങള്‍ കണ്ടെത്തിക്കഴിഞ്ഞ് ലായനിയാക്കാന്‍ കഴിയുന്ന സള്‍ഫര്‍ (3 ഗ്രാം) തളിക്കാം.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേര്‍ന്ന ഒരു സംയോജിത സമീപനം പരിഗണിക്കുക. സ്പൈറോമെസഫിന്‍ അടങ്ങിയിരിക്കുന്ന ചാഴിനാശിനികള്‍ ഒ. ഒറൈസേയ്ക്കെതിരെ വളരെ ഫലപ്രദമാണ്. എന്നിരുന്നാലും, ബാധിപ്പിൻ്റെ തോത്, ചെലവ്, ചാഴികളുടെ പെരുപ്പത്തില്‍ ഉണ്ടാകുന്ന മാറ്റം എന്നിവ അനുസരിച്ചാണ് പരിചരണ രീതികൾ പരിഗണിയ്ക്കേണ്ടത്. യഥാസമയത്തുള്ള പ്രയോഗവും സര്‍വ്വപ്രധാനമാണ്.

അതിന് എന്താണ് കാരണം

നെല്ലില ചാഴിയായ, ഒലിഗോനിക്കസ് ഒറൈസേയുടെ ആഹാരരീതിയാണ് ലക്ഷണങ്ങള്‍ക്ക് കാരണം. ഉയര്‍ന്ന ഊഷ്മാവും (25°C -യും അതിനു മുകളിലും) ഉയര്‍ന്ന ആപേക്ഷിക ആര്‍ദ്രതയുമുള്ള കാലാവസ്ഥയില്‍ കേടുപാടുകൾ ഏറ്റവും കൂടുതലായിരിക്കും. പാരിസ്ഥിതിക സാഹചര്യങ്ങളെ ആശ്രയിച്ച് ചാഴികളുടെ മുഴുവൻ ജീവിത ചക്രത്തിന് 8-18 ദിവസം ആവശ്യമാണ്. മുതിര്‍ന്നവ ആവിര്‍ഭവിക്കുമ്പോള്‍ ലൈംഗിക പക്വതയുള്ളവയും കഴിവതും വേഗത്തില്‍ ഇണ ചേരുന്നവയുമാണ്. ഇലയുടെ താഴ്ഭാഗത്ത്‌ നിരയായി മധ്യസിരയ്ക്കും ദ്വിതീയ സിരകൾക്കും നീളെ ഓരോന്നായാണ് മുട്ടകൾ നിക്ഷേപിക്കുന്നത്‌. മുട്ടവിരിയാന്‍ 4-9 ദിവസമെടുക്കും. നെല്ലിനൊപ്പം ചതുപ്പുനിലങ്ങളില്‍ സാധാരണ കാണുന്ന ആതിഥ്യമേകുന്ന ഇതര കളകളിലും (എക്കൈനോക്ലോവ കൊളോണ) ഗുരുതരമായ ആക്രമണം ഉണ്ടായേക്കാം. ഇവയെ നശിപ്പിക്കാൻ പ്രയാസമായതിനാല്‍ സാധാരണ ഇവയുടെ ബാധിപ്പ് ഉണ്ടായിരുന്ന പാടങ്ങളിൽ തുടര്‍ന്ന് വരുന്ന വര്‍ഷവും ബാധിപ്പ് ഉണ്ടായേക്കാം.


പ്രതിരോധ നടപടികൾ

  • കൃഷിയിടത്തില്‍ ചാഴിയുടെ ലക്ഷണങ്ങള്‍ക്കായി പതിവായി നിരീക്ഷിക്കുക.
  • നെല്‍പ്പാടങ്ങളുടെ വരമ്പുകള്‍ കളമുക്തമായി പരിപാലിക്കുക, അവ ചാഴികള്‍ക്ക് ആതിഥ്യമേകുന്ന ഇതര ചെടികളായി മാറിയേക്കാം.
  • നൈട്രജന്റെ അമിത വളപ്രയോഗം ഒഴിവാക്കണം, അത് കീടത്തിനു അനുകൂലമാണ്.
  • വിളവെടുപ്പിനു ശേഷം നെല്ലിന്റെ എല്ലാ അവശിഷ്ടങ്ങളും നീക്കം ചെയ്യുക.
  • വിളവെടുപ്പിനുശേഷം ആഴത്തിൽ ഉഴുതുമറിക്കുക.
  • കീടങ്ങൾക്ക് ആതിഥ്യമേകാത്ത ഇതര വിളകൾ ഉപയോഗിച്ച് വിളപരിക്രമം നടത്തുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക