നെല്ല്

നെല്‍ക്കതിരിലെ ചാഴി

Steneotarsonemus spinki

ചാഴി

5 mins to read

ചുരുക്കത്തിൽ

  • ഇലപ്പോളകളുടെ ആന്തരികഭാഗം ഭക്ഷിക്കുന്ന ചാഴികളുടെ സാന്നിധ്യം മൂലം നിറവ്യത്യാസം ഉണ്ടാകുന്നു.
  • നെന്മണികളിൽ ആഹരിക്കുന്നതുമൂലം വന്ധ്യത, വികൃതമായ നെന്മണികള്‍, മുകളിലേക്ക് നിവര്‍ന്നു നില്‍ക്കുന്ന കതിർ, "തത്തമ്മചുണ്ട്" പോലെയുള്ള നെന്മണികൾ.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

നെല്ല്

ലക്ഷണങ്ങൾ

കീടങ്ങൾ ഇലപ്പോളകള്‍ക്ക് പിന്നിലാണ് ആഹരിക്കുന്നത്, ഈ ഭാഗത്ത്‌ കറുവപട്ടയുടെ നിറം മുതല്‍ ചോക്ലേറ്റ്-തവിട്ടു നിറം വരെയുള്ള പാടുകള്‍ കണ്ടെത്താന്‍ കഴിയും. പുറംഭാഗത്തെ ഇലപ്പോള നീക്കം ചെയ്‌താല്‍ നെല്ലിലെ ചാഴിയെ സാധാരണ കാണാന്‍ കഴിയും. വികസിച്ചു വരുന്ന നെല്‍ക്കതിരുകള്‍ അവയുടെ മുളപൊട്ടുന്ന ഘട്ടം മുതല്‍ സത്ത് നിറയുന്ന ഘട്ടം വരെ ചാഴികള്‍ തിന്നുതീര്‍ക്കും. കേടുപാടുകള്‍ അവസരം കാത്തിരിക്കുന്ന കുമിൾ രോഗകാരികള്‍ വളര്‍ന്ന് വരുന്ന നെന്മണികളിളും ഇലപ്പോളകളിലും (ഉദാ. പോള അഴുകൽ രോഗം പകര്‍ത്തുന്നവ) പ്രവേശിക്കുന്നതിന് കാരണമാകുന്നു. ഇത് ചെറു കതിരുകളുടെ വന്ധ്യത, ചെടിയുടെ നിരുത്പാദകത്വം, മുകളിലേക്ക് നിവര്‍ന്നു നില്‍ക്കുന്ന കതിർ, നെന്മണികൾ "തത്തമ്മചുണ്ട്" എന്നറിയപ്പെടുന്ന സവിശേഷമായ രൂപവൈകൃതം എന്നിവയ്ക്ക് കാരണമാകുന്നു. ആഗോളവ്യാപകമായി ഏറ്റവും പ്രധാനവും വിനാശകരവുമായ ചാഴി ആക്രമണമാണ് ഇത്.

Recommendations

ജൈവ നിയന്ത്രണം

നെല്‍പ്പാടത്തെ എസ്.സ്പിങ്കിയുടെ സ്വാഭാവിക ശത്രുക്കളെ (ചിലന്തികള്‍, കീടങ്ങളുടെ ഉള്ളില്‍ വസിച്ച് അവയെ ഭക്ഷിക്കുന്ന കടന്നലുകള്‍, മുതലായവ) കീടനാശിനികളുടെ അമിതമായ ഉപയോഗം മൂലം നശിപ്പിക്കുന്നില്ല എന്ന് ഉറപ്പുവരുത്തുക.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേര്‍ന്ന ഒരു സംയോജിത സമീപനം പരിഗണിക്കുക. ഗുരുതരമായ കേടുപാടുകളില്‍, ഹെക്സിയസോക്സ് അല്ലെങ്കില്‍ സള്‍ഫര്‍ സംയുക്തങ്ങള്‍ അടങ്ങിയ കീടനാശിനികള്‍ ഉപയോഗിക്കാം. തളിക്കുന്നതിനു മുൻപായി കൃഷിയിടത്തില്‍ വെള്ളം നിറയ്ക്കണം, കാരണം ചാഴികള്‍ ചെടികളുടെ മുകളിലേക്ക് കയറുന്നത് പരിചരണത്തിൻ്റെ ഫലം വര്‍ദ്ധിപ്പിക്കും.

അതിന് എന്താണ് കാരണം

സ്റ്റെനിയോടാർസോണമസ് സ്പിങ്കി എന്ന നെല്‍ക്കതിരിലെ ചാഴികൾ ആഹരിക്കുന്നതാണ് ലക്ഷണങ്ങള്‍ക്ക് കാരണം. ഉയര്‍ന്ന താപനിലയും കുറഞ്ഞ മഴയും കൃഷിയിടത്തില്‍ ഇവയുടെ പെരുപ്പത്തിന് ഏറ്റവും അനുകൂലമാണ്. 25.5°C മുതല്‍ 27.5°C വരെ ഊഷ്മാവും 80 മുതല്‍ 90% വരെ ആപേക്ഷിക ആര്‍ദ്രതയുമാണ് ഏറ്റവും അനുകൂലമായ സാഹചര്യങ്ങൾ. തീവ്രമായതും, തുടര്‍ച്ചയാതുമായ നെല്‍കൃഷിയും കൃഷിയിടങ്ങള്‍ തമ്മിലുള്ള പണിയായുധങ്ങളുടെ കൈമാറ്റവും കീടങ്ങളുടെ പെരുപ്പം കൂടാന്‍ കാരണമാകുന്നു. വര്‍ഷം മുഴുവനും നെല്‍ച്ചെടികള്‍ ആക്രമിക്കപ്പെടാന്‍ സാധ്യതയുണ്ട്. എന്തായാലും മുളപൊട്ടുന്ന ഘട്ടത്തില്‍ ഏറ്റവുമധികമായ പെരുപ്പം ചെടി മൂപ്പെത്തുന്നതോടെ കുറയുകയും ചെയ്യുന്നു. സരോക്ലാഡിയം ഒറൈസ (പോള ചീയല്‍), ബര്‍ഖോല്‍ദേരിയ ഗ്ലൂമേ (ബാക്ടീരിയ മൂലമുള്ള നെല്‍ക്കതിര്‍ വാട്ടം) എന്നിങ്ങനെയുള്ള മറ്റ് കീടങ്ങളുമായി ഈ ചാഴികൾ സമ്പര്‍ക്കം പുലര്‍ത്തുന്നതിനാല്‍ കേടുപാടുകള്‍ തിരിച്ചറിയാന്‍ പ്രയാസമാണ്.


പ്രതിരോധ നടപടികൾ

  • ചാഴിയുടെ ലക്ഷണങ്ങള്‍ക്കായി പതിവായി കൃഷിയിടം നിരീക്ഷിക്കുക.
  • വിളവെടുപ്പിനു ശേഷം ഉഴുതു മറിക്കുന്നതിനു മുൻപായി വെക്കോല്‍ വിതറി കത്തിക്കുക.
  • വിളവെടുപ്പിനു ശേഷം കൃഷിയിടം രണ്ടാഴ്ച തരിശിടുക.
  • തൈകള്‍ നിരനിരയായി കൂടിയ സാന്ദ്രതയിൽ നടുക.
  • എന്‍ പി കെ അനുപാതം സന്തുലിതമായ വളക്കൂറുള്ള മണ്ണ് ഉപയോഗിക്കുക.
  • കൃഷിയിടത്തിലും സമീപത്തുമുള്ള കളകള്‍ നിയന്ത്രിക്കാന്‍ ശ്രദ്ധിക്കണം.
  • ചാഴിയുടെ ജീവിത ചക്രം ലംഘിക്കാന്‍ നെല്ലിനെ ബീന്‍സ് അല്ലെങ്കില്‍ പയർ വര്‍ഗ്ഗങ്ങളുമായി വിളപരിക്രമം നടത്തുക.
  • നെല്‍കൃഷിയ്ക്കുപയോഗിക്കുന്ന ഉപകരണങ്ങള്‍ക്ക് മികച്ച പരിപാലനവും ശുചിത്വ നിലവാരങ്ങളും ഉറപ്പു വരുത്തുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക