നെല്ല്

ചെറിയ കൊമ്പുള്ള പുൽച്ചാടിയും വെട്ടുകിളിയും

Oxya intricata & Locusta migratoria manilensis

പ്രാണി

ചുരുക്കത്തിൽ

  • മുതിർന്ന പുൽച്ചാടികൾ അവയുടെ മുകൾ ഭാഗത്ത് മൂന്ന് കറുത്ത വരകളും, തിളങ്ങുന്ന പച്ചകലർന്ന മഞ്ഞ നിറത്തോടുംകൂടി ചെറുവിരലിൻ്റെ വലിപ്പമുള്ളവയാണ്.
  • ചെറിയ വിരലിൻ്റെ ആഴത്തിൽ മണ്ണിൽ സെപ്റ്റംബർ മുതൽ നവംബർ വരെ ഇവ മുട്ടകളിടുന്നു.
  • മഴക്കാലത്ത് മുട്ടകൾ വിരിഞ്ഞ് ഇലകൾ ആഹരിക്കാൻ തുടങ്ങും.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ


നെല്ല്

ലക്ഷണങ്ങൾ

ഇലകളിൽ ആഹരിക്കുന്ന വെട്ടുകിളികൾ ഇലകളുടെ അരികുകൾ കേടുവരുത്തുകയോ അല്ലെങ്കിൽ ഇലയുടെ വലിയ ഭാഗങ്ങൾ മുറിക്കുകയോ ചെയ്യുന്നു. അവ നാമ്പുകൾ കടിച്ചെടുക്കുകയും പലപ്പോഴും കതിരുകൾ മുറിച്ചുമാറ്റുകയും ചെയ്യുന്നു. നെല്ലിലെ മുട്ടകളുടെ സാന്നിധ്യവും മഞ്ഞ, തവിട്ട് നിറത്തിലുള്ള ഇളം പ്രാണികളും മുതിർന്നവയും ഇലവിതാനങ്ങളിൽ ആഹരിക്കുന്നതും ഈ കീടം വ്യാപിക്കുന്നതിൻ്റെ സൂചനയാണ്.

ശുപാർശകൾ

ജൈവ നിയന്ത്രണം

സ്വാഭാവികമായി കാണപ്പെടുന്ന കടന്നലുകള്‍, പരഭോജി ഈച്ചകള്‍, വിരകള്‍, ഉറുമ്പുകള്‍, പക്ഷികള്‍, തവളകള്‍, വല നെയ്യുന്ന ചിലന്തികള്‍ എന്നിവയെ പ്രോത്സാഹിപ്പിക്കണം. കുമിളുകളിലെ രോഗകാരികളെയും ഷഡ്പദ രോഗകാരി കുമിളുകളും (മെറ്റര്‍ഹിസിയം ആക്രീഡം) ലാർവകളുടെ പെരുപ്പം കുറയ്ക്കാന്‍ ഉപയോഗിക്കാം. ഉപ്പു വെള്ളം, തവിട് മുതലായവ ഉപയോഗിച്ച് തയ്യാറാക്കുന്ന ഗൃഹനിര്‍മ്മിത വിഷമയ കെണികള്‍ ഉപയോഗിക്കുക.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ, എപ്പോഴും ജൈവ പരിചരണത്തോടൊപ്പം സംയോജിത നിയന്ത്രണ രീതികളും ചേർത്തുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുക. 10% -ൽ കൂടുതൽ കേടുപാടുകൾ കാണപ്പെടുന്ന നെൽപാടങ്ങളിലെ പുൽച്ചാടികളെ നിയന്ത്രിക്കാൻ ഇലകളിൽ തളിക്കുന്ന കീടനാശിനി സ്പ്രേകൾ ഉപയോഗിക്കുക. തരിരൂപത്തിലുള്ള കീടനാശിനികൾ ഫലപ്രദമല്ല. മുതിർന്നവയെ ആകർഷിക്കാൻ, വിഷംകലർത്തിയ കെണികൾ ഉപയോഗിക്കാം. കീടത്തിനെതിരെ തളിക്കാൻ കഴിയുന്ന കീടനാശിനികളിൽ ക്ലോറോപൈറിഫോസ്, ബ്യൂപ്രോഫെസിൻ അല്ലെങ്കിൽ എടോഫെൻപ്രോക്സ് എന്നിവ ഉൾപ്പെടുന്നു. മാലത്തിയോൺ തളിക്കുന്നതിനുമുമ്പ് നെൽ വരമ്പുകളിൽ പൊടി വിതറാം. ബാൻഡിയോകാർബ് 80% WP @ 125 ഗ്രാം/ഹെക്ടർ, ക്ലോർപൈറിഫോസ് 50% ഇസി @ 20ഇസി @ 480 മില്ലി/ഹെക്ടർ, ഡെൽറ്റാമെത്രിൻ 2.8% ഇസി @ 450 മില്ലി/ഹെക്ടർ എന്നിവയാണ് എഫ്‌എ‌ഒ ശുപാർശ ചെയ്യുന്ന മറ്റ് രാസവസ്തുക്കൾ.

അതിന് എന്താണ് കാരണം

ഇലകളിലെയും കതിരുകളിലെയും സവിശേഷമായ ലക്ഷണങ്ങൾക്ക് ഇളം കീടങ്ങളും മുതിർന്നവയും കാരണമാകുന്നു. ജല പരിതസ്ഥിതികൾ ഇവയുടെ വികസനത്തിന് അനുയോജ്യമാണ് (ഉദാ. നെൽവയലുകൾ). പുൽച്ചാടികൾക്ക് 5 മില്ലീമീറ്റർ മുതൽ 11 സെന്റിമീറ്റർ വരെ നീളമുണ്ടാകും, അവ നീണ്ടു മെലിഞ്ഞതോ അല്ലെങ്കിൽ നീളം കുറഞ്ഞ് തടിച്ചതോ ആയിരിക്കാം. ഇവയ്ക്ക് പച്ച അല്ലെങ്കിൽ വൈക്കോൽ നിറമുള്ളതിനാൽ അവയ്ക്ക് ചുറ്റുപാടിൽ എളുപ്പത്തിൽ ഒളിക്കാം. പെൺ കീടങ്ങൾ നെല്ലിലകളിൽ മഞ്ഞ നിറത്തിലുള്ള മുട്ടകളിടുന്നു. മുതിർന്നവയ്ക്ക് ചിറകുകൾ‌ വികസിപ്പിക്കാനും കൂട്ടമായി മറ്റിടങ്ങളിലേക്ക് കുടിയേറാനും കഴിയും.


പ്രതിരോധ നടപടികൾ

  • നടുന്ന സമയത്ത്, വരമ്പുകള്‍ നിരീക്ഷിച്ച് മുട്ടക്കൂട്ടങ്ങളെയും ഇളം കീടങ്ങളെയും നശിപ്പിക്കുക.
  • കൃഷിയിടങ്ങളിൽ കേടുപാടുകളുടെ സവിശേഷമായ ലക്ഷണങ്ങൾ പതിവായി നിരീക്ഷിച്ച് പുല്‍ച്ചാടിയുടെ ഇളം കീടങ്ങളുടെയും മുതിര്‍ന്നവയുടെയും സാനിധ്യം പരിശോധിക്കണം.
  • രാത്രിയിൽ കീടങ്ങൾ മന്ദഗതിയിലായിരിക്കുമ്പോൾ മുതിർന്നവയെ ചെടികളിൽനിന്ന് നേരിട്ട് ശേഖരിക്കുക.
  • കീടങ്ങളെ മുക്കിക്കൊല്ലാൻ ഞാറ്റടിയിൽ വെള്ളം കയറ്റുക.
  • ഇതര ആതിഥേയ വിളകളായ കളകള്‍ നീക്കം ചെയ്യുക.
  • മിത്ര കീടങ്ങളുടെ പെരുപ്പത്തെ ബാധിക്കും എന്നുള്ളതിനാൽ പതിവായി കീടനാശിനി തളിക്കുന്നത് ഒഴിവാക്കുക.
  • മുട്ടകളുടെ കൂട്ടം ഇരപിടിയന്മാര്‍ക്ക് ദൃശ്യമാകാന്‍ വിളവെടുപ്പിനു ശേഷം തണുപ്പു കാലത്ത് ആഴത്തില്‍ ഉഴുതു മറിക്കുന്നതും ശുപാര്‍ശ ചെയ്യുന്നു.
  • അതിക്രമിച്ചു വരുന്ന വെട്ടുകിളികളുടെ മുൻവശത്ത് 45 സെന്റിമീറ്റർ ആഴത്തിലും 30 സെന്റിമീറ്റർ വീതിയിലും കുഴി തയ്യാറാക്കാം, മാത്രമല്ല ഈ കുഴികളിൽ ലോഹ ഷീറ്റുകൾ ഉപയോഗിച്ചുള്ള തടകൾ നൽകണം.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക