Hydrellia philippina
പ്രാണി
എച്ച്. ഫിലിപ്പിനയുടെ ലാര്‍വ, വിടര്‍ന്ന ഇലകളുടെ അരികുകളാണ് ആഹരിക്കുന്നത്. ചെടി വളര്‍ന്നു വരുന്ന ഘട്ടത്തില്‍ വിടര്‍ന്നു വരുന്ന ഇലകളുടെ ഉള്‍ഭാഗത്തെ അരികില്‍ അവ മഞ്ഞ പുള്ളികളായോ വരകളായോ വെളുത്തതോ സുതാര്യമോ ആയ പാടുകളായോ ചെറിയ ദ്വാരമായോ ആഹരിക്കുന്ന മാതൃകകൾ ദൃശ്യമാകും. കേടുപാടുകൾ ഉണ്ടായ ഇലകള്‍ വികൃതമാകുകയും കാറ്റിലും മറ്റും പൊട്ടിപ്പോകുകയും ചെയ്യും. ലാര്‍വകള്‍ ചെടിയുടെ അവസാന ഇലയിലും കേടുപാടുകൾ വരുത്തും, ഇലപത്രത്തിൽ വളരെ ചെറിയ ദ്വാരങ്ങളും നിറം മാറിയ അരികുകളും കാണപ്പെടുന്നു. ഇവ വളര്‍ന്നു വരുന്ന നെല്‍ക്കതിരുകളില്‍ എത്തിയാല്‍, ഭാഗികമായി നിറഞ്ഞ നെന്മണികള്‍ കണ്ടെത്താന്‍ കഴിയും. സാധാരണയായി, നെല്‍ച്ചെടികൾ പുഴുക്കളാലുണ്ടാക്കുന്ന കേടുപാടുകള്‍ക്ക് തനിയെ പരിഹാരം കണ്ടെത്തുന്നതിനാല്‍ ലക്ഷണങ്ങള്‍ ചെടിയിൽ ഏറ്റവും കൂടുതല്‍ നാമ്പുകളുണ്ടാകുന്ന ഘട്ടത്തില്‍ അപ്രത്യക്ഷമാകാറുണ്ട്.
ഒപിയസ്, ടെട്രസ്റ്റിക്കസ്, ട്രൈക്കോഗ്രാമ എന്നീ ഇനങ്ങളിൽപ്പെട്ട ചെറിയ പരാന്നഭോജി കടന്നലുകൾ കീടങ്ങളുടെ മുട്ടകളും പുഴുക്കളെയും നശിപ്പിക്കും. ഡോലിക്കോപ്പാസ്, മെഡിറ്റെറ, സിന്റോമോൻ എന്നീ വര്‍ഗ്ഗത്തിലെ ഈച്ചകളും ഇവയുടെ മുട്ടകളിലെ പരഭോജികളില്‍ ഉള്‍പ്പെടുന്നു. ഒക്തേരാ ബ്രവിറ്റിബയലിസ് വര്‍ഗ്ഗത്തിലെ എഫിഡ്രിഡ് ഈച്ചകളും ഒക്സ്യോപ്സ് ജവന്‍സ് വര്‍ഗ്ഗത്തിലെ ചിലന്തികള്‍, ലൈക്കൊസ സ്യൂഡോഅനുലറ്റ, നിയോസ്കോണ തിയസി എന്നിവ മുതിര്‍ന്നവയെ ഭക്ഷിക്കുന്നു.
ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം സംയോജിത നിയന്ത്രണ രീതികളും ചേർത്തുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുക. സാധാരണയായി എച്ച്.ഫിലിപ്പിനയുടെ ലക്ഷണങ്ങള്‍ ഏറ്റവുമധികം നാമ്പുകൾ മുളയ്ക്കുന്ന ഘട്ടത്തില്‍ അപ്രത്യക്ഷമാകുന്നതിനാല്‍ കീടനാശിനികൾ ഉപയോഗിച്ചുള്ള നിയന്ത്രണം ശുപാര്‍ശ ചെയ്യുന്നില്ല. ഗുരുതരമായ ആക്രമണ സംഭവങ്ങളില്‍, പ്രത്യേകിച്ചും മുണ്ടകൻ വിളയിലെ വൈകി നടുന്ന വിളകൾക്ക്, കീടനാശിനികൾ കോള്‍ടാര്‍ അല്ലെങ്കില്‍ വേപ്പെണ്ണയ്ക്കൊപ്പം ഒറ്റതവണ വേരുകള്‍ക്ക് സമീപം സ്ഥാപിക്കുന്നത് ഫലപ്രദമായ നിയന്ത്രണം നൽകും.
അര്‍ദ്ധ ജല ജീവിയായ ഹൈഡ്രലിയ ഫിലിപ്പിന എന്ന ഇലച്ചുഴികളിലെ പുഴുവിൻ്റെ ലാർവകളാണ് ലക്ഷണങ്ങള്‍ക്ക് കാരണം. ഇത് ലീഫ് മൈനെറുകളുടെ കുടുബത്തിലെ ഒരു അംഗമാണ്. ഇവ തുരക്കുന്നത് വിടര്‍ന്നു വരുന്ന വികസിക്കാത്ത ഇലകളാണ് എന്നതാണ് വ്യത്യാസം, അങ്ങനെ ഒരു പ്രത്യേക രൂപത്തിലുള്ള മൃതകോശങ്ങളുടെ ക്ഷതങ്ങൾ ഇലപത്രങ്ങളിൽ ഉണ്ടാകുന്നു. ജലസേചനം നടത്തുന്ന പാടങ്ങൾ, കുളങ്ങള്‍, അരുവികള്‍, തടാകങ്ങള്‍, സമൃദ്ധവും ശാന്തവുമായ വെള്ളവും സസ്യജാലവുമുള്ള സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ഇവ ധാരാളമുണ്ട്. വർഷം മുഴുവനുമുള്ള നെല്‍കൃഷി, ചെറിയ തൈകളുടെ പറിച്ചുനടീല്‍ എന്നിവയും ഇതിൻ്റെ വളര്‍ച്ചയ്ക്ക് അനുകൂലമാണ്. എന്തായാലും നേരിട്ട് വിതച്ച കൃഷിയിടങ്ങള്‍, ഞാറ്റടികൾ അല്ലെങ്കില്‍ വെള്ളം ഒഴുക്കിക്കളഞ്ഞ കൃഷിയിടങ്ങള്‍ എന്നിവയില്‍ ഇവ നിലനിൽക്കില്ല. ഇവ ആഹരിക്കുന്ന തണ്ടിന് പുറത്തായിരിക്കും പൂര്‍ണ്ണമായി വളര്‍ന്ന പുഴുവിൻ്റെ പ്യൂപ്പകാലം. പ്രാഥമിക ആതിഥേയ വിള നെല്ലാണ്, പക്ഷേ ഇവ ബ്രാക്കിയെറിയ, സൈനോഡോന്‍, എക്കൈനോക്ളോവ, ലീര്‍ഷ്യ, പാനികും എന്നീയിനം പുല്ലുകളിലും കാട്ടുനെല്ലിലും അവയുടെ ഉത്പാദനം നടത്തും.