നെല്ല്

നെല്ലിലെ ചെറുവരയന്‍ ശരശലഭം

Pelopidas mathias

പ്രാണി

ചുരുക്കത്തിൽ

  • ഇലകളുടെ അരികുകളിലും അഗ്രങ്ങളിലും കീടങ്ങൾ ആഹരിക്കുന്നതുമൂലമുള്ള കേടുപാടുകൾ.
  • ഇലകളിലെ കലകളുടെയും സിരകളുടെയും നാശം.
  • ഇലകള്‍ പുറകിലേക്ക് ചുരുളുകയോ നെയ്തപോലെ മടങ്ങുകയോ ചെയ്യുന്നു.
  • പ്യൂപ്പകൾ കൂർത്ത അഗ്രഭാഗങ്ങളോടെ നേരിയ തവിട്ടുനിറമോ പച്ചനിറമോ ആയിരിക്കും.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

നെല്ല്

ലക്ഷണങ്ങൾ

പറിച്ചുനടുന്ന ഇളം നെല്‍ച്ചെടികളാണ് ആദ്യം ആക്രമിക്കപ്പെടുന്നത്. വലിയ ലാര്‍വകളാണ് കൂടുതല്‍ ഇലപൊഴിയലിനും കാരണമാകുന്നത്. ഇലകളുടെ അഗ്രഭാഗവും അരികുകളും തിന്നുതുടങ്ങി അവ ഇലകളുടെ കോശങ്ങളുടെ വലിയൊരു ഭാഗം നീക്കം ചെയ്ത് ക്രമേണ നടുവിലെ ഞരമ്പിലേക്ക് നീങ്ങുന്നു. ലാര്‍വകള്‍ ഇലയുടെ അഗ്രം പ്രതലത്തിലേക്ക് ചുരുട്ടുകയോ ഒരേ ഇലയുടെ രണ്ടു അഗ്രങ്ങള്‍ മടക്കുകയോ രണ്ടു വശങ്ങളും മടക്കുകയോ ചെയ്തതിനു ശേഷം പട്ടു നാരുകളാല്‍ കെട്ടുന്നു. ഈ സുരക്ഷിതമായ അറകള്‍ പകല്‍ സമയം ഇരപിടിയന്മാരില്‍ നിന്ന് മറഞ്ഞിരിക്കാന്‍ അവയെ സഹായിക്കുന്നു. ഇവ വളരെ ഭക്ഷണപ്രിയരായതിനാല്‍ വളരെക്കുറച്ച് ലാര്‍വകള്‍ക്ക് ഇലകളുടെ കോശങ്ങളും സിരകളും നീക്കം ചെയ്ത് ചിലപ്പോള്‍ നടുവിലെ ഞരമ്പ്‌ മാത്രം അവശേഷിപ്പിച്ചും ഗണ്യമായ ഇലപൊഴിച്ചിലിന് കാരണമാകാന്‍ കഴിയും.

ശുപാർശകൾ

ജൈവ നിയന്ത്രണം

കൃഷിയിടത്തിലെ ചെറുവരയന്‍ ശരശലഭത്തിന്റെ പെരുപ്പം നിയന്ത്രിക്കാന്‍ പരഭോജികള്‍ക്കും ഇരപിടിയന്മാര്‍ക്കും കഴിയും. ചെറിയ പരഭോജി കടന്നലുകള്‍ ചെറുവരയന്‍ ശരശലഭത്തിന്റെ മുട്ടകള്‍ ലക്‌ഷ്യം വയ്ക്കുമ്പോള്‍ വലിയ കടന്നലുകളും താഷിനിഡ് ഈച്ചകളും ലാര്‍വയെ ഭോജനമാക്കുന്നു. ഇരപിടിയന്മാരില്‍ റെടുവിഡ് മൂട്ടകള്‍, ഇയര്‍വിഗ്, ഓര്‍ബു -വെബ് ചിലന്തികള്‍ (അരനിഡൈ) എന്നിവ പറക്കുന്നതിനിടയില്‍ മുതിര്‍ന്നവയെ തിന്നും. വടിയുപയോഗിച്ചു നെല്ലിന്റെ ഇലകളില്‍ തട്ടി ലാര്‍വകളെ വെള്ളത്തില്‍ തട്ടിവീഴ്ത്തുന്നതും (അപ്പോഴേക്കും അവ വെള്ളത്തില്‍ മുങ്ങിച്ചാകും) ഉപയോഗപ്രദമാണ്.

രാസ നിയന്ത്രണം

സാധ്യമെങ്കില്‍, എപ്പോഴും ജൈവശാസ്ത്രപരമായ ചികിത്സകളെ പ്രതിരോധ നടപടികളുമായി ഏകീകരിച്ച സമീപനം പരിഗണിക്കുക. പി. മതായസിനെതിരെ രാസനിയന്ത്രണം അത്ര ആവശ്യമില്ല, ഇവയെ നെല്ലിലെ ലഘുവായ കീടമായാണ് കണക്കാക്കുന്നത്. സ്വാഭാവിക ശത്രുക്കള്‍ക്കും സാംസ്ക്കാരിക രീതികള്‍ക്കും ഗുരുതരമായ പി. മതായസിനെ നിയന്ത്രിക്കാന്‍ കഴിയില്ല എങ്കില്‍ മാത്രം നെല്‍പ്പാടത്തെ വെള്ളം വറ്റിച്ചു ക്ലോര്‍പിഫിറോസ്‌ തളിക്കുക.

അതിന് എന്താണ് കാരണം

ചെറുവരയന്‍ ശരശലഭങ്ങളെ നെല്ലിന്റെ എല്ലാ പരിതസ്ഥിതിയിലുമുള്ള കൃഷിയിടങ്ങളിലും കാണാന്‍ കഴിയും, പക്ഷേ നന്നായി മഴ ലഭിക്കുന്ന നെല്‍പ്പാടങ്ങളില്‍ ഇവ ധാരാളമായുണ്ട്‌. ഇവ ഇളം തവിട്ടു നിറത്തോടെ ഓറഞ്ച് അടയാളങ്ങളും ചിറകുകളില്‍ സവിശേഷമായ വെള്ളപ്പുള്ളികളും ഉള്ളവയാണ്. മുതിര്‍ന്നവ പകല്‍ നേരത്ത് ഉണര്‍ന്നു പ്രവര്‍ത്തിച്ച് വളരെ പെട്ടന്ന് പറന്നു ഒരു ചെടിയില്‍ നിന്നും മറ്റൊന്നിലേക്ക് പോകുന്നു, അങ്ങനെ അവയുടെ പേര് അന്വര്‍ത്ഥമാക്കുന്നു. പെണ്‍ചെറുവരയന്‍ ശരശലഭങ്ങള്‍ വെളുത്ത അല്ലെങ്കില്‍ വിളറിയ മഞ്ഞ നിറമുള്ള ഗോളാകൃതിയുള്ള മുട്ടകളിടും. ലാര്‍വകള്‍ രാത്രി നേരം പ്രവര്‍ത്തിക്കുന്നവയാണ്. അവ പച്ച നിറത്തില്‍ ചുവപ്പ് കലര്‍ന്ന ലംബമായ വരകള്‍ തലയുടെ ഓരോ വശത്തും ഉള്ളവയും ഏകദേശം 50 മി.മി. വലിപ്പമാര്‍ന്നവയുമാണ്. പ്യൂപ്പകള്‍ ഇളം തവിട്ടു നിറമോ ഇളം പച്ച നിറമോ ഉള്ളവയും കൂര്‍ത്ത അഗ്രഭാഗങ്ങളോട് കൂടിയവയുമാണ്‌. വരള്‍ച്ച, കനത്ത മഴ അല്ലെങ്കില്‍ വെള്ളപ്പൊക്കം എന്നിവ പോലെയുള്ള കാലാവസ്ഥകള്‍ ഇവയുടെ വളര്‍ച്ചയ്ക്ക് അനുകൂലമാണ്. കീടനാശിനികളുടെ ദുരുപയോഗം മിത്ര കീടങ്ങളെ കൊല്ലുന്നതും ഒരു പക്ഷേ ഇവയുടെ പ്രത്യക്ഷപ്പെടലിനു കാരണമാകാം.


പ്രതിരോധ നടപടികൾ

  • ലഭ്യമെങ്കില്‍ പ്രതിരോധ ശക്തിയുള്ള ഇനങ്ങള്‍ നടുക.
  • പെലോപിഡസ് മതായസ്-ൻ്റെ പെരുപ്പം പ്രത്യക്ഷപ്പെടുന്ന സമയത്ത് സജീവവും ശക്തിയുള്ളതുമായ ചെടികള്‍ ഉറപ്പു വരുത്തുന്നതിനായി സീസണിന്റെ ആരംഭത്തില്‍ തന്നെ വിതയ്ക്കണം.
  • പ്രാണി ഉള്ളിലേക്ക് കടക്കുന്നത്‌ തടസപ്പെടുംവിധം നിബിഡമായി വിതയ്ക്കണം.
  • പ്രാണിയുടെ ലക്ഷണം ഉണ്ടോ എന്ന് അറിയാന്‍ കൃഷിയിടം പതിവായി നിരീക്ഷിക്കണം.
  • ഉദാഹരണത്തിന് ലാര്‍വയെ കൈകളാല്‍ ശേഖരിച്ച് വെള്ളത്തില്‍ മുക്കിക്കൊല്ലുക.
  • കീടനാശിനികളുടെ ഉയര്‍ന്ന അളവിലുള്ള പ്രയോഗം ഒഴിവാക്കാന്‍ മിത്ര പരഭോജികളെയോ ഇരപിടിയന്‍ ഇനങ്ങളെയോ പ്രോത്സാഹിപ്പിക്കുക.
  • കേടുപാടുകളോട് ചെറുത്തുനില്‍ക്കാനുള്ള സ്വാഭാവിക പ്രതിരോധ ശക്തി വര്‍ധിക്കാന്‍ നെല്‍ച്ചെടികള്‍ക്ക് ശരിയായ വളപ്രയോഗം പരിപാലിക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക