നെല്ല്

ചുവപ്പ് വര രോഗം

Gonatophragmium sp.

കുമിൾ

ചുരുക്കത്തിൽ

  • ആരംഭത്തില്‍, സൂചിമുനയുടെ വലിപ്പത്തില്‍ മഞ്ഞകലർന്ന പച്ചനിറം മുതല്‍ ഇളം ഓറഞ്ച്നിറം വരെയുള്ള പുള്ളികള്‍ ഇലകളുടെ ചുവട്ടിൽ കാണുന്നു.
  • ഇലകള്‍ വളരവേ, ചുവന്ന രേഖകള്‍ അല്ലെങ്കില്‍ വരകള്‍ ഈ പുള്ളികള്‍ മുതല്‍ ഇലയുടെ അഗ്രഭാഗം വരെ നീളുന്നു, സാധാരണയായി ഒരിലയില്‍ ഇത്തരം ഒന്നോ രണ്ടോ വരകള്‍ മാത്രം ഉണ്ടാകും.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

നെല്ല്

ലക്ഷണങ്ങൾ

ചെടികളില്‍ കതിരുകൾ മുളയ്ക്കുന്ന പ്രത്യുത്പാദന ഘട്ടം ആരംഭിക്കുമ്പോഴാണ് സാധാരണയായി ഈ രോഗം സംഭവിക്കുന്നത്‌. ആരംഭത്തില്‍, സൂചിമുനയുടെ വലിപ്പത്തില്‍ മഞ്ഞകലർന്ന പച്ചനിറം മുതല്‍ ഇളം ഓറഞ്ച്നിറം വരെയുള്ള പുള്ളികള്‍ ഇലകളുടെ ചുവട്ടിൽ ദൃശ്യമാകുന്നു. രോഗം മൂർച്ഛിക്കവേ, ഈ ക്ഷതങ്ങൾ പോളകള്‍ക്കൊപ്പം ഇലയുടെ അഗ്രം വരെ നീളും ഒപ്പം തന്നെ ചുവന്ന വരകളും രേഖകളും രൂപപ്പെടും. ക്ഷതങ്ങൾ പിന്നീട് മൃതമാകുകയും, ഒന്നിച്ചുചേർന്ന് ഇലകൾ വാടി ദൃശ്യമാകുന്നു. ഓറഞ്ച് ഇലവാട്ടം രോഗവുമായും, കൂടാതെ ബാക്ടീരിയ മൂലമുണ്ടാക്കുന്ന ഇല വാട്ടത്തിൻ്റെ ഗുരുതരമായ ഘട്ടങ്ങളുമായി തിരിച്ചറിയാന്‍ കഴിയാത്തവണ്ണം ഈ ലക്ഷണങ്ങള്‍ തെറ്റിദ്ധരിക്കപ്പെട്ടേക്കാം. എന്തായാലും, ചുവന്ന വരകളില്‍ ഇങ്ങനെയുള്ള ഒന്നോ രണ്ടോ വരകളാണ് സാധാരണയായി ഓരോ ഇലയിലും കാണപ്പെടുന്നത്, മാത്രമല്ല ഇലകളുടെ ആഗ്രഭാഗത്തേക്ക് വരകൾ ദൃശ്യമാക്കി നീങ്ങുന്ന ഓറഞ്ച്നിറമുള്ള പുള്ളിയാണ് ഈ രോഗത്തിൻ്റെ സവിശേഷത.

ശുപാർശകൾ

ജൈവ നിയന്ത്രണം

ഈ നിമിഷം വരെ ഇതിനെതിരെ ജൈവിക നിയന്ത്രണം ലഭ്യമല്ല. താങ്കള്‍ക്ക് എന്തെങ്കിലും അറിയുമെങ്കില്‍ ദയവായി ഞങ്ങളെയും അറിയിക്കുക.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം സംയോജിത നിയന്ത്രണ രീതികളും ചേർത്തുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുക. തയോഫനെറ്റ് മീതൈല്‍ അടങ്ങിയ തളികൾ ഫലപ്രദമായി ഈ രോഗത്തെ നിയന്ത്രിക്കും.

അതിന് എന്താണ് കാരണം

ഗോനറ്റോഫ്രഗ്മിയം ജനുസ്സില്‍പ്പെട്ട കുമിള്‍ മൂലമാണ് ലക്ഷണങ്ങള്‍ ഉണ്ടാകുന്നതെന്നാണ് വിശ്വസിക്കുന്നത്. തൈച്ചെടികളായിരിക്കുന്ന ആദ്യഘട്ടം മുതല്‍ തന്നെ ചെടിയില്‍ അവയുടെ സാന്നിധ്യമുണ്ടെങ്കിലും, ലക്ഷണങ്ങള്‍ വളരാന്‍ ആരംഭിക്കുന്നത് കതിരുകൾ മുളയ്ക്കുന്ന പ്രത്യുത്പാദന ഘട്ടത്തിലാണ്. ഉയര്‍ന്ന താപനില, ഉയര്‍ന്ന ആപേക്ഷിക ആര്‍ദ്രത, ഇലകളിലെ ഉയര്‍ന്ന തോതിലുള്ള നനവ്, നൈട്രജൻ്റെ ഉയര്‍ന്ന വിതരണം എന്നിവ രോഗവളര്‍ച്ചയ്ക്ക് അനുകൂലമാണ്. രോഗാണു ചെടിയുടെ കോശങ്ങളില്‍ പ്രവേശിച്ച് വിഷവസ്തുക്കള്‍ ഉത്പാദിപ്പിക്കുകയും, അവയെ സിരകള്‍ ഇലകളുടെ അഗ്രം വരെ എത്തിക്കുകയും അങ്ങനെ വരകള്‍ ഉണ്ടാകുകയും ചെയ്യുന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത്. തെക്ക് കിഴക്കന്‍ ഏഷ്യയിലെയും ഇന്ത്യയിലെയും നെല്ലുത്പാദനത്തില്‍ ചുവന്ന വര ഒരു പ്രധാന ഭീഷണിയാണ്.


പ്രതിരോധ നടപടികൾ

  • താങ്കളുടെ പ്രദേശത്ത് ലഭ്യമെങ്കില്‍, പ്രതിരോധശക്തിയുള്ള ഇനങ്ങള്‍ വളര്‍ത്തുക.
  • ചെടികള്‍ക്കിടയില്‍ മതിയായ അകലം സൂക്ഷിക്കുകയും അനുയോജ്യമായ നിരക്കില്‍ വിതയ്ക്കുകയും ചെയ്യുക.
  • രോഗലക്ഷണങ്ങള്‍ക്കായി പതിവായി കൃഷിയിടം നിരീക്ഷിക്കുക.
  • നൈട്രജന്‍ വളങ്ങള്‍ അമിതമാകരുത്.
  • കതിരുകൾ പൊട്ടുന്ന സമയത്ത്, ഇടവിട്ട്‌ വെള്ളം ഒഴുക്കിക്കളയുന്നത് ഈ രോഗത്തിൻ്റെ വികാസം ഒഴിവാക്കിയേക്കാം.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക