മറ്റുള്ളവ

ശരീരശാസ്ത്രപരമായ ഇലപ്പുള്ളി

PLS

മറ്റുള്ളവ

5 mins to read

ചുരുക്കത്തിൽ

  • വ്യത്യസ്‌തമായ വലിപ്പത്തിലും, നിറത്തിലുമുള്ള പുള്ളികള്‍ക്കൊപ്പം വിവിധതരം ലക്ഷണങ്ങൾ ഇലകളില്‍ ഉണ്ടാകുന്നു.
  • ചെടികളുടെ എല്ലാ ഇലകളിലും പുള്ളികളുടെ മാതൃകകൾ കാണപ്പെടുന്നു, ഇവ സാധാരണയായി കൂർത്ത അരികുകളോടെ ഇലകളിലെ സിരകൾക്കിടയിലായി പരിമിതപ്പെടുന്നു (vs.
  • പഴയ ഇലകളിൽ മാത്രമായി കാണപ്പെടുന്നു മാത്രമല്ല കുമിളുകളുമായി കൂടിച്ചേർന്ന് വിതരണം ചെയ്യപ്പെട്ടിരിക്കുന്നു).

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

2 വിളകൾ
ബാർലി
ഗോതമ്പ്

മറ്റുള്ളവ

ലക്ഷണങ്ങൾ

ശരീരശാസ്ത്രപരമായ ഇലപ്പുള്ളികളുടെ വലിപ്പവും നിറവും സംബന്ധിച്ച ലക്ഷണങ്ങൾ വിളയുടെ തരം, ഇനം, കാലാവസ്ഥ, പരിപാലന രീതി എന്നിവയെ ആശ്രയിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. ചില ധാന്യവർഗ്ഗങ്ങളിൽ മഞ്ഞ അടയാളങ്ങളോടുകൂടിയ അല്ലെങ്കിൽ ഓറഞ്ച് കുത്തുകളോടുകൂടിയ പുള്ളികൾ വികസിക്കുന്നു, മറ്റുള്ളവയിൽ ബ്രൗൺ അല്ലെങ്കിൽ ചുവപ്പുകലർന്ന ബ്രൗൺ നിറത്തിലുള്ള പുള്ളികൾ കാണപ്പെടുന്നു. ചില സാഹചര്യങ്ങളിൽ പുള്ളികൾ വലുതാവുകയും, വെള്ളത്തിൽ കുതിർന്ന വിരലടയാളങ്ങൾ പോലെയുള്ള കുരുക്കളായി മാറുന്നു. ഈ ലക്ഷണങ്ങൾ നെറ്റ് ബ്ലോച്ച്, സെപ്റ്റോറിയ ഇലപ്പുള്ളി, ഇരുണ്ട പുള്ളിക്കുത്ത് പോലെയുള്ള കുമിളുകൾ മൂലമുള്ള രോഗലക്ഷണങ്ങളുമായി അനായാസേന തെറ്റിദ്ധരിക്കപ്പെട്ടേക്കാം. എന്തായാലും, ശരീരശാസ്ത്രപരമായ കാരണങ്ങളാണെങ്കിൽ, പുള്ളികൾ ചെടികളുടെ എല്ലാ ഇലകളിലും കാണാൻ കഴിയും, എന്നാൽ കുമിൾരോഗങ്ങളിൽ സാധാരണയായി താഴ്ഭാഗത്തെ ഇലവിതാനങ്ങളിൽ ആരംഭിക്കുന്നു. മറ്റൊരു പ്രധാന വ്യത്യാസം ശരീരശാസ്ത്രപരമായ ക്ഷതങ്ങൾ ഇലകളിലെ സിരകലകളാൽ പരിമിതപ്പെട്ട് കൂർത്ത അരികുകളോടെ കാണപ്പെടും (vs കുമിളുകളുമായി കൂടിച്ചേർന്ന് വിതരണം ചെയ്യപ്പെട്ടിരിക്കുന്നു).

Recommendations

ജൈവ നിയന്ത്രണം

ഈ അവസരത്തിൽ ശരീരശാസ്ത്രപരമായ ഇലപ്പുള്ളികൾക്ക് ജൈവനിയന്ത്രണ സാധ്യതകളൊന്നും ഇല്ല. താങ്കൾക്ക് എന്തെങ്കിലും അറിയാമെങ്കിൽ ഞങ്ങളെ അറിയിക്കുക.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം സംയോജിത നിയന്ത്രണ രീതികളും ചേർത്തുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുക. മണ്ണിൻ്റെ പിഎച്ച് നില നിഷ്‌പക്ഷമോ അല്ലെങ്കിൽ കുറവോ ആണെങ്കിൽ, പൊട്ടാസിയം ക്ലോറൈഡ് രൂപത്തിൽ പൊട്ടാഷ് പ്രയോഗിക്കുന്നത് ചില ഇനങ്ങളിൽ ക്രമക്കേടിൻ്റെ ലക്ഷണങ്ങൾ പരിഹരിക്കുന്നതായി കണ്ടിട്ടുണ്ട്. ഉയർന്ന പിഎച്ച് നിലയുള്ള മണ്ണിൽ പൊട്ടാഷ് പ്രയോഗിക്കുന്നതിന് പരിമിതികൾ ഉണ്ട്.

അതിന് എന്താണ് കാരണം

ശീതകാല ഗോതമ്പിൽ ശരീരശാസ്ത്രപരമായ ഇലപ്പുള്ളികൾ പതിവായി കാണപ്പെടുന്നു, പക്ഷേ മറ്റ് ധാന്യവർഗ്ഗ വിളകളും ബാധിക്കപ്പെട്ടേക്കാം. ഈ ക്രമക്കേടുകൾ പരിസ്ഥിതി ഘടകങ്ങൾ മൂലമുണ്ടാകുന്ന കോശങ്ങളുടെ ഓക്സിഡേഷൻ കാരണമാണെന്ന് കരുതുന്നു, ഉദാഹരണത്തിന് മുകൾഭാഗത്തെ ഇലകളിലെ സൂര്യതാപം മൂലമുള്ള കേടുപാടുകൾ, അല്ലെങ്കിൽ മണ്ണിൽ ക്ലോറൈഡിൻ്റെ അഭാവം തുടങ്ങിയവ. ഇടവിട്ടുള്ള തണുപ്പ്, മേഘാവൃതമായതും തണുത്തതുമായ കാലാവസ്ഥക്ക് ശേഷമുള്ള ചൂട് തുടങ്ങിയ മറ്റു ക്ലേശങ്ങളും പ്രേകശക്തികൾ ആയേക്കാം. പരാഗരേണുക്കളും വെള്ളവും ഇലപ്പോളകളുടെ ചുവട്ടിൽ അടിഞ്ഞുകൂടുന്നതും ശരീരശാസ്ത്രപരമായ ഇലപ്പുള്ളികളുടെ വികസനത്തിന് കാരണമായേക്കാം. ഈ ഇലപ്പുള്ളികൾ നെറ്റ് ബ്ലോച്ച്, സെപ്റ്റോറിയ ഇലപ്പുള്ളി, ഇരുണ്ട പുള്ളിക്കുത്ത് പോലെയുള്ള കുമിളുകൾ മൂലമുള്ള രോഗലക്ഷണങ്ങളുമായി അനായാസേന തെറ്റിദ്ധരിക്കപ്പെട്ടേക്കാം. എന്തായാലും, രോഗാണുക്കൾ മൂലമുള്ളതിന് വിപരീതമായി, ഇത് വിളവിനെ ബാധിക്കുമെന്ന് കരുതുന്നില്ല. അതുകൊണ്ട് ഇലപ്പുള്ളികൾ ഉണ്ടാകുന്നത് രോഗം മൂലമാണോയെന്ന്‌ കുമിൾനാശിനി ഉപയോഗിക്കുന്നത് മുൻപ് തിരിച്ചറിയേണ്ടത് അത്യന്താപേക്ഷമാണ്.


പ്രതിരോധ നടപടികൾ

  • പ്രദേശത്ത് ലഭ്യമാണെങ്കിൽ പൂർവസ്ഥിതി പ്രാപിക്കാൻ ശേഷിയുള്ള ഇനങ്ങൾ തിരഞ്ഞെടുക്കുക.
  • വിളകള്‍ പതിവായി നിരീക്ഷിക്കുകയും, രോഗനിർണ്ണയത്തിനുള്ള പരീക്ഷണശാലയിൽ പരിശോധിക്കയും ചെയ്യുക.
  • ക്ലോറൈഡ് നില കുറഞ്ഞ മണ്ണുകൾ ഒഴിവാക്കുക, മാത്രമല്ല മണ്ണിൽ ഈ പോഷകത്തിനായി പതിവായി നിരീക്ഷിക്കുക.
  • പൊട്ടാസിയം ക്ലോറൈഡ് രൂപത്തിൽ പൊട്ടാഷ്, വളപ്രയോഗ നടപടിയിൽ പരിപൂരകമായി പ്രയോഗിക്കുക (മണ്ണിൻ്റെ പിഎച്ച് കുറവാണെകിൽ മാത്രം).

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക