Aonidomytilus albus
പ്രാണി
സ്രവം വലിച്ചെടുക്കാൻ ഇളം കീടങ്ങൾ തണ്ടിന് ചുറ്റും ഒത്തുകൂടുന്നു, ഒടുവിൽ അതിനെ വ്യക്തമായ വെളുത്ത സ്രവങ്ങളാൽ "പൊതിയുന്നു". പാർശ്വമുകുളങ്ങൾ, ഇലഞെട്ടുകൾ, ഇലയുടെ താഴ്ഭാഗം എന്നിവ ചിലപ്പോഴൊക്കെ ബാധിക്കപ്പെട്ടേക്കാം. ഇലകൾ വിളറി, വാടിപ്പോകുകയും പൊഴിയുകയും ചെയ്യുന്നു, അതേസമയം സാരമായി ആക്രമിക്കപ്പെട്ട ചെടികൾ മുരടിക്കുന്നു. കൃഷിയിടത്തിലെ ബാധിപ്പ്, നടീൽ സമയത്ത് ബാധിക്കപ്പെട്ട മരക്കമ്പിന് ചുറ്റുമായി കാണപ്പെടാം. ഇളം കീടങ്ങളുടെ അമിതമായ ആഹരിപ്പ് തണ്ടുകൾ ഉണങ്ങുന്നതിനും ദുർബലമാകുന്നതിനും കാരണമാകുന്നു, പലപ്പോഴും അവ കാറ്റിൽ ഒടിഞ്ഞുവീഴുന്നതിന് കാരണമാകും. തണ്ടുകൾ ഒടിയുന്നതിന്റെ നഷ്ടം നികത്താൻ ചെടികൾ പുതിയ മുകുളങ്ങൾ ഉത്പാദിപ്പിക്കുന്നു, ഇത് ധാരാളം ശാഖകൾ രൂപപ്പെടുന്നതിനും ബാധിക്കപ്പെട്ട ചെടി ഇടതൂർന്ന് കാണപ്പെടുന്നതിനും കാരണമാകുന്നു. അത്തരം ചെടികളുടെ വേരുകളുടെ വികസനം മോശമായിരിക്കും, അവയുടെ കിഴങ്ങ് ഭക്ഷ്യയോഗ്യമല്ല. പ്രാണികളുടെ ആക്രമണവും വരൾച്ചയും മൂലം മുൻപ് ദുർബലമായിരുന്ന ചെടികളിൽ രോഗലക്ഷണങ്ങൾ വളരെ മോശമായിരിക്കും.
മരച്ചീനി വേരുകളിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ദ്രാവകസത്തിൽ, നടുന്നതിന് മുൻപായി മരക്കമ്പുകൾ 60 മിനിറ്റ് മുക്കുന്നത് A. ആൽബസിനെ നശിപ്പിക്കും. ചൂടുവെള്ളത്തിലും മുക്കാം എങ്കിലും അത്രത്തോളം ഫലപ്രദമായിരിക്കില്ല. മരക്കമ്പുകൾ ലംബമായി നിർത്തി സൂക്ഷിക്കുന്നത് കീടബാധ കുറയ്ക്കുന്നതായും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ചിലോകോറസ് നൈഗ്രിറ്റസ് പോലെയുള്ള ചില കോക്സിനെല്ലിഡ് ഇരപിടിയന്മാരും ഇവയുടെ പെരുപ്പം കുറയ്ക്കാൻ സഹായിക്കും. ജൈവ വളങ്ങളുടെ ഉപയോഗം അല്ലെങ്കിൽ ജൈവവസ്തുക്കൾ കൂട്ടിചേർക്കുന്നതിലൂടെ മണ്ണിന്റെ ഫലഭൂയിഷ്ഠത മെച്ചപ്പെടുത്തുന്നതും സഹായിക്കും.
ലഭ്യമെങ്കിൽ, ജൈവ പരിചരണരീതിയോടൊപ്പം പ്രതിരോധ നടപടികളും കൂട്ടിച്ചേർത്തുള്ള ഒരു സംയോജിത സമീപനം എപ്പോഴും പരിഗണിക്കുക. പ്രതിരോധ മാർഗ്ഗമെന്ന നിലയിൽ, കീടബാധ തടയുന്നതിനായി മരക്കമ്പുകൾ സൂക്ഷിക്കുന്ന സമയത്ത്, 5 മിനിറ്റ് നേരത്തേക്ക് ഡൈമെത്തോയേറ്റ്, ഡയസിൻ, മീഥൈൽ ഡെമെറ്റൺ അല്ലെങ്കിൽ മാലാത്തിയോൺ (തയ്യാറിപ്പ് അനുസരിച്ച് 0.01 മുതൽ 0.05% വരെ) ലായനിയിൽ മുക്കിവയ്ക്കുകയോ തളിക്കുകയോ ചെയ്യാം. മരച്ചീനിയിലെ ശല്ക്ക കീടങ്ങളെ അകറ്റുന്നതിന് നടുന്നതിന് മുൻപ് മാലത്തിയോൺ, ഡയസിനിൻ അല്ലെങ്കിൽ ഡൈമെത്തോയേറ്റ് എന്നിവ അടങ്ങിയ ലായനികളിൽ മരക്കമ്പുകൾ മുക്കിവയ്ക്കുക.
അയോണിഡോമൈറ്റിലസ് ആൽബസ് എന്ന ശല്ക്ക കീടങ്ങളാണ് രോഗലക്ഷണങ്ങൾക്ക് കാരണം. ഇത് ചെടികളിൽ ആഹരിക്കുകയും അതിജീവിക്കുകയും ചെയ്യുന്നു, കൂടാതെ ഇവ കാറ്റ് അല്ലെങ്കിൽ മൃഗങ്ങളുടെ/മനുഷ്യരുടെ സമ്പർക്കം എന്നിവയിലൂടെ വ്യാപിക്കും. വീണ്ടും നടുന്നതിനുവേണ്ടി, ബാധിക്കപ്പെട്ട മരക്കമ്പുകൾ പോലുള്ള സസ്യ വസ്തുക്കളുടെ ഗതാഗതവും രോഗം ദീർഘദൂരത്തേക്ക് വ്യാപിപ്പിക്കും. പെൺകീടങ്ങൾ ചെടികളിൽ ആഹരിക്കുകയും മുകുളങ്ങൾക്ക് താഴെ മുട്ടയിടുകയും ചെയ്യുന്നു. കുറച്ച് ദിവസങ്ങൾക്ക് ശേഷം, മുട്ടകൾ വിരിഞ്ഞ് ഇളം കീടങ്ങൾ ചെടികളുടെ മറ്റ് ഭാഗങ്ങളിലേക്ക് ഇഴഞ്ഞു നീങ്ങുന്നു, അവിടെ അവർ കാലുകള്‍ പൊഴിച്ച് നിശ്ചലരായിത്തീരുന്നു. അവ തണ്ടിലെ സ്രവം സമൃദ്ധമായി ആഹരിക്കുകയും നിർജ്ജലീകരണത്തിന് കാരണമാകുകയും ചെയ്യുന്നു. മുതിർന്ന കീടങ്ങൾ ഒരു വെളുത്ത മെഴുക് സ്രവം ഉൽപാദിപ്പിക്കുകയും, വെള്ളിനിറം കലർന്ന വെളുത്ത നിറം പൊതിഞ്ഞിരിക്കുന്നതുമായ ചിപ്പി പോലെയുള്ള ശല്ക്കം വികസിപ്പിക്കുകയും ചെയ്യുന്നു. ആൺ കീടങ്ങൾക്ക് ചിറകുകളുണ്ട്, അവയ്ക്ക് ചെറിയ ദൂരം പറക്കാൻ കഴിയും, അതേസമയം പെൺകീടങ്ങൾ ചിറകില്ലാത്തവരും നിശ്ചലരുമാണ്. കനത്ത മഴയും ശക്തമായ കാറ്റും ചെടികളിൽ നിന്ന് രോഗകാരിയെ നീക്കം ചെയ്തേക്കാം. നേരെമറിച്ച്, നീണ്ടുനിൽക്കുന്ന വരണ്ട കാലാവസ്ഥയില്‍ ചെടികൾ കീടബാധയ്ക്ക് കൂടുതൽ വിധേയമാക്കുകയും അതിന്റെ വ്യാപനത്തെ അനുകൂലിക്കുകയും ചെയ്യും.