കപ്പക്കിഴങ്ങ്

മരച്ചീനിയിലെ ഗ്രീൻ സ്പൈഡർ മൈറ്റ്

Mononychellus tanajoa

ചാഴി

ചുരുക്കത്തിൽ

  • ഇലകളിൽ ചെറിയ മഞ്ഞ നിറത്തിലുള്ള പാടുകൾ.
  • മുഴുവൻ ഇലയുടെയും മഞ്ഞപ്പ്.
  • അഗ്രമുകുളങ്ങൾ "മെഴുകുതിരി കാലുകള്‍ " ലക്ഷണം കാണിക്കുന്നു.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ
കപ്പക്കിഴങ്ങ്

കപ്പക്കിഴങ്ങ്

ലക്ഷണങ്ങൾ

മൈറ്റുകൾ സാധാരണയായി, മരച്ചീനിയിലെ പച്ച തണ്ടുകളിലും പാർശ്വമുകുളങ്ങളിലുമുള്ള ഇളം ഇലകളുടെ അടിഭാഗത്ത് നിന്നും ആഹരിക്കുന്നു. അവ അവയുടെ തുളച്ചുകയറ്റുന്നതിനും വലിച്ചുകുടിക്കുന്നതിനും ശേഷിയുള്ള വായഭാഗങ്ങൾ കോശങ്ങളിലേക്ക് കടത്തി നീരൂറ്റിക്കുടിക്കുന്നു. ഇലകളിൽ, ഇവയുടെ ആഹരിപ്പ് നഗ്നനേത്രങ്ങൾക്ക് ദൃശ്യമാകത്തക്കവിധം ഇലപത്രങ്ങളിൽ ചെറിയ മഞ്ഞകലർന്ന പാടുകളായി കാണപ്പെടും. കനത്ത ബാധിപ്പ് പുള്ളിക്കുത്തുകൾ നിറഞ്ഞ ഇലകൾ രൂപം കൊള്ളുന്നതിനു കാരണമാകുന്നു, കൂടാതെ ഇലകളുടെ വളർച്ച കുറയുകയും പിന്നീട് ഉണങ്ങി പൊഴിയുകയും ചെയ്തേക്കാം. അഗ്രമുകുളങ്ങളിലെ ആക്രമണം ഒരു സ്വഭാവ സവിശേഷതയായ 'മെഴുകുതിരി കാലുകള്‍' ലക്ഷണത്തിന് കാരണമാകുന്നു, ഇത് കോശനാശം സംഭവിക്കുന്നതിനെയും മുകുളങ്ങളുടെ അഗ്രഭാഗം പൊഴിയുന്നതിനെയും സൂചിപ്പിക്കുന്നു. 2-9 മാസം പ്രായമുള്ള മരച്ചീനി ചെടികളിലാണ് രോഗബാധയ്ക്ക് ഏറ്റവും കൂടുതൽ സാധ്യതയുള്ളത്. കടുത്ത മൈറ്റ് ആക്രമണത്തിൽ കിഴങ്ങിന്റെ വിളവിൽ 20-80% കുറവ് ഉണ്ടായേക്കാം. മാത്രമല്ല, മരച്ചീനി തണ്ടിന്റെ ഗുണനിലവാരവും അപഹരിക്കപ്പെടുന്നു, ഇത് പലപ്പോഴും അടുത്ത കൃഷിക്ക് ആവശ്യമുള്ള നടീൽ വസ്തുക്കളുടെ കുറവിന് കാരണമാകുന്നു.

ശുപാർശകൾ

ജൈവ നിയന്ത്രണം

നിരവധി ഇരപിടിയന്മാരായിട്ടുള്ള ഇനങ്ങൾ, മൈറ്റ് പെരുപ്പത്തെ ഫലപ്രദമായി കുറയ്ക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അംബ്ലീസിയസ് ലിമോണിക്കസിന്റെയും എ. ഐഡയസിന്റെയും അവതരണം ഗ്രീൻ സ്പൈഡർ മൈറ്റ് ബാധ 50% കുറയ്ക്കും. ആഫ്രിക്കയിലെ പല രാജ്യങ്ങളിലും മരച്ചീനിയിലെ ഗ്രീൻ സ്പൈഡർ മൈറ്റിന്റെ പെരുപ്പം വിജയകരമായി നിയന്ത്രിക്കുന്ന, ഇരപിടിയൻ മൈറ്റുകളായ ടൈഫ്ലോഡ്രോമലസ് അരിപോ, ടി. നിയോസൈഗൈറ്റ്സ് എന്നിവ പ്രയോഗിച്ചു. നിയോസൈഗൈറ്റ്സ് ജനുസ്സിലെ പരാന്നഭോജി കുമിളുകൾ പല രാജ്യങ്ങളിലും നല്ല ഫലങ്ങൾ നൽകി, ഇത് മരച്ചീനിയിലെ ഗ്രീൻ സ്പൈഡർ മൈറ്റിന്റെ നാശത്തിന് കാരണമാകുന്നു. വേപ്പെണ്ണ സംയുക്തങ്ങൾ അടങ്ങിയ സ്പ്രേകളും തൃപ്തികരമായ ഫലങ്ങൾ നൽകും.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ, ജൈവ പരിചരണരീതികളോടൊപ്പം പ്രതിരോധ നടപടികളും ചേർത്തുള്ള ഒരു സംയോജിത സമീപനം എപ്പോഴും പരിഗണിക്കുക. മോണോണിചെല്ലസ് ടനാജോവയുടെ രാസനിയന്ത്രണം ശുപാർശ ചെയ്യുന്നില്ല, കാരണം ഇത് കീടങ്ങളിൽ പ്രതിരോധശേഷി വികസിക്കുന്നതിനും ദ്വിതീയ വ്യാപനം പൊട്ടിപ്പുറപ്പെടുന്നതിനും കാരണമാകും. കീടനാശിനി നിയന്ത്രണത്തിന് അബാമെക്റ്റിൻ എന്ന ചാഴിനാശിനി മാത്രമാണ് ഫലപ്രദമെന്ന് കണ്ടെത്തിയിട്ടുള്ളത്.

അതിന് എന്താണ് കാരണം

ഗ്രീൻ സ്പൈഡർ മൈറ്റുകളായ മോണോണിചെല്ലസ് ടനാജോവ, മോണോണിചെല്ലസ് പ്രൊഗ്രെസിവസ് എന്നിവ ആഹരിക്കുന്നതാണ് രോഗലക്ഷണങ്ങൾക്ക് കാരണം. ഇളം ഇലകളുടെ അടിവശത്ത് അവ അവയുടെ തുളച്ചുകയറ്റുന്നതിനും വലിച്ചുകുടിക്കുന്നതിനും ശേഷിയുള്ള വായഭാഗങ്ങൾ കോശങ്ങളിലേക്ക് കടത്തി നീരൂറ്റിക്കുടിക്കുന്നു. ഇവയെ മരച്ചീനിയിലെ പ്രധാന കീടങ്ങളായി കണക്കാക്കുന്നില്ല, എന്നിരുന്നാലും അനുകൂല സാഹചര്യങ്ങളിൽ, ഉദാഹരണത്തിന് വരൾച്ചാ സീസണിൽ, അവയ്ക്ക് കാര്യമായ നാശമുണ്ടാക്കാൻ കഴിയും. മൈറ്റിന് ഒരു ചെടിയിൽ നിന്ന് മറ്റൊന്നിലേക്ക് സജീവമായി നീങ്ങാൻ കഴിയും, പക്ഷേ ഇവ കാറ്റിലൂടെയും വെള്ളം തെറിക്കുന്നതിലൂടെയും വ്യാപിക്കുകയും ചെയ്യും. നടാനുപയോഗിക്കുന്ന കമ്പുകളിൽ 60 ദിവസം വരെ അവയ്ക്ക് നിലനിൽക്കാൻ കഴിയുമെന്നതിനാൽ, പലപ്പോഴും കീടങ്ങളുടെ പ്രധാന വ്യാപനകാരണം ബാധിക്കപ്പെട്ട സസ്യ വസ്തുക്കൾ മറ്റ് തോട്ടങ്ങളിലേക്കോ കൃഷിയിടങ്ങളിലേക്കോ കൊണ്ടുപോകുന്ന കൃഷിക്കാർ തന്നെയാണ്. ഇളം മൈറ്റുകൾക്ക് പച്ച നിറമാണ്, അവ പിന്നീട് മുതിരുമ്പോൾ മഞ്ഞനിറമാകും. ഒരൊറ്റ ശരീര യൂണിറ്റിന്റെ രൂപം നൽകുന്ന അവ്യക്തമായ ശരീര വിഭജനം കൊണ്ട് അവയെ തിരിച്ചറിയാൻ കഴിയും. പ്രായപൂർത്തിയായ പെൺകീടങ്ങൾ ആൺകീടങ്ങളെക്കാൾ വലുതാണ്, അവയ്ക്ക് 0.8 മില്ലീമീറ്റർ വരെ വലിപ്പത്തിൽ വളരാൻ കഴിയും.


പ്രതിരോധ നടപടികൾ

  • മൈറ്റുകളോട് മികച്ച സഹിഷ്ണുതയുള്ള ഇനങ്ങൾ ഉപയോഗിക്കുക.
  • നടുന്നതിന് സാക്ഷ്യപ്പെടുത്തിയ മരക്കമ്പുകൾ മാത്രം ഉപയോഗിക്കുക.
  • വരൾച്ചാ സീസൺ ആരംഭിക്കുമ്പോൾ ആവശ്യമായ സസ്യ പ്രതിരോധം ഉറപ്പുവരുത്താൻ, മഴക്കാലത്തിന്റെ തുടക്കത്തിൽ തന്നെ നേരത്തേ നടുക.
  • സാധ്യമെങ്കിൽ രണ്ട് അല്ലെങ്കിൽ മൂന്ന് വരികളിലായി, തുവര പയർ ഉപയോഗിച്ച് ഇടവിളക്കൃഷി ചെയ്യുക, മാത്രമല്ല ചരിച്ചുവച്ചുള്ള നടീൽ ഒഴിവാക്കുക.
  • മൈറ്റുകളുടെ ലക്ഷണങ്ങൾക്കായി മരച്ചീനി തോട്ടം പതിവായി നിരീക്ഷിക്കുക.
  • ബാധിക്കപ്പെട്ട വസ്തുക്കൾ വിപണിയിലേക്കോ മറ്റ് കൃഷിയിടത്തിലേക്കോ കൊണ്ടുപോകുന്നത് ഒഴിവാക്കുക, കാരണം ഇതാണ് വ്യാപനത്തിന്റെ പ്രധാന കാരണം.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക