Unknown Pathogen
കുമിൾ
ബാധിക്കപ്പെടാൻ സാധ്യതയുള്ള ഇനങ്ങളിൽ, മരച്ചീനിയുടെ പ്രധാന തണ്ടിന്റെ ഉപരിതലത്തിൽ തവിട്ട് അല്ലെങ്കിൽ ചാരനിറത്തിലുള്ള പാടുകൾ പ്രത്യക്ഷപ്പെടുന്നതാണ് മരച്ചീനിയിലെ ബഡ് നെക്രോസിസ് രോഗത്തിന്റെ പ്രധാന ലക്ഷണം. ഈ ഭാഗങ്ങൾ തണ്ടിലുടനീളം വിതരണം ചെയ്യപ്പെട്ടിരിക്കും, മാത്രമല്ല അവ ക്രമേണ പുറംതൊലിയിൽ വളരുന്ന കുമിൾ ഘടനകളായി പൊരുത്തപ്പെടുന്നു. ചിലപ്പോൾ അവ ഇലകളിലും പ്രത്യക്ഷപ്പെടും. കുമിൾ വളരുകയും അവയെ ആഹരിക്കുകയും ചെയ്യുന്നതിനാൽ സസ്യകലകൾക്ക് നാശം സംഭവിക്കുന്നു. ഈ കോശനാശം സംഭവിച്ച ഭാഗങ്ങൾ പലപ്പോഴും തണ്ടിലെ മുകുളങ്ങളെ മൂടുകയും നശിക്കുന്നതിന് കാരണമാകുകയും ചെയ്യുന്നു, ഇത് മരക്കമ്പുകളുടെ മുളയ്ക്കാനുള്ള കഴിവ് കുറയ്ക്കുന്നു.
ഈ കുമിളിനെതിരെ അറിയപ്പെടുന്ന ജൈവ നിയന്ത്രണ പരിഹാരങ്ങളൊന്നുമില്ല. താങ്കൾക്ക് എന്തെങ്കിലും അറിയാമെങ്കിൽ ദയവായി ഞങ്ങളുമായി ബന്ധപ്പെടുക.
ലഭ്യമെങ്കിൽ, ജൈവ പരിചരണരീതികളോടൊപ്പം പ്രതിരോധ നടപടികളും ചേർത്തുള്ള ഒരു സംയോജിത സമീപനം എപ്പോഴും പരിഗണിക്കുക. പൊതു കുമിൾനാശിനി തളികൾ അപൂർവ്വമായി ശുപാർശ ചെയ്യപ്പെടുന്നു, അതിനാൽ, പ്രതിരോധ നടപടികളിലും മികച്ച കാർഷിക വിളപരിപാലനമുറകൾക്കും മുൻതൂക്കം നൽകണം.
തണ്ടുകളുടെയും ഇലകളുടെയും ഉപരിതലത്തിൽ ഉണ്ടാകുന്ന ഒരു കുമിളാണ് മരച്ചീനിയിലെ ബഡ് നെക്രോസിസ് രോഗത്തിന് കാരണം. രോഗബാധയുടെ പ്രധാന ഉറവിടം രോഗം ബാധിക്കപ്പെട്ട മരച്ചീനി ചെടികളാണ്. വിളവെടുപ്പിനുശേഷം നിലത്ത് അവശിഷ്ടങ്ങളായി അവശേഷിക്കുന്ന തണ്ടും ഇലകളും രോഗം വ്യാപിക്കുന്നതിന് സഹായിക്കും. ഈ അവശിഷ്ടങ്ങളിൽ ഉൽപാദിപ്പിക്കപ്പെടുന്ന കുമിൾ ബീജങ്ങൾ പിന്നീട് കാറ്റിലൂടെ ചെടിയിൽ നിന്ന് ചെടിയിലേക്കോ മറ്റ് കൃഷിയിടങ്ങളിലേക്കോ വ്യാപിച്ചേക്കാം. എന്നിരുന്നാലും, വ്യാപനത്തിന്റെ പ്രധാന കാരണം രോഗബാധയുള്ള മരക്കമ്പ് നടാൻ ഉപയോഗിക്കുന്നതാണ്. രോഗം ബാധിച്ച മുകുളങ്ങളുള്ള ഈ മരക്കമ്പ് മുളയ്ക്കുന്നതിൽ പരാജയപ്പെടും മാത്രമല്ല കൃഷിയിടത്തില്‍ ഇവയെ അനായാസം കണ്ടെത്താനും കഴിയും. പുല്ലുകൾ, ധാന്യങ്ങൾ, വാഴ, മാവ് എന്നിവയാണ് കുമിളിന്റെ ഇതര ആതിഥേയ വിളകൾ. ഈർപ്പമുള്ള അന്തരീക്ഷത്തിൽ വളരുന്ന മരച്ചീനിയിലാണ് ഈ രോഗം സാധാരണയായി കാണപ്പെടുന്നത്. ഉയർന്ന ആപേക്ഷിക ആർദ്രതയിൽ, കാർഷിക ശുചിത്വം മോശമായ കൃഷിയിടത്തില്‍ പ്രത്യേകിച്ച് രോഗം വികസിക്കാനുള്ള സാധ്യതയുണ്ട്.