Rhizoctonia solani
കുമിൾ
ഈ രോഗം പ്രധാനമായും വേരുകളെ ബാധിച്ച് തൈച്ചെടികളുടെ മോശപ്പെട്ട ആവിർഭാവം, ചെടികളുടെ വളർച്ചാ മുരടിപ്പ്, കുറഞ്ഞ വിളവ് എന്നിവയിലേക്ക് നയിക്കുന്നു. ലക്ഷണങ്ങളിൽ വേരുകളിലെ കുഴിഞ്ഞ ക്ഷതങ്ങൾ, വേരുകളിലെ കറുത്തതോ തവിട്ട് നിറത്തിലോ ഉള്ള നിറംമാറ്റം, വേരുപടലത്തിന്‍റെ ശോഷണം, വേരുകളുടെ ചീയൽ എന്നിവ ഉൾപ്പെടുന്നു. വേരുകൾ വികസിച്ചാൽ തന്നെ അവയിലെ മുഴകളുടെ എണ്ണം കുറയുകയും അവ ചെറുതും മങ്ങിയ നിറത്തിലുള്ളവയുമായിരിക്കും. രോഗബാധിതമായ വിത്തുകളിൽ നിന്നും മുളക്കുന്ന തൈച്ചെടികൾ മുളച്ചയുടനെ വാടിയേക്കാം. അതിജീവിക്കുന്ന ചെടികളുടെ നിറം വിളറിയതും ഓജസ്സ് കുറഞ്ഞവയുമായിരിക്കും. വളർച്ചയുടെ പിന്നീടുള്ള ഘട്ടങ്ങളിൽ ബാധിക്കപ്പെട്ട ചെടികളുടെ വളർച്ച മുരടിക്കുന്നു. അവസരം കാത്തിരിക്കുന്ന രോഗാണുക്കൾ അഴുകുന്ന കലകളിൽ പെരുകുകയും അങ്ങനെ ലക്ഷണങ്ങൾ രൂക്ഷമാക്കുകയും ചെയ്യുന്നു. കൃഷിയിടത്തിൽ, രോഗം പലപ്പോഴും വിവിധ ഭാഗങ്ങളിലായി കാണപ്പെടുകയും, സാഹചര്യങ്ങൾ അനുകൂലമാണെങ്കിൽ അവ വ്യാപിക്കുകയും ചെയ്യും.
ചെറിയ അളവിൽ കൈനെറ്റിൻ അടങ്ങിയ ലായനികൾ അല്ലെങ്കിൽ ട്രൈക്കോഡെർമ ഹർസനിയം കുമിൾ എന്നിവയിൽ വിത്തുകൾ മുക്കിവച്ച് ഉപയോഗിക്കുന്നത് പയര്‍ ചെടിയിലെ വേര് ചീയൽ പോലെയുള്ള മണ്ണിലൂടെ വ്യാപിക്കുന്ന രോഗങ്ങൾ നിയന്ത്രിക്കുന്നതിന് ഉപയോഗിക്കുന്നു. അതിനു പുറമെ അതിജീവിക്കുന്ന ചെടികളുടെ വളർച്ചയും ഉത്പാദനക്ഷമതയും മെച്ചപ്പെടുത്തുന്നതിനും അവയ്ക്ക് സാധിക്കും. വലിയ കൃഷിയിടങ്ങളില്‍ ഈ ഉത്പന്നങ്ങളുടെ പരീക്ഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.
ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേര്‍ന്ന സംയോജിത സമീപനം എപ്പോഴും സ്വീകരിക്കുക. കുമിളുകൾ ചെടികളുടെ കലകളിൽ പെരുകിയാൽ അതിനെതിരെ മറ്റ് പരിചരണ മാർഗ്ഗങ്ങളൊന്നും സാധ്യമല്ല. തയബെൻഡാസോൾ + കാർബത്തിൻ, കാർബത്തിൻ + തൈറം എന്നിവ ഉപയോഗിച്ച് വിത്തുകൾ പരിചരിക്കുന്നത് തൈച്ചെടികളുടെ വളർച്ച മെച്ചപ്പെടുത്തുന്നു. മറ്റ് കുമിൾനാശികളും ലഭ്യമാണ്.
മണ്ണിലൂടെ വ്യാപിക്കുന്നതും ചെടിയുടെ ഏത് വളർച്ച ഘട്ടത്തിലും ബാധിക്കുന്നതുമായ സങ്കീർണമായ കുമിൾ രോഗകാരിയാണ് ലക്ഷണങ്ങൾക്ക് കാരണം. റൈസോക്ടോണിയ സൊളാനി, ഫ്യൂസേറിയം സൊളാനി എന്നിവ ഈ സങ്കീർണമായ രോഗകാരികളുടെ ഭാഗമാണ്. ഈ ഗണത്തിലെ മറ്റുള്ളവയെപോലെ, ഇവയ്ക്ക് ദീർഘകാലത്തേക്ക് മണ്ണിൽ അതിജീവിക്കാൻ കഴിയും. സാഹചര്യങ്ങൾ അനുകൂലമാവുമ്പോൾ, ഇവ വേരുകളുടെ കലകളിൽ പെരുകുകയും ചെടികളുടെ മണ്ണിനുമുകളിലുള്ള ഭാഗങ്ങളിലേക്കുള്ള വെള്ളത്തിന്‍റെയും പോഷകങ്ങളുടെയും സംവഹനം തടസ്സപ്പെടുത്തുകയും ചെയ്യുന്നു, ചെടികൾ വാടുന്നതിന്‍റെയും വിളറിയ നിറത്തോടെ ദൃശ്യമാകുന്നതിന്‍റെയും കാരണം ഇത് വിശദമാക്കുന്നു. ഇവ ചെടിയുടെ കലകളിൽ വളരുന്നതനുസരിച്ച്, പലപ്പോഴും ഈ കുമിളുകൾ വേരുകളുടെ സാധാരണ വളർച്ചയും മുഴകളുടെ രൂപപ്പെടലും ഒരുമിച്ച് തടസ്സപ്പെടുത്തുകയും ചെയ്യുന്നത് കാണാൻ കഴിയും. സീസണിന്‍റെ തുടക്കത്തിൽ തണുത്തതും ഈർപ്പമുള്ളതുമായ മണ്ണ് രോഗത്തിൻ്റെ വ്യാപനത്തിന് അനുകൂലമാണ്. സത്യത്തിൽ, ലക്ഷണങ്ങൾ പലപ്പോഴും വെള്ളം കെട്ടിക്കിടക്കുന്ന പ്രദേശങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. അവസാനമായി, വിതക്കുന്ന തീയതിയും നടീലിൻന്‍റെ ആഴവും തൈകൾ മുളക്കുന്നതിലും, വിളവിലും നല്ല സ്വാധീനം ചെലുത്തുന്നുണ്ട്.