Plasmopara viticola
കുമിൾ
ഇളം ഇലകളിൽ, പലപ്പോഴും തവിട്ടുനിറത്തിലുള്ള ഒരു വലയത്താൽ ചുറ്റപ്പെട്ടിരിക്കുന്ന മഞ്ഞകലർന്ന പച്ച നിറമുള്ള എണ്ണമയമുള്ള പുള്ളിക്കുത്തുകൾ മുകളിലെ പ്രതലത്തിൽ പ്രത്യക്ഷപ്പെടുന്നു. രോഗം മൂർച്ഛിക്കവേ, ഈ പുള്ളിക്കുത്തുകൾ വലുതാകുകയും ബാധിക്കപ്പെട്ട ഭാഗങ്ങളുടെ കേന്ദ്രം നിർജ്ജീവമായി മാറുകയും ചെയ്‌ത്, തവിട്ടിൻ്റെ വ്യത്യസ്ത നിറഭേദങ്ങളിൽ ക്രമരഹിതമായ ഭാഗങ്ങൾ രൂപപ്പെടുന്നു. ഊഷ്മളവും ആർദ്രവുമായ രാത്രികൾക്ക് ശേഷം, പുള്ളിക്കുത്തുകൾക്ക് താഴെ ഒരു ഇടതൂർന്ന വെളുത്തത് മുതൽ ചാര നിറം വരെയുള്ള പതുപതുത്ത ആവരണം വികസിക്കുന്നു. സീസണിൽ പിന്നീട് മുതിർന്ന ഇലകളിൽ അണുബാധയുണ്ടായാൽ, സിരകൾക്കിടയിലുള്ള ഹരിതവർണ്ണനാശം സംഭവിക്കുന്നതാണ് പ്രത്യേകത, ഇത് ക്രമേണ ചുവപ്പ് കലർന്ന തവിട്ട് മൊസൈക് മാതൃക ഉണ്ടാക്കുന്നു. ചില്ലകൾ, വള്ളിക്കൊടികൾ, പൂങ്കുലകൾ എന്നിവയിലും എണ്ണമയമുള്ള തവിട്ട് നിറമുള്ള ഭാഗങ്ങളും കുമിൾ വളർച്ചയും കാണാം. ഇലപൊഴിയലും, ഇളം നാമ്പുകളുടെയും പൂക്കളുടെയും മുരടിപ്പോ നാശമോ വളർച്ച മുരടിപ്പിലേക്കും മോശം വിളവിലേക്കും നയിക്കുന്നു.
ചെടികളിലെ ബാധിപ്പ് ഒഴിവാക്കാൻ ബാധിപ്പിനുമുൻപേ പ്രയോഗിക്കേണ്ട ജൈവ കുമിൾനാശിനികളിൽ ബോർഡോ മിശ്രിതം പോലെ കോപ്പര്‍ അടിസ്ഥാന കുമിൾനാശിനികൾ ഉൾപ്പെടുന്നു.
ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. സംരക്ഷിത കുമിൾനാശിനികൾ ചെടികളിലെ ബാധിപ്പ് തടയാൻ സഹായിക്കും, പക്ഷേ അവ ഇലകളുടെ അടിവശത്ത് ശരിയായി തളിക്കണം. കോപ്പര്‍ അടിസ്ഥാന കുമിൾനാശിനികളായ ബോർഡോ മിശ്രിതം, ഡൈതയോകാർബമേറ്റുകൾ എന്നിവ ഉപയോഗിക്കാം. ആദ്യ ലക്ഷണങ്ങൾ കണ്ടെത്തിയ ഉടൻ തന്നെ അണുബാധയ്ക്ക് ശേഷം പ്രയോഗിക്കേണ്ട കുമിൾനാശിനി ഉപയോഗിക്കണം. സാധാരണയായി, അണുബാധയ്ക്ക് ശേഷം പ്രയോഗിക്കേണ്ട കുമിൾനാശിനികളിൽ ഫോസെറ്റൈൽ-അലുമിനിയം, ഫെനിലാമൈഡുകൾ എന്നിവ ഉൾപ്പെടുന്നു.
പ്ലാസ്മോപാറ വിറ്റിക്കോള എന്ന കുമിളാണ് രോഗലക്ഷണങ്ങൾക്ക് കാരണം, മാത്രമല്ല വീഞ്ഞ് ഉത്പാദിപ്പിക്കുന്ന സ്ഥലങ്ങളിൽ ഇടയ്ക്കിടെ വസന്തകാലവും വേനൽക്കാല മഴയും 10°C -നു മുകളിലുള്ള താപനിലയും വളരെ വിനാശകരമാണ്. മണ്ണിൽ ബാധിക്കപ്പെട്ട ചെടികളുടെ അവശിഷ്ടങ്ങളിലോ രോഗബാധയുള്ള നാമ്പുകളിലോ കുമിൾ അതിജീവിക്കുന്നു. വസന്തകാലത്ത് കാറ്റിലൂടെയും മഴവെള്ളം തെറിക്കുന്നതിലൂടെയും ബീജകോശങ്ങൾ വ്യാപിക്കുന്നു. ബീജകോശങ്ങൾ മുളച്ച്, ഇലകളുടെ അടിവശത്തുള്ള സുഷിരങ്ങളിലൂടെ ഇലയിലേക്ക് പ്രവേശിക്കുന്ന ഘടനകൾ ഉത്പാദിപ്പിക്കുന്നു. അവിടെ അത് കലകളിലൂടെ വ്യാപിക്കാൻ തുടങ്ങുന്നു, ഒടുവിൽ ആന്തരിക കലകളിൽ വളർന്ന് പുറത്ത് പൊടിപൂപ്പൽ കൊണ്ട് പൊതിയുന്നു. 13 മുതൽ 30°C വരെ താപനിലയിൽ കുമിൾ വളരും. 18 മുതൽ 25°C വരെ താപനിലയും , തുടർന്ന് ഊഷ്മളവും ആർദ്രവുമായ രാത്രികളുമാണ് വളര്‍ച്ചയ്ക്ക് ഏറ്റവും അനുയോജ്യം.