Ceratocystis fimbriata
കുമിൾ
തുടക്കത്തിൽ, ഒന്നിലോ അല്ലെങ്കിൽ കുറച്ച് ശിഖരങ്ങളിലോ ഉള്ള ഇലപ്പടർപ്പുകളിൽ മഞ്ഞപ്പ് ഉണ്ടാകുന്നു. പിന്നീട്, ഇത് ചെടി മുഴുവനും വ്യാപിച്ച് ഇലകൾ പൂർണമായും കൊഴിയുന്നതിലേക്ക് നയിക്കുന്നു. ഇലകളുടെ വാട്ടം പൊതുവെ താഴ്ഭാഗത്തെ ഇലകളിൽ നിന്നും തുടങ്ങി മുകളിലേക്ക് നീങ്ങുന്നു, പക്ഷേ ചില ചെടികളിൽ ഇലകൾ പൂർണമായും ഒന്നിച്ച് കൊഴിഞ്ഞേക്കാം. ഈ രോഗത്തിൽ തണ്ടുകളിൽ ലംബമായി വിള്ളൽ വീഴുന്നത് സാധാരണമാണ്. വേരുകളും, പ്രത്യേകിച്ചും താഴ്ഭാഗത്തെ ശിഖരങ്ങളുടെ പുറം തൊലിയും പിളർന്നുപോയേക്കാം. ബാധിക്കപ്പെട്ട ചെടികളുടെ നീളത്തിലോ കുറുകെയോ ഉള്ള പരിച്ഛേദം, സാധാരണയായി ആന്തരിക കലകളിലെ ഇരുണ്ട ചാരനിറം കലർന്ന-തവിട്ട് നിറത്തിലുള്ള വരകൾ ദൃശ്യമാകുന്നു.
ബാസില്ലസ് സബ്റ്റിലിസ് മണ്ണിൽ പ്രയോഗിക്കുന്നത് വാട്ടം ബാധിപ്പ് കുറയ്ക്കുന്നതായി കണ്ടുവരുന്നു. ട്രൈക്കോഡെർമ ഇനങ്ങൾ പേസിലോമൈസെസ് ഇനങ്ങളുമായി ചേർത്ത്, 25 ഗ്രാം എന്ന അളവിൽ 2 കിലോഗ്രാം നന്നായി അഴുകിയ ജൈവ വളത്തോടൊപ്പം മാതളനാരകം മരത്തിൻ്റെ തടിയുടെ ചുറ്റും പ്രയോഗിച്ച് പരിചരിക്കുന്നത് വാട്ടം ബാധിപ്പ് തടയും. വേപ്പ്, ക്രാഞ്ച്, മഹുവ, ആവണക്ക് പിണ്ണാക്കുകൾ ഉപയോഗിച്ചുള്ള മണ്ണ് പരിചരണം സി. ഫിംബ്രിയേറ്റയ്ക്കെതിരെ കാര്യക്ഷമമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. പ്രോപ്പികൊണസോൾ (0.1%) + ബോറിക്ക് ആസിഡ് (0.5%) + ഫോസ്ഫോറിക്ക് ആസിഡ് (0.5%) എന്നിവ ഉപയോഗിച്ച് ബാധിക്കപ്പെട്ടതും ആരോഗ്യമുള്ളതുമായ ചെടികളുടെ ചുറ്റും അല്ലെങ്കിൽ തോട്ടം മുഴുവനുമായി മണ്ണിൽ പ്രയോഗിക്കുന്നത് ശുപാർശ ചെയ്യുന്നു. വീണ്ടും നടുന്നതിനു മുൻപ് കുമിൾനാശിനി (0.2%) ഉപയോഗിച്ച് മണ്ണ് സൂര്യതാപീകരണം നടത്തുന്നതും വാട്ടരോഗം നിയന്ത്രിക്കും. പ്രോപ്പികൊണസോൾ (0.15%) അല്ലെങ്കിൽ ക്ലോറോപൈറിഫോസ് (0.25%) എന്നിവയും മണ്ണിൽ പ്രയോഗിക്കാം.
കുമിളുകളുടെ ബീജകോശങ്ങൾ സുഷുപ്താവസ്ഥയിലുള്ള ഘടനകളിലോ അല്ലെങ്കിൽ സജീവമായ മൈസിലിയ രൂപത്തിലോ ബാധിക്കപ്പെട്ട ചെടി ഭാഗങ്ങളിൽ 190 ദിവസങ്ങൾ വരെയും മണ്ണിൽ ഏറ്റവും കുറഞ്ഞത് നാല് മാസങ്ങൾ വരെയും അതിജീവിക്കും. മണ്ണിനു മുകളിലുള്ള ചെടിഭാഗങ്ങൾ മുറിവുകളിലൂടെ ബാധിക്കപ്പെടുന്നു. വേരുകളിൽ പ്രാഥമിക കേടുപാടുകൾ ഇല്ലാതെ പോലും രോഗം ബാധിച്ചേക്കാം. ബീജകോശങ്ങൾ ബാധിക്കപ്പെട്ട തൈച്ചെടികൾ, ജലസേചനം അല്ലെങ്കിൽ മഴവെള്ളം, പ്രാണികൾ, കൃഷിപ്പണികൾ എന്നിവയിലൂടെ വ്യാപിക്കുന്നു. ആതിഥേയ ചെടികളിൽ കടന്നതിനുശേഷം മൈസിലിയയും ബീജകോശങ്ങളും മരത്തിൻ്റെ ആന്തരിക കലകളിലേക്ക് നീങ്ങുന്നു, ഇത് സൈലം കലകളിൽ ചുവപ്പുകലർന്ന- തവിട്ട് മുതൽ പർപ്പിൾ അല്ലെങ്കിൽ കറുപ്പ് വരെ നിറങ്ങളിലുള്ള അടയാളങ്ങൾക്ക് കാരണമാകുന്നു.