Opogona sacchari
പ്രാണി
വളര്‍ച്ചാ ഘട്ടങ്ങളിലും, പൂവിടല്‍ ഘട്ടത്തിലും, വിളവെടുത്തു കഴിഞ്ഞതിനു ശേഷവുമാണ് ആക്രമണം ഉണ്ടാകുന്നത്. സാധാരണ മുതിര്‍ന്ന നിശാശലഭങ്ങള്‍ കേടുവന്നതും എന്തെങ്കിലും ക്ലേശം അനുഭവിക്കുന്നതുമായ ചെടികളിലേയ്ക്കാണ് ആകര്‍ഷിക്കപ്പെടുന്നത്. ഈ ശലഭത്തിന്‍റെ ലാർവകളാണ് കേടുപാടുകൾ വരുത്തുന്നത് സാധാരണ അവ അഴുകുന്ന ചെടി ഭാഗങ്ങള്‍ ആഹരിക്കുന്നു. അവശിഷ്ടങ്ങള്‍ തിന്നു തീര്‍ത്തതിനു ശേഷം ചെടിയുടെ ആരോഗ്യമുള്ള ഭാഗങ്ങള്‍ (വേരുകൾ, തണ്ടുകൾ, വാഴപ്പിണ്ടി, പുഷ്പവൃന്തങ്ങൾ, കായകള്‍) തിന്നു തുടങ്ങും. വിത്തുകളും അക്രമണത്തിന് ഇരയായേക്കാം. തുരങ്കങ്ങളുടെ രൂപത്തിലാണ് ആദ്യം ലക്ഷണങ്ങൾ ദൃശ്യമാകുക, പക്ഷേ ആദ്യമേ തന്നെ അവ കണ്ടെത്തുക വളരെ ദുഷ്കരമാണ്. ഏറ്റവും സാധാരണയായി, കീടത്തെ പിന്നീടുള്ള ഘട്ടങ്ങളിലാണ് കണ്ടെത്താൻ സാധിക്കുക. മാംസളമായ ചെടിഭാഗങ്ങൾ പൂർണ്ണമായും അകം പൊള്ളയാവുകയും ഇലകൾ വാടുകയും ചെയ്യും. കൂടുതൽ പ്രതികൂല സാഹചര്യങ്ങൾ ഇല പൊഴിയലിനും ചെടി വീണുപോകുന്നതിനും കാരണമായേക്കാം.
ഗ്രീന്‍ ഹൌസ് പരീക്ഷണങ്ങളിൽ സ്റ്റൈനിർനിമ ഫെൽറ്റിയെ, ഹെറ്റെറോഹാബ്ഡൈറ്റിസ് ബാക്ടീരിയോഫൊറ, ഹെറ്റെറോഹാബ്ഡൈറ്റിസ് ഹീലിയോതിടിസ് തുടങ്ങിയ നാടവിരകള്‍ ഉപയോഗിക്കുന്നത് ലാർവയ്ക്കെതിരെ ഫലപ്രദമാണ്. ബാസില്ലസ് തുറിൻജിയൻസിസ് ഉത്പന്നങ്ങളും ഉപയോഗിക്കാം.
ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേര്‍ന്ന സംയോജിത നിയന്ത്രണ സമീപനം സ്വീകരിക്കുക. പരിചരണങ്ങൾക്ക് എമിഡാക്ലോപ്രിഡ് അടങ്ങിയ ഉത്പന്നങ്ങൾ ഉപയോഗിക്കാം.
ഒപ്പഗോണ സാക്കറി എന്ന ഇനത്തിന്റെ ലാർവ മൂലമാണ് രോഗലക്ഷണങ്ങൾ ഉണ്ടാവുന്നത്. രാത്രിയിലാണ് ഈ ശലഭങ്ങൾ ഇരതേടുന്നത്. തവിട്ട് നിറമുള്ള തെളിഞ്ഞ ശരീരവും 11 മില്ലിമീറ്റർ വലിപ്പവുമുള്ള ഇവയുടെ ചിറകറ്റങ്ങൾക്ക് തമ്മിൽ 18-25 മില്ലിമീറ്റർ അകലമുണ്ടാവും. മുൻചിറകുകളും സമാനമായ തവിട്ട് നിറത്തിലാണ് കാണപ്പെടുന്നത്. ചിലപ്പോൾ നീളമുള്ള കറുത്ത പാടുകളും ആൺജീവിക്ക് തവിട്ട് പുള്ളികളുമുണ്ടാവും. പിന്‍ ചിറകുകൾക്ക് തിളക്കമുള്ള ചാരനിറവും ചിറകിൻ്റെ അരികിൽ കുഞ്ചിരോമങ്ങളും കാണപ്പെടും. പെൺശലഭം 5 മുട്ടകളുടെ കൂട്ടങ്ങളായി 50-200 മുട്ടകൾ ചെടികളിലെ മുറിവുകളിലും പൊട്ടലുകളിലും നിക്ഷേപിക്കും. 12 ദിവസങ്ങൾ കഴിയുമ്പോൾ വെളുപ്പോ അല്ലെങ്കിൽ വിളറിയ പച്ച നിറത്തിലോ ഉള്ള, നേരിയ സുതാര്യമായ ലാർവകൾ വിരിയുന്നു. ലാർവകൾക്ക് തിളക്കമുള്ള ചുവപ്പ് കലർന്ന തവിട്ടു നിറത്തിലുള്ള തലയും ഇരുവശങ്ങളിലും കണ്ണ് പോലെയുള്ള പാടുകളും കാണപ്പെടുന്നു. 50 ദിവസത്തിനുള്ളില്‍ 26 മി.മി. വരെ ലാർവകൾ വളരുന്നു. തീറ്റയ്ക്കായി തുരന്ന തുരങ്കങ്ങളുടെ അന്ത്യഭാഗത്ത് ഇവ പ്യൂപ്പയായി മാറുന്നു. 20 ദിവസങ്ങൾക്ക് ശേഷം, പ്രായപൂർത്തിയായ കീടങ്ങളുടെ പുതിയ തലമുറ വിരിയുന്നു. തണുത്ത താപനിലയും (ഏകദേശം 15°C) വരണ്ട കാലാവസ്ഥകളും ഇവയുടെ വളർച്ചയ്ക്ക് അനുകൂലമാണ്. ഊഷ്മളമായ കാലാവസ്ഥയില്‍ ഈ കാലാവധി കുറഞ്ഞേക്കാം.