നെല്ല്

നെല്ലിലെ ദുർഗന്ധം വമിക്കുന്ന വണ്ട്

Tibraca limbativentris

പ്രാണി

ചുരുക്കത്തിൽ

  • നാമ്പിടുന്ന ഇളം ഇലകളുടെ നാശം, കേടുവന്ന തണ്ടുകള്‍ (ഡെഡ് ഹാര്‍ട്ട്), പൂവിടുന്ന ഘട്ടത്തിലെ വെളുത്ത കതിരുകൾ (വൈറ്റ് ഹെഡ്സ്).

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

നെല്ല്

ലക്ഷണങ്ങൾ

ഇവ ജലസേചനം നടത്തുന്ന പ്രദേശങ്ങളിലും കരപ്രദേശങ്ങളിലും കാണുമെങ്കില്‍ പോലും, നെല്ലിലെ തണ്ടിലെ ദുർഗന്ധം വമിക്കുന്ന വണ്ട് കരപ്രദേശങ്ങളിലാണ് കൂടുതല്‍ ഗുരുതരമാകുന്നത്. മുതിര്‍ന്നവയും ചെറിയ കീടങ്ങളും ഇളം നെല്‍ച്ചെടികളെ ആക്രമിച്ച് "ഡെഡ് ഹാര്‍ട്ട്", "വൈറ്റ് ഹെഡ്സ്" എന്നീ ലക്ഷണങ്ങള്‍ക്ക് കാരണമാകുന്നു. "ഡെഡ് ഹാര്‍ട്ട്" എന്നത് നാമ്പിടുന്ന ഇളം ഇലകളുടെ നാശം ആണ്, മാത്രമല്ല ചില സംഭവങ്ങളില്‍ തണ്ട് മുഴുവനും നശിക്കുന്നു. ഇതേ തരത്തിലുള്ള ലക്ഷണങ്ങള്‍ ഡയട്രിയ എന്ന ജനുസിലെ ചില ശലഭങ്ങള്‍ മൂലവും ഉണ്ടാകാറുണ്ട്. പൂവിടുന്ന ഘട്ടത്തില്‍, ഈ കീടം കതിരുകൾ ആക്രമിച്ച് "വെള്ള കതിർ" അല്ലെങ്കില്‍ "വൈറ്റ് ഹെഡ്" എന്ന ലക്ഷണത്തിന് കാരണമാകുന്നു. പൂങ്കുലകള്‍ വികസിക്കുമ്പോള്‍ റ്റി. ലിമ്പാറ്റിവെന്ട്രിസ് ഇലകളുടെ സത്ത് ഊറ്റിക്കുടിക്കുന്നത് മൂലം നെന്മണികളില്‍ വിഷം കലരുന്നത് മൂലമാണ് ഇതുണ്ടാകുന്നത്. രോഗത്തിൻ്റെ പൊട്ടിപ്പുറപ്പെടല്‍ ഗുരുതരവും നിയന്ത്രണാതീതവും ആണെങ്കില്‍ നഷ്ടം 80% വരെ എത്തിയേക്കാം.

ശുപാർശകൾ

ജൈവ നിയന്ത്രണം

ടെലിനോമസ് പരാദ ഇനങ്ങള്‍ ഇവയുടെ മുട്ടകളിൽ ആഹരിക്കുന്നു. ചില സംഭവങ്ങളില്‍, ഈ ഇനം കൃഷിയിടങ്ങളില്‍ അവതരിപ്പിച്ചു കഴിഞ്ഞ് 90% പരഭോജനം നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. മറ്റു സ്വാഭാവിക ശത്രുക്കളില്‍ എഫെരിയ ജനുസ്സിലെ ചില ഈച്ചകളും ഉള്‍പ്പെടുന്നു. മെറ്റര്‍ഹിസിയം അനിസോപ്ലി, ബ്യൂവേരിയ ബസിയാന, പെസിലിമൈസസ് ഇനങ്ങൾ, കോര്‍ഡൈസെപ്സ് നൂട്ടന്‍സ്, കൊനിഡിയ എന്നിവ അടിസ്ഥാനമാക്കിയ ഉത്പന്നങ്ങളും ലായനികളായി നെല്‍ച്ചെടികളില്‍ പ്രയോഗിക്കാം. പൈപ്പര്‍ ജനുസിലെ എല്ലാ ഇനത്തിൻ്റെയും സുഗന്ധതൈലങ്ങള്‍ ലായനികളായി (0.25 മുതൽ 4.0%) പ്രയോഗിക്കുന്നത് മുട്ടകളുടെ അതിജീവനത്തെ ബാധിക്കും.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. ഫോസ്ഫറസ്, പൈറത്രോയ്ഡ് അല്ലെങ്കില്‍ അംഗീകൃത കാര്‍ബമേറ്റ് കീടനാശിനികള്‍ എന്നിവ മറ്റു മാര്‍ഗ്ഗങ്ങള്‍ ലഭ്യമല്ലെങ്കില്‍ ഉപയോഗിക്കാം.

അതിന് എന്താണ് കാരണം

ട്രിബാറ്റ ലിമ്പാറ്റിവെന്ട്രിസ് എന്ന നെല്ലിലെ തണ്ടിലെ ദുർഗന്ധം വമിക്കുന്ന വണ്ടാണ് ലക്ഷണങ്ങള്‍ക്ക് കാരണം. ഇത് മദ്ധ്യഅമേരിക്കയിലും, തെക്കന്‍ അമേരിക്കയിലും ജന്മം കൊണ്ടവയാണ്, ഇത് സോയാബീന്‍, തക്കാളി, ഗോതമ്പ് എന്നീ വിളകളും ആക്രമിക്കും. സാധാരണയായി, ഇവ വിളവെടുപ്പിനിടയിലുള്ള കാലഘട്ടം കൃഷിയിടത്തിനു പുറത്ത് ജീവിക്കും, പുതിയ നടീലിന് ശേഷം തിരികെയെത്തും. മുതിര്‍ന്നവയും ഇളം കീടങ്ങളും ചെടികള്‍ തിന്നു തീര്‍ത്ത് വൈറ്റ് ഹെഡ്, ഡെഡ് ഹാര്‍ട്ട് എന്നീ അവസ്ഥകള്‍ക്ക് കാരണമാകുന്നു. ഈ ലക്ഷണങ്ങള്‍ യഥാക്രമം നെന്മണികളുടെയും തണ്ടിൻ്റെയും കേടുപാടുകളെയാണ് സൂചിപ്പിക്കുന്നത്. വരണ്ട അവസ്ഥകളിൽ അല്ലെങ്കിൽ കുറഞ്ഞ ആര്‍ദ്രതയിൽ വളരുന്ന നെല്‍ച്ചെടികളിലെ പരിക്കുകള്‍ ഗുരുതരമാണ്. വെള്ളത്തിൻ്റെ അഭാവം കീടങ്ങള്‍ ചെടിയുടെ ചുവട്ടില്‍ കഴിയുന്നത്‌ സാധ്യമാക്കുന്നു. വിള പാകമാകവേ, തണ്ടുകളുടെ ദൃഢമാകൽ (ലിഗ്നിഫിക്കേഷന്‍) കീടങ്ങളുടെ തീറ്റയ്ക്ക് തടസമാകുന്നു, അങ്ങനെ അവയുടെ പെരുപ്പം ക്രമേണ ക്ഷയിക്കുന്നു.


പ്രതിരോധ നടപടികൾ

  • നിലമൊരുക്കുന്ന സമയത്ത്, വിള അവശിഷ്ടങ്ങളും കളകളും നശിപ്പിക്കുക.
  • കീടങ്ങള്‍ക്ക് ഉപേക്ഷിക്കപ്പെട്ട കൃഷിയിടങ്ങള്‍ പ്രിയമായതിനാല്‍, സമീപ കൃഷിയിടങ്ങളും നന്നായി പരിപാലിക്കുന്നുവെന്ന് ഉറപ്പു വരുത്തണം.
  • ചെടികളുടെ ഉയര്‍ന്ന സാന്ദ്രത അവയെ സ്വാഭാവിക ശത്രുക്കളില്‍ നിന്ന് സംരക്ഷിക്കുന്നതിനാല്‍, ചെടികളുടെ ഇടയകലം കുറയ്ക്കുക (ഒരു ചതുരശ്ര മീറ്ററിൽ 150 ചെടികള്‍).
  • ഈ ഇനത്തിൻ്റെ ഇരപിടിയന്മാരെ ബാധിക്കാതിരിക്കാന്‍ കീടനാശിനികളുടെ ഉപയോഗം നിയന്ത്രിക്കുക.
  • ജലസേചന വെള്ളത്തിൻ്റെ ഗുണമേന്മ നിരീക്ഷിക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക