നെല്ല്

സുവര്‍ണ്ണ ആപ്പിള്‍ ഒച്ച്‌

Pomacea canaliculata

മറ്റുള്ളവ

ചുരുക്കത്തിൽ

  • ചെടികളുടെ എണ്ണം കുറയുന്നു, കാരണം ജലനിരപ്പിനു താഴെയുള്ള തണ്ടുകൾ ഒച്ചുകള്‍ കേടുവരുത്തുന്നു.
  • ജലനിരപ്പിനു താഴെയുള്ള ഇലകളും നാമ്പുകളും ആഹരിക്കുന്നു.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

നെല്ല്

ലക്ഷണങ്ങൾ

ഇത് ചതുപ്പ് നിലങ്ങളിലെ നെല്ലിനെ മാത്രം ആക്രമിക്കുന്ന കീടമാണ്. ചെടികളുടെ എണ്ണം കുറയുന്നതാണ് കേടുപാടിൻ്റെ ആദ്യ ലക്ഷണം, കാരണം ജലനിരപ്പിനു താഴെയാണ് ചെടിയെ ഒച്ചുകള്‍ ഗുരുതരമായി ബാധിക്കുന്ന്. തൈച്ചെടി ആയിരിക്കുന്ന ആദ്യ ഘട്ടങ്ങളില്‍ നെൽച്ചെടിക്ക് കേടുപറ്റാൻ സാധ്യത കൂടുതലാണ്, അതിനാല്‍ ഒച്ചുകള്‍ പ്രധാനമായും 30 ദിവസം വരെ പ്രായമുള്ള ഞാറുകളിലാണ് കേടുപാടുകൾ വരുത്തുന്നത്. അതിനു ശേഷം, തണ്ടുകള്‍ കൂടുതല്‍ ദൃഢമാകുകയും, ഒച്ചുകള്‍ക്ക് കട്ടിയുള്ള കോശങ്ങള്‍ ആഹരിക്കുവാൻ കഴിയാതെ വരികയും ചെയ്യുന്നു. സാധാരണയായി, ഒച്ചുകള്‍ ആദ്യം പുതുനാമ്പുകളും പിന്നീട് വെള്ളത്തിന്‌ താഴെയുള്ള ഇലകളും തണ്ടുകളുമാണ് ഭക്ഷിക്കുന്നത്. മറ്റു ചെടികളേയും, ഉദാഹരണത്തിന് ചേമ്പ് (കൊളോക്കെഷ്യ എസ്കുലന്റാമി) ഇവ ആക്രമിച്ചേക്കാം. ഈ കീടങ്ങളുടെ ജീവിതചക്രം 119 ദിവസങ്ങള്‍ മുതല്‍ 5 വര്‍ഷം വരെയാണ്, ഉയര്‍ന്ന താപനിലയില്‍ ഇവയുടെ ആയുസ് കുറയും.

ശുപാർശകൾ

ജൈവ നിയന്ത്രണം

കൃഷിയിടം ഒരുക്കുമ്പോഴും, നടുമ്പോഴും പരിപാലിക്കുമ്പോഴും ഒച്ചിനെയും മുട്ടയേയും കൂട്ടത്തോടെ പിടികൂടുന്നത് ഫലപ്രദമാണ്. ഒച്ചുകളെയും വിളവെടുത്തു കന്നുകാലി തീറ്റയായി വിൽക്കാം. സ്വാഭാവിക ഇരപിടിന്മാരെ അനുകൂലിക്കണം, ഉദാ: ഒച്ചിൻ്റെ മുട്ടകള്‍ ഭക്ഷിക്കുന്ന ചുവന്ന ഉറുമ്പുകള്‍, ഇളം ഒച്ചുകളെ തിന്നുന്ന പക്ഷികളും താറാവുകളും. കൃഷിയിടം അവസാനം തയ്യാറാക്കുന്ന ഘട്ടത്തിലോ വിളകള്‍ പിടിച്ചു തുടങ്ങി കുറച്ചു വലുതായത്തിനു ശേഷമോ, വീട്ടില്‍ വളര്‍ത്തുന്ന താറാവുകളെ നെൽപാടത്ത് ഇറക്കിവിടാം.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം സംയോജിത നിയന്ത്രണ രീതികളും ചേർത്തുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുക. സാധാരണ വളപ്രയോഗ നിരക്കുകളും സമയക്രമങ്ങളും പിന്തുടരുക, ആപ്പിള്‍ ഒച്ചുകളെ പരമാവധി വിപരീതമായി ബാധിക്കുന്നതിന് വളങ്ങള്‍ കൃഷിയിടത്തിൽ 2 സെ.മി വെള്ളമുള്ളപ്പോൾ പ്രയോഗിക്കുക. കീടനാശിനി ഉത്പന്നങ്ങൾ, മൊത്തം കൃഷിയിടത്തിൽ ഉപയോഗിക്കുന്നതിന് പകരം ജലവിതരണ വഴികളിലും താഴ്ന്ന ഭാഗങ്ങളിലും മാത്രം പ്രയോഗിക്കുക. പറിച്ചുനട്ടതിന് ശേഷം ഉടനെതന്നെ ഈ ഉത്പന്നങ്ങള്‍ ഉപയോഗിക്കണം, അല്ലെങ്കില്‍ നേരിട്ട് വിത്ത് പാകുന്ന നെല്ലിനങ്ങളുടെ തൈകള്‍ വളർന്നുവരുന്ന ഘട്ടത്തിലോ ഉപയോഗിക്കണം, കൂടാതെ 30 ദിവസത്തില്‍ താഴെ പ്രായമുള്ള നെല്ലില്‍ മാത്രം പ്രയോഗിക്കുക. എപ്പോഴും ലേബല്‍ വായിച്ചു സുരക്ഷിതമായ പ്രയോഗം ഉറപ്പു വരുത്തുക.

അതിന് എന്താണ് കാരണം

പോമേഷ കനാലികുലാറ്റ, പി. മാക്യുലറ്റ എന്നീ രണ്ടിനം സുവര്‍ണ്ണ ആപ്പിള്‍ ഒച്ചുകളാണ് ലക്ഷണങ്ങള്‍ക്ക് കാരണം. ഇവ ഉയര്‍ന്ന തോതില്‍ പടര്‍ന്ന് പിടിക്കുന്നവയും നെല്‍വിളകള്‍ക്ക് ഗുരുതരമായ കേടുപാടുകള്‍ ഉണ്ടാക്കുന്നവയുമാണ്. ഇവ സാധാരണയായി ജല വിതരണ വഴികളിലൂടെയോ (ജലസേചന കനാലുകള്‍, സ്വാഭാവിക ജലവിതരണം) വെള്ളപ്പൊക്കത്തിലൂടെയോ ആണ് പകരുന്നത്. വരള്‍ച്ചാ കാലങ്ങളില്‍ ഈ ഒച്ചുകള്‍ മണ്ണില്‍ സ്വയം മൂടിക്കിടക്കുന്നു, ആറുമാസം വരെ ഇവയ്ക്ക് ഇങ്ങനെ സുഷുപ്താവസ്ഥയിൽ കിടക്കാന്‍ കഴിയും, പിന്നീട് വെള്ളം വരുമ്പോള്‍ ഉയര്‍ന്നുവരും. നെല്‍കൃഷിയിടങ്ങളിലെ പ്രാദേശിക ഒച്ചുകളില്‍ നിന്ന് ഇവയെ തിരിച്ചറിയാന്‍ നമ്മെ സഹായിക്കുന്നത് ഇവയുടെ നിറവും വലിപ്പവുമാണ്. സുവര്‍ണ്ണ ആപ്പിള്‍ ഒച്ചുകള്‍ക്ക് ചെളിയുടെ തവിട്ടു നിറമുള്ള തോടും, സ്വര്‍ണ്ണ വര്‍ണ്ണമായ പിങ്ക് അല്ലെങ്കില്‍ ഓറഞ്ച് കലര്‍ന്ന മഞ്ഞ നിറമുള്ള മാംസവുമാണ്. പ്രാദേശിക ഒച്ചുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇവ വലിപ്പമുള്ളവയും ഇളം നിറത്തോട് കൂടിയവയുമാണ്. നൂറുകണക്കിന് മുട്ടകളുടെ കൂട്ടമായി നിക്ഷേപിക്കുന്ന, ഇവയുടെ മുട്ടയ്ക്ക് തെളിഞ്ഞ പിങ്ക് നിറമാണ്.


പ്രതിരോധ നടപടികൾ

  • ആരോഗ്യവും ഊര്‍ജ്ജസ്വലതയുള്ളതുമായ ഞാറ് നടുക.
  • നെല്‍ച്ചെടി കൂടുതൽ കേടുപറ്റാൻ സാധ്യതയുള്ള ഘട്ടങ്ങളില്‍ (30 ദിവസങ്ങില്‍ താഴെ) നെല്‍പ്പാടം സാധ്യമായവിധം നീര്‍വാര്‍ച്ച നടത്തി വെള്ളം ഒഴിവാക്കുക.
  • മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍, ഈ ഘട്ടത്തില്‍ ജലനിരപ്പ് 2 സെ.മി -ല്‍ താഴെയായി സൂക്ഷിക്കുക.
  • 25−30 ദിവസം പ്രായമുള്ള ദൃഢമായ ഞാറുകൾ അധികം സാന്ദ്രതയില്ലാത്ത ഞാറ്റടികളില്‍ നിന്നും പറിച്ചു നടുക.
  • ഒച്ചുകളെയും മുട്ടകൂട്ടങ്ങളെയും കൈകളിലെടുത്തു ഞെരിച്ചു കളയാം, പകൽ സമയമാണ് ഇതിന് ഉത്തമം.
  • പപ്പായ, മരച്ചീനി എന്നിവയുടെ ഇലകള്‍ നെല്‍പ്പാടങ്ങള്‍ക്കു ചുറ്റും വിതറി ഒച്ചുകളെ ആകര്‍ഷിക്കുന്നത്, ഇവയെ അനായാസേന പിടിക്കാന്‍ സഹായിക്കും.
  • നെല്‍പ്പാടത്തിലേക്ക് വെള്ളം കയറ്റുകയും ഇറക്കുകയും ചെയ്യുന്ന ഭാഗങ്ങളില്‍ തടസ്സങ്ങൾ നല്‍കുക.
  • മുട്ടയിടുന്നതിനായി മുളംതണ്ടുകള്‍ ക്രമീകരിക്കുക.
  • സ്വാഭാവിക ഇരപിടിയന്മാരെ ബാധിക്കാതിരിക്കാന്‍ കീടനാശിനികളുടെ ഉപയോഗം നിയന്ത്രിക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക