Biomphalaria spp.
മറ്റുള്ളവ
നെല്‍ച്ചെടികളിലെ കേടുപാടുകള്‍ പരിമിതമാണ്. എന്തായാലും, ചില ഒച്ചുകള്‍ ഉദാഹരണത്തിന് ബി. ഗ്ലബ്രാട്ട, മനുഷ്യരെയും ബാധിക്കുന്ന പരാദജീവികള്‍ക്ക് ആതിഥ്യമേകുന്നവയാണ്, അതിനാല്‍ ജാഗ്രത അത്യാവശ്യമാണ് കാരണം ഈ ഒച്ച് വൈദ്യശാസ്ത്രപരമായി പ്രാധാന്യമര്‍ഹിക്കുന്ന ഉപദ്രവകാരിയായ പ്രാണിയാണ്. ഷിസ്റ്റോസോമിയാസിസ് എന്ന രോഗത്തിന് കാരണം ഈ പരാദജീവിയാണ്. പരാദജീവികളെ വഹിക്കുന്ന ഒച്ചുകള്‍ വസിക്കുന്ന മലിനമാക്കപ്പെട്ട ശുദ്ധജലവുമായി (തടാകങ്ങള്‍, കുളങ്ങള്‍, നദികള്‍, അണക്കെട്ടുകള്‍, ചതുപ്പ് നിലങ്ങള്‍, നെല്‍കൃഷിപ്പാടങ്ങള്‍) സമ്പര്‍ക്കം ഉണ്ടാകുന്നതിലൂടെയാണ് മനുഷ്യർക്ക് ഈ രോഗം പകരുന്നത്. ജലസേചന കനാലുകള്‍, അരുവികള്‍, ഓടകള്‍, വെള്ളപ്പൊക്കം എന്നിവയിലൂടെയാണ് ഇത് പ്രധാനമായും വ്യാപിക്കുന്നത്. എന്തായാലും, അരുവികളിലെയും കിണറുകളിലെയും പ്രത്യേക അവസ്ഥ മൂലം ഈ സ്ഥലങ്ങളില്‍ ഒച്ചുകള്‍ സാധാരണ കൂട്ടം കൂടാറില്ല. ശുദ്ധജലവും ശുചീകരണ സൗകര്യങ്ങളും പ്രദേശത്തെ കീടങ്ങളുടെ പെരുപ്പം നിയന്ത്രിക്കാന്‍ അനിവാര്യമാണ്.
കുളങ്ങളിലെ മത്സ്യ സാന്നിധ്യം, ഉദാഹരണത്തിന് തിലാപ്പിയ, ഗപ്പി എന്നീ ഇനങ്ങള്‍ ബയോംഫലേറിയയുടെ പെരുപ്പം നിയന്ത്രിക്കാന്‍ ഫലപ്രദമായേക്കാം. ഷിസ്റ്റോസോമിയാസിസിൻ്റെ മധ്യവർത്തിയായ ആതിഥേയരില്‍ നിന്ന് വിമുക്തമാക്കേണ്ടതിനാല്‍ മത്സ്യ കുളങ്ങളുടെ പരിപാലനം വളരെ നിര്‍ണ്ണായകമാണ്.
ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം സംയോജിത നിയന്ത്രണ രീതികളും ചേർത്തുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുക. മനുഷ്യരിലെ ഷിസ്റ്റോസോമിയാസിസിൻ്റെ പ്രാഥമിക രൂപത്തിലുള്ള ചികിത്സ പ്രാസിക്വാൻടൽ എന്ന സംയുക്തമാണ്. ഈ മരുന്നിൻ്റെ ഒരു മാത്ര രോഗബാധയുടെ ക്ലേശങ്ങളും ലക്ഷണങ്ങളുടെ കാഠിന്യവും കുറയ്ക്കും. വീണ്ടും രോഗബാധ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ മലിനമായ ജലത്തില്‍ ജോലി ചെയ്യുന്നത് ശുപാര്‍ശ ചെയ്യുന്നില്ല. സംക്രമണ ചക്രം നശിപ്പിക്കാന്‍ ഒച്ചുകളെ നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്.
നെല്‍ച്ചെടികള്‍ക്കുണ്ടാകുന്ന കേടുപാടുകള്‍ക്ക് കാരണം വായു ശ്വസിക്കുന്ന ശുദ്ധജല ഒച്ചുകളായ ബിയോംഫലേറിയയാണ്. ബിയോംഫലേറിയയുടെ എല്ലാ ജനുസുകളും ദ്വിലിംഗ ജീവികളാണ്. അവ ആണ്‍, പെണ്‍ അവയവങ്ങള്‍ ഉള്ളവയാണ്, അതിനാല്‍ സ്വയമോ ഇണചേര്‍ന്നോ ഉത്പാദനം നടത്താന്‍ ഇവയ്ക്ക് കഴിവുണ്ട്. 5-40 വരെയുള്ള കൂട്ടങ്ങളായി, ഇടവേളകളിലാണ് ഇവ മുട്ടയിടുന്നത്, ഓരോ കൂട്ടവും ഒരു ജെല്ലി പോലെയുള്ള വസ്തുവിനുള്ളില്‍ പൊതിഞ്ഞിരിക്കും. ഇളം ഒച്ചുകള്‍ 6-8 വരെ ദിവസങ്ങള്‍ക്കുള്ളില്‍ വിരിയുകയും, ജനുസും പാരിസ്ഥിതിക ഘടകങ്ങളും അനുസരിച്ച് 4-7 വരെ ആഴ്ചകളില്‍ പൂർണ്ണ വളര്‍ച്ചയെത്തുകയും ചെയ്യുന്നു. താപനിലയും ഭക്ഷണ ലഭ്യതയുമാണ് ഇവയുടെ വളർച്ചയെ പരിമിതപ്പെടുത്തുന്ന പ്രധാന ഘടകങ്ങള്‍. ഒരു ഒച്ച് അതിൻ്റെ ജിവിത ചക്രത്തില്‍ 1000 മുട്ടകള്‍ വരെ ഇടുന്നു, ഇത് ഏകദേശം ഒരു വര്‍ഷത്തില്‍ കൂടുതല്‍ നീണ്ടുനിൽക്കും.