പപ്പായ

കമ്പിളിപ്പുഴുക്കൾ

Euproctis sp.

പ്രാണി

5 mins to read

ചുരുക്കത്തിൽ

  • ചുവന്ന തവിട്ട് നിറത്തോടെയുള്ള കമ്പിളിപ്പുഴുവിന്‍റെ ആക്രമണത്താൽ മാവിന്‍റെ ഇലകളെല്ലാം പൊഴിയുന്നു.
  • ഇളം പുഴുക്കൾ വെളുത്ത രോമങ്ങളാൽ ആവരണപ്പെട്ടിരിക്കും.
  • ശലഭങ്ങൾ തെളിഞ്ഞ മഞ്ഞനിറത്തിൽ, ഇരുണ്ട വരകളും കറുത്ത പുള്ളികളും ഉള്ള മുൻചിറകുകളോടെ കാണപ്പെടുന്നു.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

13 വിളകൾ

പപ്പായ

ലക്ഷണങ്ങൾ

ലാർവകളുടെ ആദ്യഘട്ടങ്ങളിൽ, അവയുടെ ശരീരത്തിൻ്റെ ഉടൽ ഭാഗത്തുനിന്നും വെളുത്ത നീളമുള്ള മുടി കാണപ്പെടും. അവ കൂട്ടമായിരുന്ന് മാവിലോ അതുപോലെ മറ്റു മരവർഗ്ഗങ്ങളിലോ ഉള്ള ഇലകൾ ഭക്ഷിച്ച് ക്രമേണ അവയുടെ ഇലകൾ പൊഴിയുന്നതിനു കാരണമാകുന്നു. വെളുത്ത മുടികളാൽ ചുറ്റപ്പെട്ട ചുവന്ന നിറമുള്ള തലയും, ചുവപ്പുകലർന്ന തവിട്ടുനിറമുള്ള ശരീരവുമാണ് മുതിർന്ന ലാർവകളുടെ ലക്ഷണങ്ങൾ. ഇവയുടെ തല ഭാഗത്തും ഗുദപ്രദേശത്തും ഓരോ ജട കാണപ്പെടുന്നു. ലാർവകൾ, ഇലകളിലോ ചില്ലകളിലോ ഉള്ള രോമനിർമ്മിതമായ പുഴുക്കൂടുകളിൽ പ്യൂപ്പഘട്ടത്തിലേക്ക് കടക്കുന്നു. ശലഭങ്ങൾ തെളിഞ്ഞ മഞ്ഞനിറത്തിൽ, കുറുകേ ഇരുണ്ട വരകളും ചിറകറ്റത്ത് കറുത്ത പുള്ളികളും ഉള്ള മുൻചിറകുകളോടെ കാണപ്പെടുന്നു.

Recommendations

ജൈവ നിയന്ത്രണം

ലാർവകൾ കൂട്ടമായി ആഹരിക്കുന്നതിനാൽ കത്തുന്ന വെളിച്ചം ഉപയോഗിച്ച് അവയുടെ എണ്ണം കുറയ്ക്കാവുന്നതാണ്. പുഴുക്കളുടെ എണ്ണം കുറയ്ക്കാൻ വേപ്പിന്‍റെയും (അസാഡിറാക്ട് ഇൻഡിക്ക) ധാറ്റ്യൂറയുടെയും (ടാറ്റുറ സ്ട്രമോണിയം) നീരുകൾ തളിച്ച് കൊടുക്കാവുന്നതാണ്. ബാസ്സില്ലസ് തുറിൻജിയൻസിസ് ഒരു സൂക്ഷ്മാണു കീടനാശിനിയാണ്, അവ ലാർവകളുടെ കുടൽഭാഗം നശിപ്പിച്ച് അവയെ കൊല്ലുന്നു.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം സംയോജിത നിയന്ത്രണ രീതികളും ചേർത്തുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുക. സൈഫെർമെത്രിൻ, ഡെൽറ്റമെത്രിൻ, ഫ്ലൂവലിന്റ് എന്നിവ അടങ്ങിയ കീടനാശിനികളുടെ പ്രയോഗം കമ്പിളിപ്പുഴുക്കൾക്കെതിരെ ഫലപ്രദമാണ്.

അതിന് എന്താണ് കാരണം

ഇലകളുടെ കേടുപാടുകൾക്കും ഇല പൊഴിയുന്നതിനും ഒരേ സവിശേഷതകൾ ഉള്ള രണ്ടു തരത്തിലുള്ള പുഴുക്കളാണ് കാരണം. പെൺവർഗ്ഗം ഇലകളുടെ അടിയിൽ മഞ്ഞനിറത്തിൽ പരന്ന, വൃത്താകൃതിയിലുള്ള മുട്ടകൾ ഇടുന്നു. മുട്ടകളുടെ കൂടുകൾ അനായാസം ശ്രദ്ധയിൽ പെടുന്നതാണ്, കാരണം അവ മഞ്ഞിച്ച തവിട്ട് നിറത്തോടെയുള്ള മുടികളും ശൽക്കങ്ങളാലും ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. 4-10 ദിവസങ്ങൾക്കു ശേഷം മുട്ട വിരിഞ്ഞ് ലാർവകൾ പുറത്തുവരുന്നു. അവ മരങ്ങളുടെ ഇലകളിൽ കൊക്കൂണുകളായി മാറുന്നതുവരെ 13-29 ദിവസങ്ങൾ ആഹരിക്കുന്നു. 9-25 ദിവസങ്ങൾക്കുശേഷം പട്ടു കൊക്കൂണുകളിൽ നിന്നും മുതിർന്ന ശലഭങ്ങൾ വിരിയുന്നു. ശീതകാലത്ത് ഈ ലാർവകൾ സുഷുപ്താവസ്ഥയിൽ കഴിയുന്നു.


പ്രതിരോധ നടപടികൾ

  • മുട്ട, ലാർവകൾ, ശലഭങ്ങൾ, പുഴുക്കൂട് എന്നിവയ്ക്കുവേണ്ടി പതിവായി നിരീക്ഷിക്കുക.
  • നിസാരമായ സംഭവങ്ങളിൽ, ലാർവകളേയും പുഴുക്കൂടുകളും മുട്ടകൂട്ടവും ശേഖരിച്ച് നശിപ്പിക്കുക.
  • മുതിർന്ന ശലഭങ്ങളെ പ്രകാശ കെണികൾ ഉപയോഗിച്ച് നിയന്ത്രിക്കാം.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക