മാമ്പഴം

മാവിലെ ഇലച്ചാടി

Idioscopus spp.

പ്രാണി

ചുരുക്കത്തിൽ

  • ഇലകൾ, പൂക്കൾ, ചില്ലകൾ എന്നിവ തവിട്ടുനിറമാവുകയും ഉണങ്ങുകയും ചെയ്യും.
  • ഇലച്ചാടികൾ തേൻസ്രവങ്ങൾ ഉല്പാദിപ്പിക്കുന്നു.
  • ഇലച്ചാടികൾക്ക് സ്വർണ്ണ നിറത്തിലോ അല്ലെങ്കിൽ ഇരുണ്ട തവിട്ടുനിറത്തിലോ, മരച്ചീള് പോലെയുള്ള ആകാരത്തോടുകൂടി വലിയ വൃത്താകൃതിയിലുള്ള തലയും ഉരുണ്ട കണ്ണുകളും ഉണ്ട്.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

മാമ്പഴം

ലക്ഷണങ്ങൾ

ഐഡിയോസ്‌കോപ്സ് ഇനത്തിൽ പെട്ടവയുടെ ചെറുതും പൂർണ്ണ വളർച്ച എത്തിയവയും ചില്ലകൾ, പൂങ്കുലകൾ, തളിരിലകൾ, പഴങ്ങൾ എന്നിവയിൽ നിന്നും സംവഹന കലകളിലെ നീര് വലിച്ചെടുക്കുന്നു. രോഗം ബാധിച്ച ചെടിയുടെ കോശജാലങ്ങൾ തവിട്ട് നിറമാകുകയും വിരൂപപ്പെടുകയും ഉണങ്ങുകയും ചെയ്യുന്നു. ചെറു പൂക്കൾ വികസിക്കുന്നതിൽ പരാജയപ്പെടുകയും, അതുവഴി ഫലത്തിൻ്റെ വളർച്ചയെയും സ്വാധീനിക്കുന്നു. മാവുകളിൽ ആഹരിക്കുന്ന സമയത്ത് ഇലച്ചാടികൾ മറ്റ് പ്രാണികളെ ആകർഷിക്കുകയും അഴുക്കു പുരണ്ട ആകാരത്തിന്റെ വളർച്ചയ്ക്ക് അനുയോജ്യമായ അത്യുത്തമ മാർഗ്ഗം ഒരുക്കുകയും ചെയ്യുന്ന മധുരമുള്ള ദ്രാവകം (ഹണിഡ്യൂ ) ഉണ്ടാക്കുകയും ചെയ്യുന്നു. ഇലകളിലെ കുമിൾ വളർച്ച, പ്രകാശസംശ്ലേഷണത്തെ ബാധിക്കുകയും അതുമൂലം വൃക്ഷങ്ങളുടെ വീര്യത്തെ സ്വാധീനിക്കുകയും അതിന്റെ ഉൽപാദനക്ഷമത കുറയ്ക്കുകയും ചെയ്യുന്നു. മാവിലെ ഇലച്ചാടികൾ അവയുടെ മുട്ടകൾ മാവിന്റെ ഇലകളിലും, പൂക്കളുടെ തണ്ടുകളിലും നിക്ഷേപിക്കുന്നു, ഇതും കോശജാലങ്ങൾക്ക് കേടുപാടുകൾ ഉണ്ടാക്കുന്നു. 50% വരെ വിള നഷ്ടം ഉണ്ടാക്കുന്ന ഒരു ഗുരുതര കീടമായി മാവിലെ ഇലച്ചാടികൾ മാറാവുന്നതാണ്.

ശുപാർശകൾ

ജൈവ നിയന്ത്രണം

ജൈവനിയന്ത്രണ ഏജന്റുകളായ മല്ലട ബോണിനെന്സിസ്, ക്രിയ്സോപ്പ ലക്‌സിപെർഡ എന്നിങ്ങനെ മറ്റുള്ളവയെ ഭക്ഷിക്കുന്ന ജീവികളും കൂടാതെ പോളിനേമാ എസ്പി. എന്ന മുട്ട ഭക്ഷിക്കുന്ന പരാന്നജീവിയും ഹോപ്പറുകളുടെ എണ്ണം കുറയ്ക്കാൻ സഹായിക്കുന്നു. അത് കൂടാതെ, ബ്യൂവേറിയ ബസ്സിആന അല്ലെങ്കിൽ മെറ്റാര്ഹിസിയം അനിസോപ്‌ളിയെ എന്ന കുമിൾ അടങ്ങിയ എണ്ണ- അടിസ്ഥാനമാക്കിയുള്ള സ്പ്രേകൾ ഉപയോഗിച്ച് ബാധിക്കപ്പെട്ട മാവ് പരിചരിക്കാവുന്നതാണ്. ആഴ്ചയിൽ 2-3 തവണ എന്ന നിരക്കിൽ ചികിത്സ നിർദേശിക്കുന്നു. വേപ്പിന്റെ എണ്ണ (3%) അടിസ്ഥാനമാക്കിയുള്ള സ്പ്രേകൾക്ക് ഐഡിയസ്ക്കോപ്പസ് സ്പിപ്പിന്റെ എണ്ണം 60% വരെ കുറയ്ക്കാൻ കഴിയുന്നതാണ്.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം സംയോജിത നിയന്ത്രണ രീതികളും ചേർത്തുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുക. സൈപ്പർമെത്രിൻ (0.4%) അടങ്ങിയ സ്പ്രേ ഉപയോഗിക്കുക, ഇവ വളരെ ഫലപ്രദമാണ് എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഡൈമെത്തോയേറ്റ് അടങ്ങിയിട്ടുള്ള കീടനാശിനി തടികളിൽ തളിക്കുകയോ അല്ലെങ്കിൽ കുത്തിവയ്ക്കുകയോ ചെയ്യാം. പൂവിടുന്നത് ആരംഭിക്കുന്നതിന് മുമ്പ് 7 ദിവസം ഇടവിട്ട്, രണ്ട് തളി പ്രയോഗങ്ങൾ നിർദ്ദേശിക്കുന്നു. അതുവഴി പരാഗവിതരണ ജീവികളുടെ മേലുള്ള പാർശ്വഫലങ്ങൾ കുറയുകയും ചെയ്യും.

അതിന് എന്താണ് കാരണം

മാവിലെ ഇലച്ചാടികൾക്ക് സാധാരണയായി വിശാലമായ, വൃത്താകൃതിയിലുള്ള തലയും, ഗോളാകാരമായ കണ്ണുകളും അടങ്ങിയ ഒരു മരച്ചീള്‌ പോലെയുള്ള ആകൃതിയാണ് ഉള്ളത്. പൂർണ്ണ വളർച്ച എത്തിയവ 4-5 മി.മീ. നീളമുള്ളവയും, സ്വർണ്ണ നിറമോ കടും തവിട്ടുനിറമോ ഉള്ളവയും ആയിരിക്കും. ഇളം ഇലച്ചാടികൾ ചുവന്ന കണ്ണുകളോട് കൂടിയ മഞ്ഞ-തവിട്ട് നിറത്തിലുള്ളവ ആയിരിക്കും. ഇലച്ചാടികൾ അവയുടെ ഇനത്തെ ആശ്രയിച്ച് ചെറുപുഷ്‌പത്തിലും, ഇലയുടെ ധമനികളിലും, ഇലയുടെ പാളികളിലും മുട്ടകൾ നിക്ഷേപിക്കുന്നു. 100 നും 200 നും ഇടയ്ക്ക് മുട്ടകൾ ഇടാം. ഉയർന്ന ഈർപ്പമുള്ള തണൽ ഉള്ള പരിസ്ഥിതി ആണ് അവ ഇഷ്ടപ്പെടുന്നത്. പൂർണ്ണ വളർച്ച എത്തിയവ നല്ല രീതിയിൽ പറക്കുന്നവയാണ്, കൂടാതെ ചെറിയ ദൂരങ്ങൾ അതിവേഗം വ്യാപിക്കുന്നു. നഴ്‌സറികളിലെ ചെടികളുടെ ഗതാഗതം മറ്റു തോട്ടങ്ങളിലേക്കോ മേഖലകളിലേക്കോ പ്രാണികളെ വ്യാപിപ്പിച്ചേക്കാം. പഴയതോ, അവഗണിക്കപ്പെട്ടതോ, അടുത്തടുത്തതോ ആയ തോട്ടങ്ങൾ അവയുടെ പെരുപ്പത്തിന് അനുകൂലമാണ്.


പ്രതിരോധ നടപടികൾ

  • നടുന്ന സമയത്ത് മരങ്ങൾക്കിടയിൽ വിശാലമായ അകലം പാലിക്കുക.
  • ഐഡിയോസ്‌കോപ്സ് ഇനത്തിൽ പെട്ട കീടങ്ങൾക്കായി പതിവായി തോട്ടം നിരീക്ഷിക്കുക.
  • ഇലച്ചാടികൾ ബാധിക്കാൻ സാധ്യത കുറഞ്ഞ ഇനങ്ങൾ തിരഞ്ഞെടുക്കുക.
  • തോട്ടങ്ങൾക്കിടയിൽ രോഗം ബാധിച്ച മാവിൻ്റെ ഭാഗങ്ങൾ കൊണ്ടുപോകുന്നത് ഒഴിവാക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക