മാമ്പഴം

മാവിലെ തണ്ട് തുരപ്പൻ

Chlumetia transversa

പ്രാണി

ചുരുക്കത്തിൽ

  • ചെടികളുടെ വാട്ടം.
  • തണ്ടുകളിലും ഇളം തളിരുകളിലും വെളുത്ത മുട്ടകൾ.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

മാമ്പഴം

ലക്ഷണങ്ങൾ

തണ്ടുതുരപ്പൻ്റെ പുഴുക്കൾ, വളരുന്ന മാമ്പൂക്കളിലും, ഇളം ഇലകളുടെ മധ്യസിരകളിലോ തണ്ടുകളിലോ തുളച്ച്, തണ്ടിൻ്റെ താഴേക്ക് തുരന്നു പോകുന്നു. ബാധിക്കപ്പെട്ട ചെടി ഭാഗങ്ങൾ ഉണങ്ങുകയും അവസരം കാത്തിരിക്കുന്ന രോഗകാരികളാൽ ദ്വിതീയ രോഗബാധിപ്പിന് വിധേയമാവുകയും ചെയ്തേക്കാം. പുഴുക്കൾ അർദ്ധ സുതാര്യമായ ഇളം-പച്ച അല്ലെങ്കിൽ തവിട്ട് നിറത്തിൽ കറുപ്പ് തലയോട് കൂടിയതാണ്. അത് പുറത്ത് വന്ന് പുതിയ ഇളംതണ്ടുകളിലെ മൃദുവായ കോശ കലകൾ ഭക്ഷിക്കുന്നു, തണ്ടിലെ പ്രവേശന ദ്വാരത്തിന് ചുറ്റും ധാരാളം വിസർജ്യങ്ങൾ അവശേഷിപ്പിക്കുന്നു. തവിട്ടുനിറത്തിലുള്ള പ്യൂപ്പകൾ സസ്യാവശിഷ്ടങ്ങളിലും മണ്ണിന്‍റെ ഉപരിഭാഗത്തും കാണപ്പെടും. മാവും ലിച്ചിയും മാത്രമാണ് ഈ കീടത്തിന്‍റെ ആതിഥേയ വിളകൾ.

ശുപാർശകൾ

ജൈവ നിയന്ത്രണം

കീടങ്ങളുടെ പെരുപ്പം കുറവായിരിക്കുമ്പോൾ, വെളുത്തുള്ളിയുടേയും മുളകിന്‍റെയും സത്ത് വെള്ളത്തിൽ ചാലിച്ച് ചെടികളിൽ തളിച്ചാൽ പുഴുക്കളെ അകറ്റാനും തണ്ടുതുരപ്പൻ്റെ ബാധിപ്പ് കുറയ്ക്കാനും സാധിക്കും.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം സംയോജിത നിയന്ത്രണ രീതികളും ചേർത്തുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുക. ബാധിക്കപ്പെട്ട ഒട്ടുതൈകൾ അല്ലെങ്കിൽ തൈചെടികൾ നീക്കം ചെയ്യുകയും, ഫലപ്രദമായി കീടത്തിനെ നിയന്ത്രിക്കാൻ 0.04 % ഡൈമെഥോയേറ്റ് തളിക്കുക. പെൻഥോയേറ്റ് പോലുള്ള കീടനാശിനികളും മാവിലെ തണ്ട് തുരപ്പനെ നിയന്ത്രിക്കാൻ ഉപയോഗിക്കാവുന്നതാണ്.

അതിന് എന്താണ് കാരണം

ലാർവകളുടെ ആഹരിക്കുന്ന പ്രവൃത്തിയാണ് ചെടിഭാഗങ്ങളിലെ കേടുപാടുകൾക്ക് പ്രധാന കാരണം. മുതിർന്ന ശലഭങ്ങൾ തവിട്ടുകലർന്ന കറുപ്പു നിറത്തിൽ 8-10 മില്ലിമീറ്റർ വലിപ്പമുള്ളവയാണ്. അവയ്ക്ക് ആപ്പ്- പോലെയുള്ള തവിട്ട് ശരീരവും, നീളമുള്ള സ്പർശിനികളുമുണ്ട്. ചിറകുകൾ തമ്മിലുള്ള അകലം ഏകദേശം 15 മില്ലിമീറ്ററാണ്. മുൻചിറകുകൾ തവിട്ട് നിറത്തിൽ, കുറുകെ തവിട്ടിന്‍റെ വ്യത്യസ്ത വർണ്ണ സങ്കലനങ്ങളിലുള്ള വരകൾ കൊണ്ട് ലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്, ചിറകിന്‍റെ അരികിൽ ഒരു മങ്ങിയ പാടുമുണ്ട്. പിൻചിറകുകൾ ലളിതമായ തവിട്ടുനിറമുള്ളതാണ്. ക്രീം-വെള്ള മുട്ടകൾ തടിയിലും ഇളം തണ്ടുകളിലും നിക്ഷേപിക്കുന്നു. 3 - 7 ദിവസത്തിനുള്ളിൽ മുട്ട വിരിഞ്ഞ് ലാർവകൾ പുറത്തു വരുന്നു, സമാധി ദശയിൽ പ്രവേശിക്കുന്നത് വരെ 8-10 ദിവസം അവ ഭക്ഷിക്കുന്നു. സമാധിയിൽ നിന്ന് പുറത്ത് വരുന്ന വളർച്ചയെത്തിയ ശലഭം സ്വമേധയാ മറ്റു ചെടികളിലേക്കും തോപ്പുകളിലേക്കും പറന്ന് പോകുന്നു. മഴയും അധിക ഈർപ്പവും മാമ്പഴ തുരപ്പന്‍റെ വളർച്ചയ്ക്ക് അനുകൂലമാണ്, അതേസമയം ഉയർന്ന താപനില കീടത്തിന്‍റെ ജീവചക്രം തടസ്സപ്പെടുത്തുന്നു.


പ്രതിരോധ നടപടികൾ

  • മാന്തോപ്പിൽ മുട്ടകൾ, ലാർവകൾ, ശലഭങ്ങൾ, പ്യൂപ്പ എന്നിവയ്ക്കായി പതിവായി നിരീക്ഷിക്കുക.
  • ബാധിക്കപ്പെട്ട സസ്യ ഭാഗങ്ങൾ വെട്ടി നീക്കി കത്തിച്ച് കളയുകയോ കുഴിച്ചിടുകയോ ചെയ്യുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക