മാമ്പഴം

മാങ്ങാണ്ടി വണ്ട്

Sternochetus mangiferae

പ്രാണി

ചുരുക്കത്തിൽ

  • ഫലങ്ങളിൽ വെള്ളത്തിൽ കുതിർന്ന ഭാഗങ്ങളാൽ ചുറ്റപ്പെട്ട ചുവപ്പ് കലർന്ന-തവിട്ട് നിറത്തിലുള്ള പുള്ളിക്കുത്തുകൾ.
  • ഈ പുള്ളികളിൽ നിന്നും കട്ടിയുള്ള കുന്തരിക്കം- നിറത്തിലുള്ള സ്രവങ്ങൾ ഇറ്റി വീഴുന്നു.
  • മാങ്ങാണ്ടികളിൽ ദ്വാരങ്ങളും, ഫലത്തിന്‍റെ കാമ്പ് കറുത്ത നിറമായി മാറി, അഴുകിയ പിണ്ഡമായും മാറുന്നു.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

മാമ്പഴം

ലക്ഷണങ്ങൾ

ഫലങ്ങളുടെ പുറംതൊലിയിൽ കീടങ്ങളാൽ രൂപപ്പെടുന്ന, വെള്ളത്തിൽ കുതിർന്ന ഭാഗങ്ങളാൽ ചുറ്റപ്പെട്ട ചുവപ്പ് - തവിട്ട് നിറമുള്ള മുറിവുകളും ദ്വാരങ്ങളും കാണപ്പെടുന്നതിനാൽ ബാധിക്കപ്പെട്ട ഫലങ്ങൾ പെട്ടെന്ന് തിരിച്ചറിയാൻ കഴിയും. ഈ ഭാഗങ്ങളിലാണ് പെൺകീടങ്ങൾ മുട്ടയിടുന്നത്. ഈ ഭാഗങ്ങളിൽ നിന്നും കട്ടിയുള്ള കുന്തിരിക്കം - നിറത്തിലുള്ള സ്രവങ്ങൾ ഇറ്റി വീഴുന്നു. ലാർവകൾ വിരിഞ്ഞ് ഫലത്തിൻ്റെ കാമ്പിൽ കൂടി തുരന്ന് വിത്തിലേക്ക് നീങ്ങുന്നു. മാങ്ങാണ്ടിയിൽ ദ്വാരങ്ങൾ ദൃശ്യമാകുന്നു, മാത്രമല്ല ഫലങ്ങളുടെ ഉൾക്കാമ്പ് കറുത്ത നിറമായി മാറി അഴുകിയ പിണ്ഡമായി മാറുന്നു. വിരളമായ സംഭവങ്ങളിൽ, ഉദാഹരണത്തിന് ചില വൈകി പാകമാകുന്ന ഇനങ്ങളിൽ, മുതിർന്ന കീടങ്ങൾ വിത്തിൽ നിന്നും പുറത്തുവന്ന് ഫലത്തിലുടെ തുരക്കുന്നു. അത് ഫലങ്ങളുടെ പുറംതൊലിയിൽ പാടുകൾ അവശേഷിപ്പിക്കുന്നു, ഈ ഭാഗങ്ങൾ ദ്വിതീയ ബാധിപ്പിനും ഫലങ്ങൾ നശിക്കുന്നതിനും കാരണമാകും.

ശുപാർശകൾ

ജൈവ നിയന്ത്രണം

ഈസോഫില്ല സ്മാരാഗ്ഡിന എന്ന ഉറുമ്പ് മുതിർന്ന കീടങ്ങൾക്കെതിരെ ജൈവ നിയന്ത്രണ ഏജന്റായി ഉപയോഗിക്കാവുന്നതാണ്. കീടത്തിൻ്റെ വികസനത്തിന്‍റെ വ്യത്യസ്ത ഘട്ടങ്ങളിൽ ചൂടും തണുപ്പും പരിചരണങ്ങൾ കൊണ്ട് കീടങ്ങളെ നശിപ്പിക്കാൻ കഴിയും. ചില വൈറസുകളും എസ്. മാൻജിഫെറയുടെ ലാർവകളെ ബാധിക്കും.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. ഡെൽറ്റാമെത്രിൻ രണ്ട് പ്രാവശ്യം തളിക്കുന്നതിലൂടെ വിജയകരമായ നിയന്ത്രണം നേടാൻ സാധിക്കും, ആദ്യത്തേത് പഴങ്ങൾ 2-4 സെന്റിമീറ്റർ വലിപ്പമുള്ളപ്പോഴും രണ്ടാമത്തേത് 15 ദിവസങ്ങൾ കഴിഞ്ഞും പ്രയോഗിക്കുക. എസ്. മാൻജിഫെറയുടെ ബാധിപ്പ് ചെറുക്കാൻ, നിരവധി സജീവ ഘടകങ്ങൾ അടിസ്ഥാനപ്പെടുത്തിയ കീടനാശിനി തളികൾ വളരെയധികം ഫലപ്രദമാണ്.

അതിന് എന്താണ് കാരണം

മുതിർന്ന മാങ്ങാണ്ടി വണ്ട് അണ്ഡാകൃതിയിലുള്ള ഒരു കീടമാണ്, അവയുടെ നീണ്ട തല മുന്നോട്ട് തള്ളി നില്ക്കുന്ന രീതിയിൽ രൂപപ്പെടുന്നു. പെൺവണ്ടുകൾ പകുതി പാകമായത് (പച്ച) മുതൽ മുഴുവനായും പാകമായത് വരെയുള്ള ഫലങ്ങളിൽ ക്രീംവെള്ള നിറത്തിൽ, അണ്ഡാകൃതിയിലുള്ള മുട്ടകൾ ഓരോന്നായി നിക്ഷേപിക്കുന്നു. ഫലങ്ങളുടെ പുറംതൊലിയിലുള്ള മുറിവും അതിലൂടെ നേരിയ തവിട്ട് നിറത്തിലുള്ള സ്രവവും ആണ് ഈ ദ്വാരങ്ങളുടെ ഭാഗത്തെ സവിശേഷത. 5-7 ദിവസങ്ങൾക്ക് ശേഷം 1 മില്ലിമീറ്റർ നീളമുള്ള ലാർവകൾ വിരിയുകയും ശേഷം അവ വിത്തിലേക്ക് പോകാൻ കാമ്പിലൂടെ തുരന്ന് കയറുകയും ചെയ്യും. സാധാരണയായി ഒരു മാങ്ങാണ്ടിയിൽ ഒരു ലാർവ മാത്രമാണ് ആഹരിക്കുന്നത്, ചിലപ്പോൾ അത് 5 വരെ ആകാം. വളരെ വിരളമായ സന്ദർഭങ്ങളിൽ, ലാർവകൾ കാമ്പിൽ തന്നെ ആഹരിച്ച് പ്യൂപ്പ ഘട്ടത്തിലേക്ക് പ്രവേശിക്കുന്നു. മുതിർന്നവ സാധാരണയായി ഫലങ്ങൾ വീഴുമ്പോൾ പുറത്ത് വരുന്നു, മാത്രമല്ല പുതിയ ഫലങ്ങൾ മരത്തിൽ ഉണ്ടാകുന്നത് വരെ വളർച്ചയില്ലാത്ത ഒരു ഘട്ടം പിന്നിടുന്നു.മാങ്ങകൾ കടലയുടെ വലിപ്പത്തിലെത്തുമ്പോൾ അവ വീണ്ടും സജീവമാകയും ഇലകളിൽ ആഹരിക്കുകയും ഇണചേരുകയും ചെയ്യും. വണ്ടുകളുടെ വളരെ ദീർഘ ദൂരത്തിലുള്ള വ്യാപനം ലാർവകൾ, പ്യൂപ്പ, മുതിർന്ന കീടങ്ങൾ എന്നിവയെ വഹിക്കുന്ന ഫലങ്ങൾ, വിത്തുകൾ, തൈച്ചെടികൾ അല്ലെങ്കിൽ ഒട്ടുകമ്പുകൾ എന്നിവ കൊണ്ടു പോകുമ്പോഴാണ്.


പ്രതിരോധ നടപടികൾ

  • സാക്ഷ്യപ്പെടുത്തിയ സ്രോതസ്സുകളിൽ നിന്നോ അല്ലെങ്കിൽ ആരോഗ്യമുള്ള ചെടികളിൽ നിന്നോ വിത്തുകൾ ശേഖരിക്കുക.
  • ലാർവകൾ തുളച്ച് കയറുന്നത് പ്രതിരോധിക്കാൻ ശേഷിയുള്ള ഫലങ്ങൾ ഉണ്ടാകുന്ന ഇനങ്ങൾ വളർത്തുക.
  • വിത്തുകൾ പൊളിച്ച് സാധ്യമായ കേടുപാടുകൾ പരിശോധിക്കുക.
  • മരത്തിന്‍റെ അടുത്ത് കാഴ്ചയിലുള്ള മണ്ണ് പതിവായി ഇളക്കി കീടങ്ങളെ അവയുടെ ഇരപിടിയൻമാർക്ക് വിധേയമാക്കുക.
  • പഴങ്ങൾ പൊതിയുന്നത്, വണ്ടുകളെ മുട്ടയിടുന്നതിൽ നിന്നും തടയുന്നു.
  • ബാധിക്കപ്പെട്ട വിത്തുകളും ഫലങ്ങളും മറ്റു സ്ഥലങ്ങളിലേക്ക് കൊണ്ടു പോകാതിരിക്കാൻ ശ്രദ്ധിക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക