സോയാബീൻ

വളം മൂലമുള്ള പൊള്ളൽ

Fertilizer Burn

മറ്റുള്ളവ

ചുരുക്കത്തിൽ

  • ഇലയുടെ അരികുകൾ തവിട്ടു നിറമാകുന്നു അല്ലെങ്കിൽ ഇല കരിഞ്ഞു പോകുന്നു.
  • വാടലും, ഇലകളുടെ അരികുകളിലെ മഞ്ഞപ്പും വളർച്ച മുരടിപ്പും.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ


സോയാബീൻ

ലക്ഷണങ്ങൾ

ഇലയുടെ അരികുകൾ തവിട്ടു നിറമാകുക അല്ലെങ്കിൽ ഇലകൾ കരിയുക എന്നിങ്ങനെയാണ് അമിത വളപ്രയോഗം മൂലമുള്ള കേടുപാടുകൾ പൊതുവേ പ്രത്യക്ഷപ്പെടുന്നത്. വളത്തിൽ നിന്നുള്ള ലയിക്കുന്ന ലവണങ്ങൾ വേരിലെ കലകളിൽ നിന്നും ഈർപ്പം വലിച്ചെടുക്കുന്നത് വാടുന്നതിന് കാരണമാകുന്നു, ഇലകളുടെ അരികുകളിലെ മഞ്ഞപ്പും ചെടിയുടെ വളർച്ച മുരടിപ്പും മറ്റു ലക്ഷണങ്ങളാണ്. ചില വളങ്ങൾ ഇലകളുമായി നേരിട്ടുള്ള സമ്പർക്കത്തിൽ വരുമ്പോൾ - തരികൾ വിതറുന്നതിലൂടെ അല്ലെങ്കിൽ ദ്രവരൂപത്തിൽ തളിക്കുമ്പോൾ ഇലകളിൽ പൊള്ളലോ അല്ലെങ്കിൽ കരിയലോ ഉണ്ടാകുന്നു. മണ്ണിന്‍റെ തരം, ജലസേചന സമ്പ്രദായം, ലവണ നില, ചില ചെടികളുടെ സംവേദനക്ഷമത എന്നീ ഘടകങ്ങളും കേടുപാടുകളുടെ അളവിനെ സ്വാധീനിക്കും.

ശുപാർശകൾ

ജൈവ നിയന്ത്രണം

വളം മൂലമുള്ള പൊള്ളൽ ഒഴിവാക്കുന്നതിന് ജൈവ നിയന്ത്രണ മാർഗ്ഗങ്ങൾ ഒന്നും തന്നെ ലഭ്യമല്ല.

രാസ നിയന്ത്രണം

വളം മൂലമുള്ള പൊള്ളൽ ഒഴിവാക്കുന്നതിന് രാസ നിയന്ത്രണ മാർഗ്ഗങ്ങൾ ഒന്നും തന്നെ ലഭ്യമല്ല.

അതിന് എന്താണ് കാരണം

അധിക വളപ്രയോഗം മൂലമാണ് ലക്ഷണങ്ങള്‍ ദൃശ്യമാകുന്നത്. മണ്ണിന്‍റെ തരം, ജലസേചന സമ്പ്രദായം, ലവണ നില, ചില ചെടികളുടെ സംവേദനക്ഷമത എന്നീ ഘടകങ്ങളും കേടുപാടുകളുടെ അളവിനെ സ്വാധീനിക്കും. പച്ചക്കറി ചെടികളിലെ അമിത വളപ്രയോഗം മൂലമുള്ള കേടുപാടുകൾ ഉണങ്ങി വരണ്ട കാലാവസ്ഥയിൽ കൂടുതൽ ഗുരുതരമാണ്. വരൾച്ചാ സാഹചര്യങ്ങളിൽ, വളത്തിലടങ്ങിയിരിക്കുന്ന ലവണങ്ങൾക്ക് മണ്ണിൽ സാന്ദ്രത കൂടുതലായിരിക്കും. ഇത് നേരിട്ടുള്ള വേര് നാശത്തിന് കാരണമായേക്കാം, അത് ചെടിയുടെ ബാഹ്യഭാഗങ്ങളിലെ ഇലകളിലെ പൊള്ളലായി പ്രകടമാവുകയും ചെയ്യും. ഉണങ്ങിവരണ്ട ദിവസങ്ങളിൽ ഇലകളിൽ നിന്നും ഈർപ്പം സസ്യ സ്വേദനത്തിലൂടെ അല്ലെങ്കിൽ ബാഷ്പീകരണത്തിലൂടെ എളുപ്പം നഷ്ടപ്പെടുന്നതിനാൽ, ചെടിയിലൂടെയുള്ള ജലത്തിന്‍റെ സംവഹനത്തെ തുടർന്ന് ലയിക്കുന്ന ലവണങ്ങൾ ഇലകളിൽ ശേഖരിക്കപ്പെടുന്നു. തണുപ്പുള്ള മേഘാവൃത കാലാവസ്ഥയിൽ മണ്ണിലെ ജലാംശം അനുയോജ്യമായിരിക്കുമ്പോൾ ഇലകളിൽ നിന്നുള്ള ഈർപ്പ നഷ്ടം സാവധാനമായിരിക്കും, അത് പല ചെടികളിലും വസന്ത മാസങ്ങളിൽ കൂടിയ ലവണ നില താങ്ങുന്നതിന് അനുവദിക്കും, എന്നാൽ ചൂടുള്ള മാസങ്ങളിൽ അങ്ങിനെ അല്ല. അതിനാൽ കാലാവസ്ഥ അത്യധികം വരണ്ടതായിരിക്കുമ്പോൾ തരിവളങ്ങൾ ഉപയോഗിക്കേണ്ടതില്ല.


പ്രതിരോധ നടപടികൾ

  • പോഷകങ്ങൾ സാവധാനം സ്വതന്ത്രമാക്കുന്ന ജൈവ വളങ്ങൾ തിരഞ്ഞെടുക്കുന്നതിലൂടെ വളം മൂലമുള്ള പൊള്ളൽ തടയാൻ കഴിയും.
  • ഓരോ വർഷവും ഏതാനും സെൻറിമീറ്റർ കനത്തിൽ കമ്പോസ്റ്റ് മണ്ണിൽ സംയോജിപ്പിക്കുന്നതും സഹായകരമാണ്.
  • വിതറിയതിനു ശേഷം ഇലകളിലെ വളത്തിൻ്റെ തരികൾ തുടച്ചു നീക്കംചെയ്യുക.
  • ലേബലിലെ നിർദ്ദേശങ്ങൾക്കനുസരിച്ച് വെള്ളത്തിൽ ലയിക്കുന്ന, ഇലകളിൽ പ്രയോഗിക്കേണ്ട വളം ഉപയോഗിക്കുക.
  • കാലാവസ്ഥ അധികം വരണ്ടതാണെങ്കില്‍ തരിവളങ്ങൾ പ്രയോഗിക്കരുത്, ചെടിയുടെ കരിച്ചില്‍ തടയാന്‍ പ്രയോഗ ശേഷം നന്നായി നനയ്ക്കണം.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക