നാരക വിളകൾ

ആല്‍ഗല്‍ ഇലപ്പുള്ളി

Cephaleuros virescens

മറ്റുള്ളവ

5 mins to read

ചുരുക്കത്തിൽ

  • ഇലകളില്‍ രോമം നിറഞ്ഞ പച്ച മുതല്‍ ഓറഞ്ച് നിറം വരെയുള്ള പുള്ളികള്‍.
  • ഇളം തണ്ടുകളുടെ പുറം തൊലിയില്‍ വിണ്ടുകീറലുകള്‍.
  • ഇലപൊഴിയല്‍.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

4 വിളകൾ
നാരക വിളകൾ
കാപ്പി
പേരയ്‌ക്ക
മാമ്പഴം

നാരക വിളകൾ

ലക്ഷണങ്ങൾ

പരാന്നഭോജിയായ ആല്‍ഗ സി. വിരസേന്‍സ് മുഖ്യമായും മാവിന്റെയും ഇവയ്ക്കു ആതിഥ്യമേകുന്ന മറ്റു വിളകളുടെയും ഇലകളെയാണ് ബാധിക്കുന്നത്. എന്നാല്‍ കമ്പുകളെയും തണ്ടുകളെയും ഇത് ബാധിച്ചേക്കാം. രോഗം ബാധിച്ച ഇലകള്‍ ഉരുണ്ട്, അല്‍പ്പം ഉയര്‍ന്ന് പച്ച മുതല്‍ ഓറഞ്ച് വരെ നിറമുള്ള 2-4 മി.മി. വ്യാസത്തോടെയുള്ള പുള്ളികള്‍ ദൃശ്യമാക്കും. വ്യത്യസ്തമായ അരികുകളോട് കൂടിയ രോമം നിറഞ്ഞ വളര്‍ച്ചകള്‍ (ആല്‍ഗകളുടെ ബീജങ്ങള്‍) ആണ് ഇവയുടെ സവിശേഷത. ഇവ കൂടിച്ചേര്‍ന്നു പാടുകളുള്ള ഭാഗങ്ങള്‍ ആയിത്തീരും. രോഗാണുക്കള്‍ക്ക്‌ കൂടുതല്‍ വശംവദമാകുന്ന ഇളം തണ്ടുകളില്‍ സി. വൈറസെന്‍സ് പുറം തൊലിയില്‍ വിണ്ടുകീറല്‍ ഉണ്ടാക്കിയേക്കാം. കൂടുതല്‍ മരങ്ങളിലും താഴെയുള്ള ശിഖരങ്ങളിലെ ഇലകളാണ് ഏറ്റവും ഗുരുതരമായ ലക്ഷണങ്ങള്‍ ദൃശ്യമാക്കുന്നത്. ഉയര്‍ന്ന താപനിലയും മഴയുമുള്ള ഇടങ്ങളിലും, വളര്‍ച്ച മുരടിച്ച ചെടികളിലുമാണ് ആല്‍ഗല്‍ ഇലപ്പുള്ളികള്‍ സാധാരണയായി കണ്ടുവരുന്നത്‌.

Recommendations

ജൈവ നിയന്ത്രണം

രോഗം നേരിയ തോതിലാണെങ്കില്‍, പുള്ളികളുള്ള ഇലകള്‍ പോലെ തന്നെ കമ്പുകളും നീക്കം ചെയ്തു നശിപ്പിക്കുക. കൂടാതെ നിലത്തു വീണ് കിടക്കുന്ന രോഗം ബാധിച്ച ഇലകളും അടിച്ചുകൂട്ടി നശിപ്പിക്കണം. ആല്‍ഗല്‍ ഇലപ്പുള്ളി ഗുരുതരമെങ്കില്‍, ബോര്‍ഡോ മിശ്രിതമോ മറ്റു കോപ്പര്‍ അധിഷ്ഠിതമായ ഉല്‍പ്പന്നങ്ങളോ തളിക്കുക. തളി മരുന്നുകള്‍ വേനലിന്റെ തുടക്കം മുതല്‍ ശരത്കാലത്തിന്റെ തുടക്കം വരെ രണ്ടാഴ്ചയില്‍ ഒരിക്കല്‍ പ്രയോഗിക്കണം.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എല്ലായ്‍പ്പോഴും ജൈവ ചികിത്സകള്‍ക്കൊപ്പമുള്ള പ്രതിരോധ നടപടികളുടെ ഒരു സംയോജിത സമീപനം പരിഗണിക്കുക. രാസ നിയന്ത്രണം ആവശ്യമെങ്കില്‍ മാത്രം കോപ്പര്‍ അടങ്ങിയ കുമിള്‍ നാശിനികള്‍ ഉപയോഗിക്കുക.

അതിന് എന്താണ് കാരണം

ഇവയ്ക്കു ആതിഥ്യമേകുന്ന ചെടികള്‍ മികച്ച രീതിയില്‍ വളരാത്ത ഉയര്‍ന്ന താപനിലയും മഴയുമുള്ള പ്രദേശങ്ങളിലാണ് ആല്‍ഗല്‍ ഇലപ്പുള്ളി സാധാരണ കണ്ടു വരുന്നത്. കുറഞ്ഞ പോഷകങ്ങള്‍, കുറഞ്ഞ നീര്‍വാര്‍ച്ച വളരെ കൂടുതലോ വളരെ കുറവോ ആയ തണല്‍ എന്നിവ രോഗ വളര്‍ച്ചയ്ക്ക് അനുകൂലമായ അവസ്ഥകളാണ്. ബീജാങ്കുരണത്തിനു വെള്ളം ആവശ്യമാണ്. അവ മഴത്തുള്ളികളിലൂടെയും കാറ്റിലൂടെയുമാണ് മറ്റു മരങ്ങളിലേക്ക് വ്യാപിക്കുന്നത്. സി. വൈറസെന്‍സ് ആതിഥേയ ചെടിയുടെ വെള്ളവും ധാതുക്കളും ആഗിരണം ചെയ്യുന്നു, അതിനാല്‍ ഇതിനെ ജല പരാന്നഭോജി എന്നും പറയാറുണ്ട്‌. ഇലകള്‍ പൊഴിയും വരെയും ആല്‍ഗല്‍ വളര്‍ച്ച അവയെ പൊതിയും. തുടര്‍ച്ചയായ മഴയില്‍ തൊലിപ്പുറമേയുള്ള കൂട്ടങ്ങള്‍ ഒലിച്ചു പോയേക്കാം. മുറിവുകളിലൂടെ ഇലകളില്‍ പ്രവേശിക്കുന്ന ബീജങ്ങള്‍ മാത്രമാണ് വടുക്കള്‍ക്ക് കാരണമാകുന്നത്. മുറിവേല്‍ക്കാത്ത ബാഹ്യചര്‍മ്മങ്ങളില്‍ ഇവ പ്രവേശിച്ചതായി തെളിവുകള്‍ ഒന്നുമില്ല.


പ്രതിരോധ നടപടികൾ

  • നടുമ്പോള്‍ വരികള്‍ ഉചിതമായി ക്രമീകരിച്ച് മികച്ച വായു സഞ്ചാരം ഉറപ്പുവരുത്തണം.
  • ചെടികളുടെ ഞെരുക്കം കുറയ്ക്കാന്‍ വളര്‍ത്തുന്ന സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുക.
  • നീര്‍വാര്‍ച്ച മെച്ചപ്പെടുത്തി വെള്ളം കെട്ടിക്കിടക്കാനുള്ള സാഹചര്യം ഒഴിവാക്കണം.
  • ഇലച്ചാര്‍ത്തുകള്‍ വേഗത്തില്‍ ഉണങ്ങുന്നതിനായി അതിരാവിലെ ജലസേചനം നടത്തണം.
  • സാധ്യമെങ്കില്‍ മുകളില്‍ നിന്നുള്ള ജലസേചനം ഒഴിവാക്കണം.
  • വളര്‍ച്ച കുറവെങ്കില്‍ ധാതുവളങ്ങള്‍ ചേര്‍ത്തുനല്‍കണം.
  • പൊട്ടാസ്യം ഫോസ്ഫേറ്റ് അടങ്ങിയ തളിമരുന്നുകള്‍ പ്രയോഗിക്കാം.
  • ഇലകളിലെയും കായകളിലെയും നനവ് ദ്രുതഗതിയില്‍ ഉണങ്ങുന്നതിന് വായു സഞ്ചാരം ഉറപ്പു വരുത്തുന്ന രീതിയില്‍ ചെടികള്‍ നടുക.
  • പോഷകങ്ങള്‍ക്കും ആര്‍ദ്രതയ്ക്കും വേണ്ടിയുള്ള മത്സരം കുറയ്ക്കുന്നതിന്, മരങ്ങള്‍ക്ക് സമീപമുള്ള കളകള്‍ നീക്കം ചെയ്യണം.
  • പണിയായുധങ്ങള്‍ മൂലമുണ്ടാകുന്ന കേടുകള്‍ ഒഴിവാക്കണം.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക