Nematoda
മറ്റുള്ളവ
നിമറ്റോഡ് വിരകളുടെ ആക്രമണ ലക്ഷണങ്ങൾ വ്യത്യസ്ത രീതികളില്‍ ദൃശ്യമാകും, അത് നിര്‍ദ്ദിഷ്ട ഇനങ്ങൾ, അവയുടെ എണ്ണം, ആതിഥേയ വിളകൾ എന്നിവയെ ആശ്രയിച്ചിരിക്കുന്നു. ചില നിമറ്റോഡ് വിരകൾ അവയുടെ ആതിഥേയ വിളകളിൽ വേരുകളുടെ വികസനം കൂടാൻ കാരണമായി അവയിൽ ചെറിയ മുഴകളും കല്ലിപ്പുകളും രൂപപ്പെടുന്നു. മറ്റുള്ളവ അതിവ്യാപകമായി വേരുകളിൽ ക്ഷതങ്ങൾക്കും വേരുകളിലെ ആന്തരിക കലകൾ അഴുകുന്നതിനും കാരണമാകുന്നു. മിക്കവാറും സംഭവങ്ങളിൽ, കുമിളുകൾ അല്ലെങ്കിൽ മണ്ണിലെ ബാക്റ്റീരിയകൾ മൂലം ഈ ക്ഷതങ്ങളിൽ ദ്വിതീയ ആക്രമണങ്ങൾ ഉണ്ടാകാം. വെള്ളവും പോഷകങ്ങളും ചെടികളുടെ മുകൾ ഭാഗത്തേക്ക് എത്തപ്പെടുന്നില്ല. ആക്രമണമുണ്ടായ ചെടികളുടെ വളർച്ച മുരടിക്കുകയും വാടലിന്‍റെയും രൂപവൈകൃതത്തിന്‍റെയും ലക്ഷണങ്ങളോടെ ഇലകളിൽ മഞ്ഞപ്പ് ദൃശ്യമാകുകയും ചെയ്യും. ചിലപ്പോൾ തണ്ടുകളെയും ബാധിച്ചേക്കാം.
ചില സംഭവങ്ങളിൽ ജൈവിക നിയന്ത്രണ ഏജന്റുകൾ ഫലപ്രദമാണ്. നിമാറ്റോഫോറ ഗൈനോഫില, വെർട്ടിസിലിയം ക്ലാമിഡോസ്പോറിയം എന്നീ കുമിളുകൾ ചില നിമറ്റോഡ് വിരകളുടെ, ഉദാഹരണത്തിന് ഭക്ഷ്യധാന്യ വിളകളിലെ നിമറ്റോഡ് വിരകളുടെ വളർച്ച തടയുകയോ കുറയ്ക്കുകയോ ചെയ്യും. ജമന്തിയുടെ സത്ത് (ടാഗറ്റിസ് പാറ്റുല), കാലെന്‍ഡുല (കാലെന്‍ഡുല ഒഫിസിനാലിസ്) എന്നിവ മണ്ണില്‍ പ്രയോഗിക്കുന്നത് ഒരു പരിധി വരെ ഇവയുടെ പെരുപ്പം നിയന്ത്രിക്കും.
ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേര്‍ന്ന ഒരു സംയോജിത സമീപനം പരിഗണിക്കുക. നിമറ്റോഡ് വിരവിരയുടെ ഇനമനുസരിച്ചാണ് പരിചരണ രീതികൾ നിശ്ചയിക്കുന്നത്. വിരനാശിനികൾ (ഡാസോമേറ്റ്) മണ്ണിൽ പ്രയോഗിക്കുന്നത് മൂലം ഇവയുടെ പെരുപ്പം കുറയ്ക്കാൻ സാധിക്കും, പക്ഷേ ഇത് മിക്കവാറും കർഷകർക്കും സാമ്പത്തികമായി അനുകൂലമല്ല. ഈ ഉത്പന്നങ്ങളില്‍ ചിലത് ഇലകളിൽ തളിച്ചും പ്രയോഗിക്കാം.
മിക്കവാറും മണ്ണിൽ ജീവിക്കുന്ന, സൂക്ഷ്മദർശിനിയിലൂടെ മാത്രം ദൃശ്യമാകുന്ന ചെറിയ ഉരുണ്ട വിരകളാണ് നിമറ്റോഡ് വിര. മണ്ണിൽ അവ ആതിഥേയ വിളകളുടെ വേരുകളിൽ ബാധിക്കുന്നു. പൊതുവെ അവ മിത്ര ജീവികളാണ്, പക്ഷേ അവയുടെ പെരുപ്പം കൂടിയാൽ കേടുപാടുകൾക്ക് കാരണമായേക്കാം. ഇവയ്ക്ക് കാണപ്പെടുന്ന വേധനി ഒരു സവിശേഷതയാണ്, ഇതുപയോഗിച്ച് അവ വേരുകളിലും മണ്ണിനടിയിലുള്ള ചെടിഭാഗങ്ങളിലും തുളച്ചുകയറുന്നു, പലപ്പോഴും ഇലകളിലും പൂക്കളിലും വരെ അക്രമണമുണ്ടായേക്കാം. നിമറ്റോഡ് വിരകൾക്ക് വ്യത്യസ്തങ്ങളായ ആഹാര രീതികളാണ് മാത്രമല്ല അവയ്ക്ക് നിരവധി വർഷം മണ്ണിൽ അതിജീവിക്കാനും കഴിയും. മധ്യവര്‍ത്തിയായ ആതിഥേയ വിളകളിൽ ഇവ പെരുകുന്നു. ബാക്ടീരിയ, വൈറസ്, കുമിൾ മുതലായവ മൂലമുണ്ടാകുന്ന രോഗങ്ങളും ഇവ പരത്തുന്നു.