Boron Deficiency
അപര്യാപ്തത
വിളകളെയും അവ വളരുന്ന സാഹചര്യത്തെയും അടിസ്ഥാനമാക്കി ലക്ഷണങ്ങൾ മാറിക്കൊണ്ടിരിക്കും, പക്ഷേ പൊതുവെ പുതുതായി വളരുന്ന സസ്യഭാഗങ്ങളിലാണ് ലക്ഷണങ്ങൾ ആദ്യം ദൃശ്യമാകുന്നത്. ആദ്യലക്ഷണം സാധാരണയായി ഇളം ഇലകൾക്ക് കട്ടി കൂടുന്നതും അവയുടെ നിറം മാറുന്നതുമാണ്. മഞ്ഞപ്പ് ഒരേ പോലെയോ സിരകളുടെ ഇടയിൽ വ്യാപിച്ച രീതിയിലോ ആയിരിക്കാം, പ്രധാന സിരകളിൽ നിന്ന് അകലുന്നതിന് അനുസരിച്ച് ക്രമേണ മങ്ങുന്ന തരത്തിൽ. നാമ്പിന്‍റെ, അഗ്രഭാഗത്തെ ഇലകളും തണ്ടും വേഗത്തിൽ പൊട്ടിപ്പോകും, അവ വളയ്ക്കുമ്പോൾ എളുപ്പത്തിൽ ഒടിയുകയും ചെയ്യുന്നു. ഇലകൾ ചിലപ്പോൾ ചുളുങ്ങിപ്പോകാനും (സിരകൾക്കിടയിലുള്ള ഭാഗങ്ങളിൽ അൽപ്പം ഉയർന്ന്), അതിന്‍റെ അഗ്രം, തള്ളിനിൽക്കുന്ന ഇലയുടെ ഭാഗം എന്നിവ താഴോട്ട് ചുരുണ്ട് പോകാനും സാധ്യത ഉണ്ട്. ചില സാഹചര്യങ്ങളിൽ, ഇലയുടെ സിരകൾ കട്ടി കൂടുകയും, പൊങ്ങിവരുകയും ചെയ്തതായി ദൃശ്യമാകുകയും ചിലപ്പോൾ ഇലഞെട്ട് ഒടിയുകയും ചെയ്യുന്നു. ഇടമുട്ടുകൾ ചുരുങ്ങി അതുവഴി ശിഖരത്തിൽ ഉയർന്ന സാന്ദ്രതയിൽ ഇലകൾ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. വളരെയധികം തീവ്രതയിലുള്ള ബോറോൺ അപര്യാപ്തത അഗ്രമുകുളങ്ങളുടെ നാശത്തിന് കാരണമാകുന്നു. അഭാവം പുരോഗമിക്കുന്നതിന് അനുസരിച്ച് സംഭരണ വേരുകൾ പലപ്പോഴും ചെറുതും മുനയില്ലാത്തതും, ചിലപ്പോൾ പിളരുകയും ചെയ്യുന്നു.
കാലിവളങ്ങൾ ഉപയോഗിച്ച് നല്ല ജൈവപദാർത്ഥ ഉള്ളടക്കവും, വെള്ളം നിലനിർത്താനുള്ള മികച്ച ശേഷിയും ഉള്ള ആരോഗ്യകരമായ മണ്ണ് ഉറപ്പുവരുത്തുക.
കൂടുതൽ ശുപാർശകൾ:
ബോറോൺ കുറവ് സാധാരണയായി ഉയർന്ന പിഎച്ച് മൂല്യമുള്ള മണ്ണിൽ കാണപ്പെടുന്നു, കാരണം ഈ അവസ്ഥയിൽ ഈ മൂലകം ചെടികൾക്ക് ലഭ്യമല്ലാത്ത ഒരു രാസ രൂപത്തിലാണ്. ജൈവ വസ്തുക്കളുടെ ഉള്ളടക്കം കുറഞ്ഞ മണ്ണിലും (<1.5%), മണൽ മണ്ണിലും (പോഷകങ്ങളുടെ ചോർച്ചയ്ക്ക് സാധ്യത ഉള്ള) ബോറോണിന്‍റെ കുറവ് ഉണ്ടാകാൻ സാധ്യത ഉണ്ട്. ബോറോൺ പ്രയോഗം അത്തരം സാഹചര്യങ്ങളിൽ കുറവുകൾ പരിഹരിക്കണമെന്നില്ല, കാരണം അത് ചെടികൾക്ക് ആഗിരണം ചെയ്യാൻ ലഭിക്കുന്നില്ല. ഇലകളിലെ ലക്ഷണങ്ങൾ മറ്റു രോഗലക്ഷണങ്ങൾ പോലെയാകാം: ഉദാ: എട്ടുകാലി ചാഴി, സിങ്കിന്‍റെ കുറവ് അല്ലെങ്കിൽ ചെറിയ തോതിലുള്ള ഇരുമ്പിന്‍റെ കുറവ്. സംഭരണ വേരുകളിൽ കുമിള പോലെയുള്ള മുഴയും പൊട്ടലും റൂട്ട്-നോഡ് നിമറ്റോഡ് അല്ലെങ്കിൽ മണ്ണിലെ ഈർപ്പത്തിന്‍റെ വേഗത്തിലുള്ള മാറ്റങ്ങളുടെ ലക്ഷണങ്ങളാണ്. കാൽസ്യത്തിന്‍റെ കുറവ് തളിരിന്‍റെയും വേരുകളുടെ അഗ്രഭാഗത്തിന്‍റെയും നാശത്തിലേക്ക് നയിക്കാൻ സാധ്യത ഉണ്ട്, എന്നാൽ തളിരിന്‍റെ താഴെയുള്ള ഇളം ഇലകൾ കട്ടിയാകുകയോ അവയുടെ സിരകളുടെ ഇടയിൽ മഞ്ഞപ്പ് ഉണ്ടാകുകയോ ഇല്ല.