നാരക വിളകൾ

സിങ്ക് അപര്യാപ്തത

Zinc Deficiency

അപര്യാപ്തത

ചുരുക്കത്തിൽ

  • ഇലകളുടെ അരികുകളിൽ നിന്ന് ആരംഭിക്കുന്ന മഞ്ഞപ്പ്.
  • ഇലയുടെ പ്രധാന സിരകൾ പച്ചനിറമായി തുടരും.
  • തണ്ടിനു ചുറ്റും വികലമായ ഇലകൾ കൂട്ടമായി വളരുന്നു.
  • വളർച്ച മുരടിപ്പ്.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

31 വിളകൾ
ആപ്പിൾ
വാഴ
ബീൻ
പാവയ്ക്ക
കൂടുതൽ

നാരക വിളകൾ

ലക്ഷണങ്ങൾ

ഇനങ്ങള്‍ക്ക് അനുസൃതമായി സിങ്കിൻ്റെ കുറവ് മൂലമുള്ള ലക്ഷണങ്ങളിൽ വ്യത്യാസമുണ്ടാകുമെന്നിരുന്നാലും പല മാറ്റങ്ങളും പൊതുവായിട്ടുണ്ട്. നിരവധി ഇനങ്ങളില്‍ ഇലകളുടെ മഞ്ഞപ്പ് കാണാൻ സാധിക്കും, പലപ്പോഴും ഇലയുടെ പ്രധാനസിരകൾ പച്ച നിറമായി തന്നെ തുടരും. ചില ഇനങ്ങളിൽ, തളിരിലകളെയാകും ഏറ്റവും കൂടുതൽ ബാധിക്കുന്നത്, എന്നാൽ മറ്റുള്ളവയിൽ, പഴയതും പുതിയതുമായ ഇലകൾ ലക്ഷണം കാണിക്കും. പുതിയ ഇലകൾ പലപ്പോഴും ചെറുതും വീതി കുറഞ്ഞും ചുളുങ്ങിയ അരികുകളോട് കൂടിയും കാണപ്പെടും. പിന്നീട്, മഞ്ഞ നിറത്തിലുള്ള പുള്ളികള്‍ (ഹരിതനാശം) വെങ്കലനിറമായി മാറി ഇലകളുടെ അരികുകളിൽ നിന്ന് മൃതമായ (നെക്രോറ്റിക്) പുള്ളികള്‍ ഉണ്ടാകാന്‍ തുടങ്ങും. ചില വിളകളിൽ, സിങ്കിൻ്റെ അഭാവമുള്ള ഇലകളുടെ ഇടമുട്ടുകളുടെ നീളം കുറയുന്നു, ഇതുമൂലം ഇലകൾ തണ്ടിന് ചുറ്റും കൂട്ടമായി കാണപ്പെടുന്നു (റോസെറ്റിങ്ങ്). പുതിയ ഇലകളുടെ പരിമിതമായ വളർച്ചയും (കുള്ളനിലകൾ) ഇടമുട്ടിന്‍റെ നീളക്കുറവും മൂലം ഇലകള്‍ക്ക് വൈരൂപ്യവും വളർച്ചാ മുരടിപ്പുമുണ്ടാകുന്നു.

ശുപാർശകൾ

ജൈവ നിയന്ത്രണം

പറിച്ചുനട്ടതിന് കുറച്ചുനാളുകൾക്കുശേഷം വിത്ത് ബെഡ്ഡുകളിലോ കൃഷിയിടത്തിലോ ജൈവവളം പ്രയോഗിക്കുന്നത് സിങ്ക് അഭാവത്തിൻ്റെ സാധ്യത കുറയ്ക്കും.

രാസ നിയന്ത്രണം

അപര്യാപ്തതയെ പ്രതിരോധിക്കാൻ ZnSO4 (ഒരു ലിറ്റർ വെള്ളത്തിന് 2 ഗ്രാം) അടങ്ങിയിട്ടുള്ള ഉത്പന്നങ്ങള്‍ നേഴ്‌സറികളിലെ ഞാറ്റടികളില്‍ വിതറാവുന്നതാണ്. ലക്ഷണങ്ങൾ ദൃശ്യമായതിനു ശേഷം സിങ്ക് സൾഫേറ്റ് 0.2-0.5% വീതം ഓരോ ആഴ്ച ഇടവേളകളില്‍ അല്ലെങ്കില്‍ ഓരോ 10 ദിവസം കൂടുമ്പോള്‍(3 തളികള്‍) ഇലകളിൽ തളിക്കുക. മണ്ണിൻ്റെ തരവും പി.എച്ച്. മൂല്യവും ഇലകളിലെ സിങ്കിൻ്റെ യഥാര്‍ത്ഥ അളവിനും അനുസൃതമായിട്ടായിരിക്കണം തളിയുടെ അളവും നിര്‍ദ്ദേശിക്കുന്നത്. മണ്ണിൽ പ്രയോഗിക്കേണ്ട അളവും മുകളില്‍ പറഞ്ഞ ഘടകങ്ങള്‍ക്കനുസരിച്ച് തന്നെയാണ്. എന്നാൽ അവ സാധാരണയായി ഹെക്ടറിന് 5-10 കിലോഗ്രാം സിങ്ക് എന്ന അളവിലാണ് പ്രയോഗിക്കുക. കൂടിയ അളവിൽ പ്രയോഗിച്ചാൽ മണ്ണിൽ സിങ്ക് വിഷാംശമായി മാറുമെന്നത് ശ്രദ്ധിക്കുക. വിത്ത് സിങ്കിൽ പൊതിയുന്നതും ചെടികൾക്ക് സൂക്ഷ്‌മ മൂലകം കൂടുതലായി ലഭിക്കാൻ സഹായിക്കുന്ന മറ്റൊരു മാർഗമാണ്. ഇതിന് പകരമായി, നടുന്നതിനും പറിച്ചുനടുന്നതിനും മുൻപ് വിത്തും തൈകളും 2−4% ZnO ലായനിയിൽ മുക്കാവുന്നതാണ്.

അതിന് എന്താണ് കാരണം

സിങ്കിൻ്റെ കുറവ് പ്രധാനമായും ജൈവാംശം കുറഞ്ഞ ക്ഷാരസ്വഭാവമുള്ള (കൂടിയ പിഎച്ച് മൂല്യമുള്ളത്) മണൽ മണ്ണിൽ പ്രധാന പ്രശ്നമാണ്. ഫോസ്ഫറസും കാൽസ്യവും കൂടുതലായുള്ള മണ്ണും (ചുണ്ണാമ്പ് മണ്ണുകള്‍) ചെടികൾക്കുള്ള സിങ്ക് ലഭ്യത കുറച്ചേക്കാം. വസ്തുതയെന്തെന്നാൽ, സിങ്കിൻ്റെ ആഗിരണത്തെ ഫോസ്ഫറസ് തടയുന്നു. ചുണ്ണാമ്പുകല്ല്‌, ചുണ്ണാമ്പ് എന്നിങ്ങനെ കാത്സ്യ സമ്പുഷ്ടമായ വസ്തുക്കള്‍ അധികമായി നല്‍കുന്നത് (കുമ്മായമിടല്‍), മണ്ണിലെ അമ്ലത താഴ്ത്തുകയും ചെടികൾ സിങ്ക് ആഗിരണം ചെയ്യുന്നത് കുറയ്ക്കുകയും ചെയ്യുന്നു (മണ്ണിലുള്ള ഇവയുടെ അളവുകൾ മാറ്റമില്ലാതെ തുടരുകയാണെങ്കിലും). ചെടിയുടെ വളർച്ചാഘട്ടത്തിൽ മണ്ണ് തണുത്തിരിക്കുമ്പോഴും നനവുള്ളപ്പോഴും സിങ്കിൻ്റെ കുറവ് ഒരു പ്രശ്നമായി മാറിയേക്കാം.


പ്രതിരോധ നടപടികൾ

  • വിത്ത് വിതയ്ക്കുന്നതിനോ തൈകള്‍ പറിച്ചുനടുന്നതിനോ മുൻപ് ജൈവവളം ചേർക്കുക.
  • മണ്ണിൻ്റെ പിഎച്ച് നില വര്‍ദ്ധിപ്പിക്കുന്നതിനാലും സിങ്കിൻ്റെ ആഗിരണത്തെ തടസപ്പെടുത്തുന്നതിനാലും മണ്ണില്‍ കുമ്മായം ചേര്‍ക്കരുത്.
  • സിങ്കിൻ്റെ കുറവിനെ പ്രതിരോധിക്കുന്നതിനും മണ്ണിൽ നിന്ന് സിങ്ക് നന്നായി ആഗിരണം ചെയ്യുന്നതിനും കഴിയുന്ന ഇനങ്ങൾ ഉപയോഗിക്കുക.
  • സിങ്ക് സംയുക്തങ്ങള്‍ അടങ്ങിയ വളങ്ങള്‍ ഉപയോഗിക്കുക.
  • അമോണിയം സൾഫേറ്റിനേക്കാൾ കൂടുതലായി യൂറിയ (മണ്ണിൻ്റെ അമ്ലത കൂട്ടുന്നവ) അടിസ്ഥാനമായ വളങ്ങള്‍ ഉപയോഗിക്കുക.
  • ഫോസ്ഫറസ് ഉപയോഗം അമിതമാകാതിരിക്കാൻ ശ്രദ്ധിക്കുക.
  • ജലസേചനത്തിന് ഉപയോഗിക്കുന്ന വെള്ളത്തിൻ്റെ ഗുണനിലവാരം പതിവായി പരിശോധിക്കുക.
  • സ്ഥിരമായി വെള്ളം നിറയുന്ന കൃഷിയിടങ്ങളിലെ വെള്ളം സമയാസമയങ്ങളിൽ ഒഴുക്കിക്കളഞ്ഞ് വറ്റിക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക