മറ്റുള്ളവ

സൾഫർ അപര്യാപ്തത

Sulfur Deficiency

അപര്യാപ്തത

ചുരുക്കത്തിൽ

  • പുതുതായി രൂപകൊണ്ട ഇലകൾ വലിപ്പം കുറഞ്ഞും, അഗ്രഭാഗം മഞ്ഞ നിറത്തിലും കാണപ്പെടുന്നു.
  • തവിട്ട് നിറത്തിലുള്ള പുള്ളികളുടെ നിരകൾ അഗ്രഭാഗത്തിൽ നിന്നും തുടങ്ങി സിരകൾക്ക് സമാന്തരമായി രൂപം പ്രാപിക്കുന്നു.
  • ചെടികൾ മറ്റ് രോഗങ്ങൾക്ക് എളുപ്പം കീഴ്‌പ്പെടുന്നു (ഉദാ.
  • തണ്ട് ചീയുക).
  • സൾഫറിൻ്റെ കുറവ് പുതിയ ഇലകളിലും നൈട്രജൻ്റെ കുറവ് ആദ്യം പഴയ ഇലകളിലുമാണ് ബാധിക്കുക, ഇതാണ് നൈട്രജൻ്റെ കുറവിൽ നിന്നും സൾഫറിൻ്റെ കുറവ് തിരിച്ചറിയാനുള്ള എളുപ്പമാർഗം.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

58 വിളകൾ
ബദാം
ആപ്പിൾ
ആപ്രിക്കോട്ട്
വാഴ
കൂടുതൽ

മറ്റുള്ളവ

ലക്ഷണങ്ങൾ

സൾഫർ കുറവുള്ള ഇലകൾ ആദ്യം വിളറിയ പച്ചനിറത്തിലായിരിക്കും പിന്നീട് മഞ്ഞ കലർന്ന പച്ച നിറമായും തുടർന്ന് പൂർണ്ണമായും മഞ്ഞനിറത്തിലും കാണപ്പെടുന്നു, പലപ്പോഴും തണ്ടുകൾ പർപ്പിൾ നിറത്തിൽ ആയിരിക്കും. ഇതേ ലക്ഷണങ്ങൾ നൈട്രജൻ കുറവുള്ള ചെടികളിലും കാണുന്നത് കൊണ്ട് തെറ്റിദ്ധരിക്കാൻ ഇടയുണ്ട്. എന്നിരുന്നാലും, സൾഫറിൻ്റെ കുറവാണെങ്കിൽ ഇവ ആദ്യം കാണപ്പെടുന്നത് മുകളിലുള്ള പുതുതായി രൂപംകൊണ്ട ഇലകളിൽ ആയിരിക്കും. ചില വിളകളിൽ ഇതിന് പകരം, സിരകൾക്കിടയിലുള്ള ഹരിതഹീനതയും അല്ലെങ്കിൽ പത്രപാളിയിൽ പുള്ളികളും കാണാൻ സാധിക്കും (ഗോതമ്പ്, ഉരുളക്കിഴങ്ങ്). ഇലകൾ വലിപ്പം കുറഞ്ഞ് വളരുകയും, കനം കുറയുകയും ചിലപ്പോൾ അഗ്രഭാഗങ്ങളിൽ കോശമരണം സംഭവിച്ച രീതിയിലും കാണാൻ സാധിക്കും. കൃഷിയിടത്തിൽ പ്രശ്നമുള്ള ഭാഗങ്ങൾ അകലെ നിന്നും വിളറിയ പച്ചനിറത്തിലോ തിളങ്ങുന്ന മഞ്ഞ നിറത്തിലോ കാണാനാകും. തണ്ടുകൾ മെലിഞ്ഞ്, മുകളിലോട്ടുള്ള വളർച്ച മന്ദഗതിയിലാവുകയും ചെയ്യും. സീസണിൻ്റെ തുടക്കത്തിൽ തന്നെ സൾഫറിൻ്റെ കുറവ് തുടങ്ങുകയാണെങ്കിൽ, ചെടിയുടെ വളർച്ച മുരടിക്കലും, പൂക്കൾ നശിക്കുകയും, പഴങ്ങളുടെയോ/ധാന്യങ്ങളുടെയോ മൂപ്പില്ലായ്മയും ആയിരിക്കും സംഭവിക്കുക. പറിച്ചുനട്ടതിന് ശേഷം സൾഫർ കുറവുള്ള മണ്ണിൽ വളരുന്ന ചെടികൾക്ക് സാധാരണഗതിയിൽ ഉള്ളതിനേക്കാളും നാശം കൂടുതലായിരിക്കും.

ശുപാർശകൾ

ജൈവ നിയന്ത്രണം

സൾഫർ, ബോറോൺ തുടങ്ങിയ ധാതുക്കൾ ചെടികൾക്ക് ലഭിക്കാൻ, മൃഗങ്ങളുടെ ചാണകവും ഇലകളുടെ അവശിഷ്ടങ്ങളും ഉൾപ്പെടുത്തിക്കൊണ്ടുള്ള കമ്പോസ്റ്റ് സഹായകരമാകും. സൾഫറിന്‍റെ കുറവ് പരിഹരിക്കാനുള്ള ഒരു ദീർഘകാല സമീപനമാണിത്.

രാസ നിയന്ത്രണം

കുറഞ്ഞ പി.എച്ച്. മൂല്യത്തിൽ ചെടികൾ എളുപ്പത്തിൽ സൾഫേറ്റിനെ ആഗിരണം ചെയ്യുന്നു. മണ്ണിൻ്റെ പി.എച്ച്. മൂല്യം ആദ്യം പരിശോധിക്കുകയും, വളരെ കൂടുതലാണെങ്കിൽ സൾഫർ, സാൾട്ട്പീറ്റർ ഫോസ്ഫർ അല്ലെങ്കിൽ സിട്രിക്ക് ആസിഡ് എന്നിവ ഉപയോഗിച്ച് കുറയ്ക്കുകയും ചെയ്യുന്നത് നല്ല ആശയമാണ്. സൾഫേറ്റ് ധാരാളം അടങ്ങിയിട്ടുള്ള വളങ്ങൾ ചെടി നടുന്നതിന് മുൻപ് ഉപയോഗിക്കുകയാണെങ്കിൽ, വിളകളുടെ വളർച്ചയ്ക്ക് ഗുണകരമാകും. നല്ല വിളവ് ലഭിക്കാൻ ഇതുവരെ ലഭ്യമായതിൽ ഏറ്റവും ഫലപ്രദമായ മാർഗമാണിത്. എന്നിരുന്നാലും, മണ്ണിൽ നല്ല ജൈവാംശം നിലനിർത്തുന്നത് വേരുകളിലേക്ക് സൾഫർ എത്തുന്നതിനും ധാതുക്കൾ മണ്ണിൽ നിന്ന് നഷ്ടപ്പെട്ട് പോകാതിരിക്കാനും സഹായകരമാകും.

അതിന് എന്താണ് കാരണം

പ്രകൃതിയിലോ കൃഷിയിലോ സൾഫറിൻ്റെ കുറവ് അത്ര സാധാരണമല്ല. സൾഫർ മണ്ണിൽ നല്ല ചലനശക്തിയുള്ള മൂലകമാണ്. ജലസഞ്ചാരത്തിന് അനുസൃതമായി അവ താഴ്ന്ന് പോയേക്കാം. ജൈവാംശം കുറവുള്ള മണ്ണ്, കാലാവസ്ഥാജീർണ്ണതയേറ്റ മണ്ണ്, മണൽ മണ്ണ് അല്ലെങ്കിൽ കൂടിയ പി.എച്ച്. മൂല്യമുള്ള മണ്ണ് എന്നിവയുമായി എന്തുകൊണ്ട് കുറവുകൾ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഇത് വിശദമാക്കുന്നു. മണ്ണിലെ സൾഫറിൻ്റെ ഭൂരിഭാഗവും ജൈവാംശത്തിലോ അല്ലെങ്കിൽ മൺധാതുക്കളിലോ അടങ്ങിയിരിക്കുന്നു. ധാതുവത്ക്കരണം എന്ന പ്രക്രിയയിലൂടെ ബാക്ടീരിയകൾ ഇവ ചെടികൾക്ക് ലഭ്യമാക്കുന്നു. സൂക്ഷ്മജീവികളുടെ പ്രവർത്തനവും അവയുടെ എണ്ണത്തിൻ്റെ ബാഹുല്യവും നിമിത്തം, ഉയർന്ന ചൂടിലൂടെയാണ് ഈ പ്രക്രിയ നടക്കുന്നത്. ഈ മൂലകം ചെടികളിൽ സഞ്ചാരരഹിതമായതിനാൽ, അവ എളുപ്പത്തിൽ പഴയ ഇലകളിൽ നിന്നും പുതിയ ഇലകളിലേക്ക് എത്തുന്നില്ല. ഇതുമൂലം, പുതിയ ഇലകളിലാണ് കുറവ് ആദ്യം പ്രത്യക്ഷപ്പെടുക.


പ്രതിരോധ നടപടികൾ

  • സൾഫർ അടങ്ങിയിട്ടുള്ള വളങ്ങൾ നേഴ്‌സറി സീഡ്‌ബെഡിൽ പ്രയോഗിക്കുക.
  • വൈക്കോൽ എടുത്തു മാറ്റുന്നതിനേക്കാളും കത്തിക്കുന്നതിനേക്കാളും അത് മണ്ണിൽ സംയോജിപ്പിക്കുക.
  • സൾഫറിൻ്റെ ആഗിരണം കൂട്ടുന്നതിനായി വിളവെടുപ്പിന് ശേഷം ഉടൻതന്നെ നിലമൊരുക്കി മണ്ണ് ക്രമപ്പെടുത്തുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക