വെള്ളരിക്ക

മാംഗനീസിന്‍റെ അപര്യാപ്തത

Manganese Deficiency

അപര്യാപ്തത

5 mins to read

ചുരുക്കത്തിൽ

  • ഇളം ഇലകളിൽ ചിതറിക്കിടക്കുന്ന ഇളം പച്ച മുതൽ മഞ്ഞനിറം വരെയുള്ള സിരകൾക്കിടയിലെ ഹരിതവർണ്ണ നാശം.
  • ചെറിയ നിര്‍ജ്ജീവമായ ക്ഷതങ്ങൾ ഹരിതനാശം സംഭവിച്ച ഭാഗങ്ങളിൽ വികസിക്കുന്നു.
  • ക്രമക്കേട് പരിഹരിച്ചില്ലെങ്കിൽ, നിര്‍ജ്ജീവ കലകൾ ഇലപത്രത്തിലെ ബാക്കിയുള്ള ഭാഗങ്ങളിലും വ്യാപിക്കുന്നു, മാത്രമല്ല സാരമായി ബാധിക്കപ്പെട്ട ഇലകൾ തവിട്ടുനിറമായി മാറി ഉണങ്ങുന്നു.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

57 വിളകൾ
ബദാം
ആപ്പിൾ
ആപ്രിക്കോട്ട്
വാഴ
കൂടുതൽ

വെള്ളരിക്ക

ലക്ഷണങ്ങൾ

ലക്ഷണങ്ങൾ മറ്റു പോഷക കുറവുകളുടേതിനേക്കാൾ കുറച്ചു മാത്രമേ പ്രകടമാകുന്നുള്ളു, അതുപോലെ ലക്ഷണങ്ങൾ കൂടുതലും വിളയെ ആശ്രയിച്ചിരിക്കുന്നു. മാംഗനീസിന്‍റെ കുറവ് കാണപ്പെടുന്ന ചെടിയുടെ മധ്യ ഭാഗത്തെയും മുകൾ ഭാഗത്തെയും (ഇളം പ്രായമുള്ള) ഇലകളുടെ സിരകൾ പച്ച നിറമായി തന്നെ കാണപ്പെടുന്നു പക്ഷെ ഇലപത്രത്തിന്‍റെ ബാക്കിയുള്ള ഭാഗം മങ്ങിയ പച്ചനിറമായിരിക്കും, പിന്നീട് പുള്ളിക്കുത്തുകളുള്ള മാതൃകയിൽ, മങ്ങിയ പച്ചയോ മഞ്ഞയോ നിറമുള്ള ഭാഗങ്ങളായി ഇത് മാറും (സിരകൾക്കിടയിലെ വിളർച്ച). ക്രമേണ, ചെറിയ ഈ ഹരിതനാശം സംഭവിച്ച കലകളിൽ ചെറിയ മൃതകോശങ്ങളുടെ ക്ഷതങ്ങൾ വികസിക്കുന്നു, പ്രത്യേകിച്ചും ഇലകളുടെ അരികുകളിലും അഗ്രഭാഗത്തും (അഗ്രഭാഗത്തെ പൊള്ളൽ). വലിപ്പം കുറഞ്ഞ ഇലകൾ, ചുരുണ്ട അരികുകൾ, വളർച്ച മുരടിപ്പ് എന്നിവയാണ് മറ്റ് സാധ്യമായ ലക്ഷണങ്ങൾ. ക്രമക്കേട് പരിഹരിച്ചില്ലെങ്കിൽ, മൃതകോശങ്ങൾ ക്രമേണ ഇലകളുടെ ബാക്കി ഭാഗത്തേക്കും വ്യാപിക്കുന്നു, ഇത് കലകൾ ഉണങ്ങുന്നതിലേക്ക് നയിക്കും. മഗ്നീഷ്യം അപര്യാപ്തതയുമായി തെറ്റിദ്ധരിക്കപ്പെടരുത്, അവയുടെ ലക്ഷണങ്ങൾ ഒരേപോലെയാണെങ്കിലും ആദ്യം മുതിർന്ന ഇലകളിലാണ് രോഗലക്ഷണങ്ങൾ വികസിക്കുന്നത്.

Recommendations

ജൈവ നിയന്ത്രണം

പോഷക നില, മണ്ണിലെ പിഎച്ച് എന്നിവ സന്തുലിതമാക്കുന്നതിന് വളം, ജൈവ പുത അല്ലെങ്കിൽ കമ്പോസ്റ്റ് ഉപയോഗിക്കുക. ഇവയെല്ലാം മണ്ണിലെ വളക്കൂറ് മെച്ചപ്പെടുത്തുകയും, മണ്ണിന്‍റെ വെള്ളം പിടിച്ചുനിര്‍ത്തുന്നതിനുള്ള ശേഷി വർധിപ്പിക്കുകയും, നേരിയ അളവിൽ പിഎച്ച് കുറയ്ക്കുകയും ചെയ്യുന്ന ജൈവ പദാർത്ഥങ്ങൾ അടങ്ങിയവയാണ്.

രാസ നിയന്ത്രണം

  • മാംഗനീസ് (Mn) അടങ്ങിയ വളം ഉപയോഗിക്കുക.
  • ഉദാഹരണം: മണ്ണിലും ഇലകളിലും പ്രയോഗിക്കുന്നതിന് മാംഗനീസ് സൾഫേറ്റ് (Mn 30.5%) സാധാരണയായി ഉപയോഗിക്കുന്നു.
  • താങ്കളുടെ മണ്ണിനും വിളയ്ക്കും ഏറ്റവും മികച്ച ഉൽ‌പ്പന്നവും അളവും അറിയാൻ താങ്കളുടെ കാർഷിക ഉപദേശകനെ സമീപിക്കുക.

കൂടുതൽ ശുപാർശകൾ:

  • താങ്കളുടെ വിള ഉൽ‌പാദനം പരമാവധിയാക്കുന്നതിന്, കാർഷിക സീസൺ ആരംഭിക്കുന്നതിന് മുൻപുതന്നെ ഒരു മണ്ണ് പരിശോധന നടത്താൻ ശുപാർശ ചെയ്യുന്നു.

അതിന് എന്താണ് കാരണം

മാംഗനീസിന്‍റെ (Mn) അപര്യാപ്തത ഒരു വ്യാപകമായ പ്രശ്നമാണ്, പലപ്പോഴും മണൽ മണ്ണുകൾ, പിഎച്ച് നില 6- ന് മുകളിലുള്ള ജൈവ മണ്ണുകൾ, കനത്ത കാലാവസ്ഥാ ജീർണനം സംഭവിച്ച ഉഷ്ണമേഖലാ മണ്ണുകൾ എന്നിവയിലാണ് ഇത് ഉണ്ടാകുന്നത്. എന്നാല്‍ ഇതിനു വിപരീതമായി, ഉയർന്ന അമ്ല സ്വഭാവമുള്ള മണ്ണുകളിൽ ഈ പോഷകത്തിന്‍റെ ലഭ്യത കൂടുന്നു. വളങ്ങളുടെ അമിതമായതോ അല്ലെങ്കിൽ അസന്തുലിതമായതോ ആയ ഉപയോഗവും സൂക്ഷ്മ പോഷകങ്ങൾ ചെടികൾക്ക് ലഭ്യമാക്കുന്നതിനുവേണ്ടി പരസ്പരം മത്സരിക്കുന്നതിന് കാരണമാകുന്നു. പ്രകാശസംശ്ലേഷണത്തിനും നൈട്രേറ്റിന്‍റെ സാംശീകരണത്തിനും മാംഗനീസിന് സുപ്രധാന പങ്കുണ്ട്. ഇരുമ്പ്, ബോറോൺ, കാൽസ്യം എന്നിവയെപ്പോലെ മാംഗനീസും ചെടികളിൽ ചലനശേഷി ഇല്ലാത്തവയാണ്. ഇത് കൂടുതലായും അടിവശത്തെ ഇലകളിൽ ശേഖരിക്കപ്പെടുന്നു. ഇളം ഇലകളിൽ ലക്ഷണങ്ങൾ ആദ്യം ദൃശ്യമാകുന്നതിന്‍റെ കാരണം ഇത് വിശദമാക്കുന്നു. ധാന്യ വർഗ്ഗങ്ങൾ, പയര്‍ വർഗ്ഗങ്ങൾ, സ്റ്റോൺ ഫ്രൂട്ട്, പന വർഗ്ഗങ്ങൾ, നാരക വർഗ്ഗങ്ങൾ, മധുരക്കിഴങ്ങ്‌, കടുക് എന്നിവ മാംഗനീസിന്‍റെ അപര്യാപ്തത ബാധിക്കപെടാം എന്ന് സംശയിക്കപ്പെടുന്നതും, ഈ പോഷകത്തിന്‍റെ വളപ്രയോഗത്താൽ പ്രത്യക്ഷമായ മാറ്റങ്ങൾ കാണിക്കുകയും ചെയ്യുന്ന വിളകളാണ്.


പ്രതിരോധ നടപടികൾ

  • പോഷകങ്ങളുടെ മികച്ച ആഗിരണത്തിന്, മണ്ണിലെ പിഎച്ച് പരിശോധിച്ച് ആവശ്യമെങ്കിൽ അനുയോജ്യമായ നിരക്കിൽ ക്രമീകരിക്കുക.
  • കൃഷിയിടത്തിൽ മികച്ച നീർവാർച്ച ആസൂത്രണം ചെയ്യുക കൂടാതെ ചെടികൾ അമിതമായി നനയ്ക്കരുത്.
  • ഈർപ്പം സ്ഥിരമായി നിലനിർത്തുന്നതിന് ജൈവ പുത ഉപയോഗിക്കുക.
  • ചെടികൾക്ക് അനുയോജ്യമായ ആരോഗ്യത്തിനും, വിളവ് വർദ്ധിക്കുന്നതിനും സന്തുലിതമായ വളപ്രയോഗം കൊണ്ട് മാത്രമേ സാധിക്കൂ എന്നുള്ളത് എപ്പോഴും ഓർക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക