മറ്റുള്ളവ

ഇരുമ്പിന്‍റെ അപര്യാപ്തത

Iron Deficiency

അപര്യാപ്തത

ചുരുക്കത്തിൽ

  • ഇലകളുടെ മഞ്ഞപ്പ് അരികുകള്‍ മുതല്‍ തുടങ്ങുന്നു.
  • ഇലയിലെ സിരകള്‍ പച്ചയായിത്തന്നെ നിലനില്‍ക്കും.
  • പിന്നീട് ഇലകള്‍ തവിട്ടു പുള്ളികളോടെ വെള്ള കലര്‍ന്ന മഞ്ഞ നിറമായി മാറുന്നു.
  • വളര്‍ച്ചാ മുരടിപ്പ് .

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

59 വിളകൾ
ബദാം
ആപ്പിൾ
ആപ്രിക്കോട്ട്
വാഴ
കൂടുതൽ

മറ്റുള്ളവ

ലക്ഷണങ്ങൾ

തളിരിലകളിലാണ് ഇരുമ്പ് അപര്യാപ്തത ആദ്യം പ്രത്യക്ഷപ്പെടുന്നത്. മുകളിലെ ഇലകളുടെ മഞ്ഞപ്പ് (വിളര്‍ച്ച ) ആണ് ഇതിന്‍റെ സവിശേഷത, നടുവിലെ ഞരമ്പും ഇലകളുടെ സിരകളും വ്യക്തമായി പച്ചയായി (സിരകളുടെ ഇടഭാഗത്തെ വിളര്‍ച്ച) തന്നെ നിലനില്‍ക്കും. മുന്നോട്ടുള്ള ഘട്ടങ്ങളില്‍ നടപടികള്‍ സ്വീകരിച്ചില്ല എങ്കില്‍, ഇല മുഴുവനും വെള്ള കലര്‍ന്ന മഞ്ഞ നിറമായി മൃതമായ തവിട്ടു പുള്ളികള്‍ ഇലകളുടെ പ്രതലത്തില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങും. ഇവ സാധാരണയായി, ഇലയുടെ അരികുകളില്‍ മൃതമായ പാടുകള്‍ക്ക് കാരണമാകുന്നു. ബാധിച്ച ഭാഗങ്ങള്‍ ദൂരക്കാഴ്ചയില്‍ അനായാസം തിരിച്ചറിയാന്‍ കഴിയും. ഇരുമ്പിന്റെ അഭാവമുള്ള ചെടികള്‍ക്ക് വളര്‍ച്ചാ മുരടിപ്പ് ഉണ്ടാകും, ഉത്‌പാദനക്ഷമത കുറഞ്ഞു ചെടിയുടെ വിളവും കുറയുന്നു.

ശുപാർശകൾ

ജൈവ നിയന്ത്രണം

ചെറുകിട കൃഷിക്കാർക്ക് കൊടിത്തൂവക്കട്ടിയും ആല്‍ഗ സത്തും ചേര്‍ത്ത് നിര്‍മിച്ച ഇല വളവും ഉപയോഗിക്കാം. കന്നുകാലി വളങ്ങള്‍, പീറ്റ്, കമ്പോസ്റ്റ് എന്നിവയുടെ പ്രയോഗവും മണ്ണില്‍ ഇരുമ്പ് ചേര്‍ക്കും. താങ്കളുടെ വിളകളുടെ സമീപത്ത് ജമന്തി നടുക, കാരണം ഇത് അടുത്തുള്ള ചെടികള്‍ക്ക് ഇരുമ്പ് ലഭ്യമാക്കുന്നു, പ്രത്യേകിച്ച് മരങ്ങള്‍ക്ക്.

രാസ നിയന്ത്രണം

  • ഇരുമ്പ് (Fe) അടങ്ങിയ വളങ്ങൾ ഉപയോഗിക്കുക.(ഉദാ: ഫെറസ് സൾഫേറ്റ് Fe 19%).
  • താങ്കളുടെ മണ്ണിനും വിളയ്ക്കും ഏറ്റവും മികച്ച ഉൽ‌പ്പന്നവും അളവും അറിയാൻ താങ്കളുടെ കാർഷിക ഉപദേശകനെ സമീപിക്കുക.
  • താങ്കളുടെ വിള ഉൽ‌പാദനം പരമാവധിയാക്കുന്നതിന്, കാർഷിക സീസൺ ആരംഭിക്കുന്നതിന് മുൻപുതന്നെ ഒരു മണ്ണ് പരിശോധന നടത്താൻ ശുപാർശ ചെയ്യുന്നു.

അതിന് എന്താണ് കാരണം

ഊറലുള്ള ഉഷ്ണമേഖലാ മണ്ണിലും മോശമായ നീര്‍വാര്‍ച്ച മണ്ണിലും തണുത്ത, നനഞ്ഞ വസന്ത കാലത്ത് ഇരുമ്പ് അപര്യാപ്തത ഒരു ഗുരുതരമായ പ്രശ്നമായേക്കാം. അരിച്ചോളം, ചോളം, ഉരുളക്കിഴങ്ങ്, ബീന്‍സ് എന്നിവ ഗുരുതരമായി ബാധിക്കുന്ന വിളകളാണ്, അതേ സമയം ഗോതമ്പിനെയും ആല്‍ഫാല്‍ഫയേയും ബാധിക്കുന്നത് അപൂര്‍വ്വമാണ്. ചുണ്ണാമ്പ് കല്ലില്‍ നിന്നും ഉത്ഭവിച്ച ചുണ്ണാമ്പ് കലര്‍ന്നതും ക്ഷാരഗുണമുള്ളതുമായ മണ്ണുകള്‍ (പി. എച്ച് 7.5 അല്ലെങ്കില്‍ അതില്‍ കൂടുതല്‍) ചെടികളെ പ്രത്യേകിച്ചും ഇരുമ്പ് അപര്യാപ്തതയ്ക്ക് സാധ്യതയുള്ളതാക്കും. പ്രകാശസംശ്ലേഷണത്തിനും പയർ വര്‍ഗ്ഗങ്ങളില്‍ വേരുകളുടെ മുട്ടുകളുടെ പരിപാലനത്തിനും ഇരുമ്പ് അത്യന്താപേക്ഷിതമാണ്. അതിനാല്‍, ഇരുമ്പ് അപര്യാപ്തത വേരിലെ മുഴകളുടെ ഭാരം, നൈട്രജന്‍ ആഗീരണം, വിളകളുടെ വിളവ്‌ എന്നിവ കുറയ്ക്കുന്നു. ഒരു കി.ഗ്രാം ചെടിയുടെ ഉണങ്ങിയ കോശങ്ങള്‍ക്ക് ഏറ്റവും കുറഞ്ഞത് 2.5 മി.ഗ്രാം ഇരുമ്പ് ആവശ്യമാണ്. ഇരുമ്പിന്‍റെ അപര്യാപ്തത ചെടികളില്‍ കാഡ്മിയത്തിന്റെ ആഗീരണവും ശേഖരണവും വര്‍ദ്ധിപ്പിക്കുന്നു.


പ്രതിരോധ നടപടികൾ

  • ഇരുമ്പിന്‍റെ അപര്യാപ്തത ബാധിക്കപ്പെടാത്ത ഇനങ്ങള്‍ തിരഞ്ഞെടുക്കുക.
  • കൃഷിചെയ്ത് കഴിഞ്ഞ വിളകള്‍ക്ക് സമീപം ജമന്തി നടുക.
  • ഇരുമ്പ് മൂല ഘടകമായി ഉള്‍പ്പെടുന്ന വളങ്ങള്‍ ശുപാര്‍ശ ചെയ്യുന്നു.
  • സാധ്യമെങ്കില്‍ ബാധിക്കപ്പെടാവുന്ന ഇനങ്ങള്‍ ചുണ്ണാമ്പുള്ള, ക്ഷാരഗുണമുള്ള മണ്ണില്‍ നടരുത്.
  • മണ്ണിലെ നീര്‍വാര്‍ച്ച മെച്ചപ്പെടുത്തുകയും അധിക ജലം നല്‍കാതിരിക്കുകയും ചെയ്യുക.
  • മണ്ണിലെ പി.
  • എച്ച് നില കൂട്ടുമെന്നതിനാല്‍ കുമ്മായമിടരുത്.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക