നൈട്രജൻ  അപര്യാപ്തത - നാരങ്ങ

നാരങ്ങനാരങ്ങ

നൈട്രജൻ അപര്യാപ്തത

Nitrogen Deficiency


ചുരുക്കത്തിൽ

  • ഇലകളുടെ നിറംമാറ്റം - മങ്ങിയ പച്ച നിറം, നേരിയ ചുവപ്പ് നിറത്തിലുള്ള ഇലഞെട്ടുകളും സിരകളും.
  • ഇല വളർച്ച മുരടിപ്പ്.
  • ചെടി വളരെ കനംകുറഞ്ഞ് നീളത്തില്‍ ദൃശ്യമാകുന്നു.

ലക്ഷണങ്ങൾ

മുതിര്‍ന്ന ഇലകളിലാണ് ലക്ഷണങ്ങൾ ആദ്യം ഉണ്ടാകുന്നത്, അത് പിന്നീട് ഇളം ഇലകളിലേക്ക് ക്രമേണ വ്യാപിക്കുന്നു. രൂക്ഷമല്ലാത്ത സാഹചര്യങ്ങളിൽ മുതിര്‍ന്ന ഇലകൾ വിളറിയ പച്ച നിറമാകുന്നു. പരിഹരിച്ചില്ലെങ്കിൽ, കുറച്ചുകഴിയുമ്പോൾ വ്യാപകമായി ഹരിതവർണ്ണം നഷ്ടപ്പെട്ട് സിരകൾ, ഇലഞെട്ടുകൾ എന്നിവ ഇളം ചുവപ്പായി മാറുന്നു. ഈ അപര്യാപ്തത മൂർച്ഛിക്കുമ്പോൾ, ഈ ഇലകൾ മഞ്ഞകലർന്ന വെളുത്തനിറം (ധമനികൾ ഉൾപ്പെടെ) ആയി മാറുകയും, ചുരുണ്ടു പോകുകയോ, വിരൂപമാകുകയോ ചെയ്യുന്നു. ഇളം ഇലകൾ വിളറിയ പച്ച നിറമായിത്തന്നെ കാണപ്പെടുകയും പതിവിലും ചെറുതായി കാണപ്പെടുകയും ചെയ്യുന്നു. ശാഖകൾ കുറവായതിനാൽ ചെടികൾ കാണാൻ തീരെ മെലിഞ്ഞതായിരിക്കും പക്ഷെ അവയുടെ ഉയരം സാധാരണ പോലെ തന്നെ ആയിരിക്കും. ചെടികളിൽ വെള്ളത്തിന്‍റെ ഞെരുക്കത്തിന് കൂടുതല്‍ വിധേയമാകുകയും ഇലകൾ വാടുകയും ചെയ്യും. ഇലകളുടെ അകാല നാശവും പൊഴിയലും സംഭവിക്കാം, അത് വിളവ് കുറയാൻ കാരണമാകുന്നു. രാസവളത്തിന്‍റെ രൂപത്തിൽ നൈട്രജൻ പ്രയോഗിച്ച് കുറച്ച് ദിവസങ്ങൾക്ക് ശേഷം രോഗമുക്തി ദൃശ്യമാകും.

ആതിഥേയർ

പ്രേരിപ്പിക്കുക

നൈട്രജന്‍റെ ഉയർന്ന നിരക്കുകള്‍ ചെടികൾ തഴച്ചുവളരുന്ന ഘട്ടത്തില്‍ പ്രധാനമാണ്. അനുകൂലമായ കാലാവസ്ഥയിൽ, അതിവേഗം വളരുന്ന വിളകൾക്ക് നല്ല അളവിൽ നൈട്രജൻ നല്‍കണം, അങ്ങനെ അവ തഴച്ചുവളരുകയും, അവയുടെ ഫലം/ധാന്യ ഉത്പാദന ശേഷി പരമാവധി ഉയർത്താനും കഴിയും. ജൈവ വസ്തുക്കൾ കുറഞ്ഞ നല്ല നീർവാർച്ചയുള്ള മണൽ നിറഞ്ഞ മണ്ണിൽ പോഷകങ്ങൾ ഒലിച്ചുപോകാൻ സാധ്യത ഉള്ളതിനാൽ നൈട്രജന്‍റെ അപര്യാപ്തത കാണാൻ സാധിക്കും. പതിവായുള്ള മഴ, വെള്ളപ്പൊക്കം അല്ലെങ്കിൽ കനത്ത ജലസേചനം മണ്ണിലേക്ക് നൈട്രജനെ ഇറക്കുകയും അത് അവയുടെ അപര്യാപ്തതയ്ക്ക് ഇടയാക്കുകയും ചെയ്യുന്നു. വളരെക്കാലമുള്ള വരൾച്ചയുടെ ക്ലേശം വെള്ളവും പോഷകങ്ങളും ആഗിരണം ചെയ്യുന്നതിന് ഭംഗം വരുത്തുകയും, അത് അസന്തുലിതമായ പോഷക വിതരണത്തിന് കാരണമാകുകയും ചെയ്യുന്നു. അവസാനമായി, ചെടികൾക്കുള്ള നൈട്രജൻ ലഭ്യതയിൽ മണ്ണിന്‍റെ പി.എച്ച് പങ്ക് വഹിക്കുന്നു. മണ്ണിന്‍റെ പി.എച്ച് മൂല്യം കൂടുന്നതും കുറയുന്നതും ചെടികൾ നൈട്രജനെ ആഗിരണം ചെയ്യുന്നതിനെ ദോഷകരമായി ബാധിക്കും.

ജൈവ നിയന്ത്രണം

മണ്ണിൽ ഉയർന്ന അളവിലുള്ള ജൈവാവശിഷ്ടങ്ങൾ മണ്ണിന്‍റെ ഘടന മെച്ചപ്പെടുത്താനും വെള്ളം, പോഷകങ്ങൾ എന്നിവ നിലനിർത്താനുള്ള മണ്ണിന്‍റെ ശേഷി വർദ്ധിപ്പിക്കാനും സഹായിക്കും. ചാണകം, കമ്പോസ്റ്റ്, പീറ്റ്, അല്ലെങ്കിൽ കൊടിത്തൂവ വളം മാത്രമായി പ്രയോഗിച്ചോ, പക്ഷി കാഷ്ടം, ഹോൺ മീൽ, നൈട്രോലൈം എന്നിങ്ങനെ വിവിധ രൂപത്തിൽ ജൈവാവശിഷ്ടങ്ങൾ മണ്ണിൽ പ്രയോഗിക്കാം. കൊടിത്തൂവ വളം ഇലകളിൽ നേരിട്ട് തളിക്കാം.

രാസ നിയന്ത്രണം

- നൈട്രജൻ (എൻ) അടങ്ങിയ വളങ്ങൾ ഉപയോഗിക്കുക. - ഉദാഹരണങ്ങൾ: യൂറിയ, എൻ‌പി‌കെ, അമോണിയം നൈട്രേറ്റ്. - താങ്കളുടെ മണ്ണിനും വിളയ്ക്കും ഏറ്റവും മികച്ച ഉൽ‌പ്പന്നവും അളവും അറിയാൻ താങ്കളുടെ കാർഷിക ഉപദേശകനെ സമീപിക്കുക. കൂടുതൽ ശുപാർശകൾ: - താങ്കളുടെ വിള ഉൽ‌പാദനം പരമാവധിയാക്കുന്നതിന്, കാർഷിക സീസൺ ആരംഭിക്കുന്നതിന് മുൻപുതന്നെ ഒരു മണ്ണ് പരിശോധന നടത്താൻ ശുപാർശ ചെയ്യുന്നു. - സീസണിലുടനീളം ഒന്നിലധികം വിഭജനങ്ങളിൽ നൈട്രജൻ മേൽവളമായി പ്രയോഗിക്കുന്നതാണ് നല്ലത്. - താങ്കളുടെ വിളയുടെ വിളവെടുപ്പ് ഉടനുണ്ടെങ്കിൽ വളം പ്രയോഗിക്കരുത്.

പ്രതിരോധ നടപടികൾ

  • പരമാവധി വിളവ് നേടുന്നതിന് കാർഷിക സീസൺ ആരംഭിക്കുന്നതിന് മുൻപ്, മണ്ണിൻ്റെ പി.എച്ച് പരിശോധിച്ച് ഉത്തമമായ പിഎച്ച് നിലയിലേക്ക് കൊണ്ടുവരുന്നതിന് കുമ്മായം ചേര്‍ക്കുക.
  • കൃഷിസ്ഥലത്ത് നല്ല നീര്‍വാര്‍ച്ച സംവിധാനം ഒരുക്കുക കൂടാതെ അമിതമായ നന ഒഴിവാക്കുക.
  • രാസവളങ്ങളുടെ അമിതമായതോ അല്ലെങ്കിൽ അസന്തുലിതമായതോ ആയ ഉപയോഗം വഴി ചില സൂക്ഷ്മപോഷകങ്ങൾ ചെടികൾക്ക് ലഭ്യമാകാതെ വരാം.
  • വരൾച്ചയുടെ കാലത്ത് ചെടികൾ സ്ഥിരമായി നനയ്ക്കുന്നുവെന്ന് ഉറപ്പുവരുത്തുക.
  • ആവശ്യത്തിന് ജൈവവസ്തുക്കൾ ചേർക്കുന്നുവെന്ന് ഉറപ്പുവരുത്തുക, ഉദാഹരണത്തിന് കമ്പോസ്റ്റ്, ചാണകം, പുതയിടൽ.
  • ഇലഞെട്ടുകൾ വിശകലനം ചെയ്‌ത് വിളയിലെ നൈട്രജൻ്റെ കുറവ് കണ്ടുപിടിക്കാൻ കഴിയും.