നെല്ല്

ഫോസ്ഫറസ് അപര്യാപ്തത

Phosphorus Deficiency

അപര്യാപ്തത

5 mins to read

ചുരുക്കത്തിൽ

  • പർപ്പിൾ ഇലകൾ - അരികുകളിൽ നിന്നും ആരംഭിക്കുന്നു.
  • ചുരുണ്ട ഇലകൾ.
  • വളർച്ച മുരടിപ്പ്.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

57 വിളകൾ
ബദാം
ആപ്പിൾ
ആപ്രിക്കോട്ട്
വാഴ
കൂടുതൽ

നെല്ല്

ലക്ഷണങ്ങൾ

ഫോസ്ഫറസ് അപര്യാപ്തതയുടെ ലക്ഷണങ്ങൾ എല്ലാ ഘട്ടങ്ങളിലും പ്രത്യക്ഷപ്പെടാമെങ്കിലും, ഇളം ചെടികളിലാണ് കൂടുതലായും കാണപ്പെടുക. മറ്റ് പോഷകങ്ങള്‍ക്ക് വിപരീതമായി, ഈ കുറവിന്‍റെ ലക്ഷണങ്ങൾ പൊതുവെ പെട്ടെന്ന് ശ്രദ്ധയില്‍ പെടാത്തതിനാല്‍ തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്. നേരിയ അഭാവത്തില്‍ ചെടി മുരടിപ്പും ഉയരക്കുറവും ഈ ക്രമക്കേടിന്‍റെ സൂചനയാണ്. എന്നിരുന്നാലും, ഇലകളിൽ യാതൊരു വ്യക്തമായ ലക്ഷണങ്ങളും കാണപ്പെടുന്നില്ല. ഗുരുതരമായ അഭാവത്തില്‍, തണ്ടുകളും ഇലഞെട്ടുകളും കടുത്ത പച്ച നിറമോ അല്ലെങ്കില്‍ പര്‍പ്പിള്‍ നിറമോ കാണിക്കുന്നു. മുതിര്‍ന്ന ഇലയുടെ താഴത്തെ വശത്ത്, അറ്റത്തും അരികുകളിലും തുടങ്ങി പിന്നീട് ബാക്കിയുള്ള ഭാഗങ്ങളിലും പർപ്പിൾ നിറം വ്യാപിക്കുന്നതായി കാണാം. ഈ ഇലകൾ തുകല്‍ വർണ്ണത്തിൽ കാണപ്പെടുകയും, സിരകൾ ഒരു തവിട്ട് വലയം ഉണ്ടാക്കുകയും ചെയ്തേക്കാം. ചില സാഹചര്യങ്ങളില്‍, ഇലകളുടെ കരിഞ്ഞ അഗ്രം, എന്നപോലെ തന്നെ അരികുകളില്‍ ഹരിത വർണ്ണം നഷ്ടപ്പെട്ട പാടുകളും കാണപ്പെടുന്നത് ഫോസ്ഫറസ് അപര്യാപ്തതയുടെ ലക്ഷണമാണ്. പൂക്കളും കായകളും ഉൽപ്പാദിപ്പിക്കപ്പെടാം, പക്ഷേ ഫലത്തിന്റെ വിളവു നന്നേ കുറവായിരിക്കും.

Recommendations

ജൈവ നിയന്ത്രണം

മണ്ണിലെ ഫോസ്ഫറസ് അളവ് പൂര്‍ണ്ണമാക്കാന്‍ കാലി വളമോ അല്ലെങ്കിൽ മറ്റു വസ്തുക്കളോ (ജൈവ പുത , കമ്പോസ്റ്റ്, പക്ഷി കാഷ്ടം) അല്ലെങ്കിൽ ഇവയുടെ സംയുക്തമോ പ്രയോഗിക്കാവുന്നതാണ്. വിളവെടുപ്പിനു ശേഷമുള്ള ശേഷിപ്പുകൾ മണ്ണില്‍ ചേര്‍ക്കുന്നത് ദീർഘകാലാടിസ്ഥാനത്തിൽ ഫോസ്ഫറസ് ബാലൻസ് നിലനിർത്താനും മണ്ണിൻ്റെ ഘടന മെച്ചപ്പെടുത്താനും സഹായിക്കും. ജൈവവസ്തുക്കളുടെ അഴുകല്‍ ചെടിയ്ക്ക്‌ സ്ഥിരമായി ഫോസ്ഫറസ് ലഭ്യത നൽകുന്നു.

രാസ നിയന്ത്രണം

  • ഫോസ്ഫറസ് (പി ) അടങ്ങിയ വളങ്ങൾ ഉപയോഗിക്കുക.
  • ഉദാഹരണങ്ങൾ: ഡൈഅമോണിയം ഫോസ്ഫേറ്റ് (ഡിഎപി), സിംഗിൾ സൂപ്പർ ഫോസ്ഫേറ്റ് (എസ്എസ്‌പി).
  • താങ്കളുടെ മണ്ണിനും വിളയ്ക്കും ഏറ്റവും മികച്ച ഉൽ‌പ്പന്നവും അളവും അറിയാൻ താങ്കളുടെ കാർഷിക ഉപദേശകനെ സമീപിക്കുക.

കൂടുതൽ ശുപാർശകൾ:

  • താങ്കളുടെ വിള ഉൽ‌പാദനം പരമാവധിയാക്കുന്നതിന്, കാർഷിക സീസൺ ആരംഭിക്കുന്നതിന് മുൻപുതന്നെ ഒരു മണ്ണ് പരിശോധന നടത്താൻ ശുപാർശ ചെയ്യുന്നു.

അതിന് എന്താണ് കാരണം

വിവിധ വിളകൾ തമ്മില്‍ ഫോസ്ഫറസ് അഭാവത്തിന്റെ അളവിൽ വ്യത്യാസങ്ങൾ ഉണ്ട്. മണ്ണിലെ വെള്ളത്തിൽ ലയിക്കുമ്പോൾ ഫോസ്ഫേറ്റ് കണികകൾ വേരുകൾ ആഗിരണം ചെയ്യും. ഉയർന്ന കാൽസ്യം സാന്ദ്രതയുള്ള ചുണ്ണാമ്പ് മണ്ണിൽ ഫോസ്ഫറസിന്‍റെ അളവ് കുറവ് ആയിരിക്കാം. എന്നിരുന്നാലും, സാധാരണയായി, ഈ പോഷകത്തിന്റെ ലഭ്യത പരിമിതമാണ്, കാരണം ഫോസ്ഫറസ് മണ്ണുമായി ഒട്ടിച്ചേർന്നിരിക്കുന്നതിനാൽ ചെടികൾക്ക് ആഗിരണം ചെയ്യാൻ കഴിയില്ല. ക്ഷാരഗുണമുള്ള മണ്ണിലും, അമ്ലഗുണമുള്ള മണ്ണിലും ലഭ്യത കുറവാകാം. ജൈവവസ്തുക്കൾ കുറഞ്ഞ മണ്ണും ഇരുമ്പ് സമ്പുഷ്ടമായ മണ്ണും പ്രശ്നമായേക്കാം. വേരിന്‍റെ ശരിയായ വളർച്ചയും പ്രവർത്തനവും തടയുന്ന തണുത്ത കാലാവസ്ഥയും ഈ ക്രമക്കേടിലേക്ക് നയിക്കും. വരൾച്ചയും രോഗങ്ങളും, ജലവും പോഷകങ്ങളും വേരുകളാൽ ആഗിരണം ചെയ്യുന്നതിനെ തടസ്സപ്പെടുത്തുന്നതിനാലും അപര്യാപ്തതയുടെ ലക്ഷണങ്ങൾ കാണപ്പെടാം. അതേ സമയം മണ്ണിലെ ഈര്‍പ്പം ഈ പോഷകത്തിന്റെ ആഗിരണം വർദ്ധിപ്പിക്കുകയും തന്മൂലം കൂടുതൽ ഉയർന്ന വിളവ് നൽകുകയും ചെയ്യുന്നു.


പ്രതിരോധ നടപടികൾ

  • മണ്ണിൽ നിന്നും ഫോസ്ഫറസ് ആഗിരണം ചെയ്യാന്‍ കൂടുതൽ കഴിവുള്ള ഇനങ്ങൾ ഉപയോഗിക്കുക.
  • വിളകൾക്ക് സന്തുലിതവും കാര്യക്ഷമവുമായ വളപ്രയോഗം ഉറപ്പാക്കുക.
  • വിളവെടുപ്പിനുശേഷം മണ്ണിൽ ചെടികളുടെ അവശിഷ്ടങ്ങൾ സംയോജിപ്പിക്കുക.
  • മണ്ണിലെ പോഷക സന്തുലനം നിലനിർത്താൻ ധാതുവളവും ജൈവവളങ്ങളും ചേര്‍ന്ന സംയോജിത സമീപനം സ്വീകരിക്കുക.
  • മണ്ണിന് ഉചിതമായ പി.എച്ച് ലഭിക്കാൻ ആവശ്യമെങ്കിൽ കുമ്മായം ചേര്‍ക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക