Magnesium Deficiency
അപര്യാപ്തത
മഗ്നീഷ്യത്തിന്‍റെ അഭാവമുള്ള ചെടികളിൽ, മുതിര്‍ന്ന ഇലകളുടെ അരികുകളിൽ നിന്നും ആരംഭിക്കുന്ന വിളറിയ പച്ചനിറത്തിലുള്ള പുള്ളികളോ സിരകളുടെ ഇടയിലുള്ള കലകളിൽ ഹരിതഹീനതയോ കാണാനാകും. ധാന്യവിളകളിൽ, നേരിയ അഭാവമുള്ള ഇലകളിൽ ഒരു പച്ച നിറത്തിലുള്ള വരകൾ രൂപപ്പെട്ട്, പിന്നീട് സിരകൾക്കിടയിലുള്ള ഹരിതഹീനതയായി മാറും. കൂടുതൽ ഗുരുതരമായ ഘട്ടങ്ങളിൽ, മഞ്ഞപ്പ് ഇലയുടെ മധ്യഭാഗത്തേയ്ക്ക് വ്യാപിക്കുകയും ചെറിയ സിരകൾ പോലും ബാധിക്കപ്പെടും. ഇലപത്രത്തിൽ ചുവന്നതോ തവിട്ട് നിറത്തിലോ ഉള്ള പുള്ളികൾ ഉണ്ടാകുന്നു. പിന്നീട്, അത്യധികം ഹരിതഹീനത സംഭവിച്ച കലകളിൽ കോശനാശം സംഭവിക്കുന്നത് വഴി ഇലകൾക്ക് സ്വാഭാവികരൂപം നഷ്ടമാകുന്നു. അവസാനമായി, മഞ്ഞപ്പ് ഇലയെ മുഴുവൻ ബാധിക്കുന്നു, ക്രമേണ അകാലനാശത്തിനും നേരത്തേയുള്ള ഇലപൊഴിയലിനും കാരണമാകുന്നു. വേരുകളുടെ വളർച്ച മുരടിക്കുന്നത്, ചെടിയുടെ ഊർജ്ജസ്വലത നശിക്കുന്നതിന് കാരണമാകുന്നു.
ആല്‍ഗല്‍ ചുണ്ണാമ്പ് കല്ല്, ഡോളൊമൈറ്റ്, ലൈം സ്റ്റോണ്‍ മുതലായ മഗ്നീഷ്യം അടങ്ങിയിട്ടുള്ള വസ്തുക്കൾ ഉപയോഗിക്കുക. ചാണകം, ജൈവ പുതകള്‍, കമ്പോസ്റ്റ് എന്നിവ ഉപയോഗിച്ച് മണ്ണിലെ പോഷകാംശം സന്തുലിതമായി നിലനിർത്തുക. ഇവയിൽ വളരെ സാവധാനം മണ്ണിലേക്ക് സ്വതന്ത്രമാക്കപ്പെടുന്ന നിരവധി പോഷകങ്ങളും ജൈവ വസ്തുക്കളും അടങ്ങിയിട്ടുണ്ട്.
കൂടുതൽ ശുപാർശകൾ:
നേരിയ മണ്ണിലും, മണൽ മണ്ണിലും, പോഷകങ്ങൾ കുറഞ്ഞതും വെള്ളം സംഭരിച്ചു നിർത്താൻ ശേഷിയില്ലാത്തതുമായ അമ്ലത്വമുള്ള മണ്ണിലും മഗ്നീഷ്യത്തിന്‍റെ അഭാവം പൊതുവായ പ്രശ്നമാണ്. അത്തരം മണ്ണുകളില്‍, പോഷകങ്ങൾ അനായാസം നഷ്ടപ്പെട്ടു പോയേക്കാം. പൊട്ടാസ്യം, അമോണിയം എന്നിവ ധാരാളമായുള്ള മണ്ണിലും ഈ പ്രശ്നമുണ്ടായേക്കാം. കാരണം, അവ മഗ്നീഷ്യവുമായി മത്സരിക്കുന്നവയാണ്. ചെടികളിൽ, പഞ്ചസാരയുടെ ചലനത്തിലും ഹരിതക തന്മാത്രകളിലും മഗ്നീഷ്യം സുപ്രധാന പങ്ക് വഹിക്കുന്നു. ആവശ്യത്തിന് മഗ്നീഷ്യം ഇല്ലാത്തപക്ഷം, മുതിര്‍ന്ന ഇലകളിൽ നിന്നും ഹരിതകം പുതിയ ഇലകളിലേക്ക് കൈമാറ്റം ചെയ്യുന്നു. സിരകൾക്കിടയിലുള്ള ഹരിതഹീനതയുടെ കാരണം ഇതാണ്. പ്രകാശതീവ്രതയും ലക്ഷണങ്ങളുടെ വളര്‍ച്ചയെ സ്വാധീനിക്കുന്നു. കൂടിയ പ്രകാശതീവ്രത മഗ്നീഷ്യം അപര്യാപ്തതയുടെ ഫലങ്ങള്‍ വഷളാക്കുന്നു.