കാപ്സിക്കവും മുളകും

കാൽസ്യത്തിന്‍റെ അപര്യാപ്തത

Calcium Deficiency

അപര്യാപ്തത

ചുരുക്കത്തിൽ

  • ഇലകളിൽ അവിടിവിടെയായി മഞ്ഞ നിറത്തിലുള്ള പുള്ളിക്കുത്തുകൾ.
  • ചുരുണ്ട ഇലകൾ.
  • നന്നായി വികസിക്കാത്ത കായ്കളും ഇളം നാമ്പുകളും അല്ലെങ്കിൽ തണ്ടുകളും.
  • ചെടിയുടെ വാട്ടം.
  • വളർച്ച മുരടിപ്പ്.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

59 വിളകൾ
ബദാം
ആപ്പിൾ
ആപ്രിക്കോട്ട്
വാഴ
കൂടുതൽ

കാപ്സിക്കവും മുളകും

ലക്ഷണങ്ങൾ

പുതിയ നാമ്പുകളും ഇലകളും പോലെ ദ്രുതഗതിയില്‍ വളരുന്ന കലകളിലാണ് ലക്ഷണങ്ങൾ ആദ്യം കാണപ്പെടുക. നാമ്പുകള്‍ ശരിയായി വികസിക്കാതിരിക്കുകയും കാലക്രമേണ അവയുടെ എണ്ണം കുറയുകയും ചെയ്യും. തുടക്കത്തിൽ, പുതിയ ഇലകളിലോ ഇടത്തരം പ്രായമുള്ള ഇലകളിലോ അങ്ങിങ്ങായി ഹരിതഹീനതയുടെ ലക്ഷങ്ങളോട് കൂടിയ പാടുകൾ കാണപ്പെടുന്നു. പരിഹരിച്ചില്ലെങ്കിൽ, ഇലകൾ അകത്തേക്കോ പുറത്തേക്കോ ചുരുളുകയും അരികുകള്‍ മൃതമായി ഉണങ്ങുകയും ചെയ്യും. പാകമായ ഇലകളെയും മുതിര്‍ന്ന ഇലകളെയും സാധാരണഗതിയിൽ ബാധിക്കില്ല. വേരുപടലങ്ങൾ ശരിയാംവിധം വളരാത്തതിനാൽ ഇവ വാടാനും വരൾച്ച മുരടിക്കാനും സാധ്യതയുണ്ട്. രോഗബാധ ഗുരുതരമാണെങ്കിൽ, പൂക്കൾ പൊഴിയുകയും കൂമ്പിലകളുടെ വളരുന്ന ഭാഗം കരിയുകയോ നശിക്കുകയോ ചെയ്യും. ഫലങ്ങൾ ചെറുതും സ്വാദില്ലാത്തതുമാവും. വെള്ളരിക്ക, മുളക്, തക്കാളി തുടങ്ങിയവയ്ക്കാണെങ്കിൽ അഗ്രഭാഗം അഴുകാന്‍ (ബ്ലോസം എന്ഡ് റോട്ട്) തുടങ്ങും. വിത്തുകൾക്ക് അങ്കുരണശേഷി കുറവായിരിക്കും.

ശുപാർശകൾ

ജൈവ നിയന്ത്രണം

ചെറിയ കർഷകർക്കും, തോട്ടക്കാർക്കും, പൊടിച്ച മുട്ടത്തോടിനൊപ്പം വീര്യം കുറഞ്ഞ അമ്ലം (വിനാഗിരി) നന്നായി യോജിപ്പിച്ച് ഉപയോഗിക്കാവുന്നതാണ്. ഇതിനുപകരം, കാൽസ്യം നന്നായി അടങ്ങിയിട്ടുള്ള ആൽഗൽ ചുണ്ണാമ്പുകല്ല്, കൃഷ്ണശില പൊടി, നീറ്റുകക്ക, ഡോളമൈറ്റ്, ജിപ്സം, സ്ലാഗ് ലൈം തുടങ്ങിയവയും ഉപയോഗിക്കാം. ജലാംശം നിലനിർത്താനുള്ള മണ്ണിന്‍റെ ശേഷി വർദ്ധിപ്പിക്കാൻ ചാണകം, കമ്പോസ്റ്റ് പോലുള്ള ജൈവ വസ്തുക്കള്‍ ചേര്‍ക്കാം.

രാസ നിയന്ത്രണം

  • കാൽസ്യം (Ca) അടങ്ങിയിരിക്കുന്ന വളങ്ങൾ മണ്ണിൽ ഉപയോഗിക്കുക.
  • ഉദാഹരണങ്ങൾ: കാൽസ്യം നൈട്രേറ്റ്, കുമ്മായം, ജിപ്സം.
  • താങ്കളുടെ മണ്ണിനും വിളയ്ക്കും ഏറ്റവും മികച്ച ഉൽ‌പ്പന്നവും അളവും അറിയാൻ താങ്കളുടെ കാർഷിക ഉപദേശകനെ സമീപിക്കുക.

കൂടുതൽ ശുപാർശകൾ:

  • താങ്കളുടെ വിള ഉൽ‌പാദനം പരമാവധിയാക്കുന്നതിന്, കാർഷിക സീസൺ ആരംഭിക്കുന്നതിന് മുൻപുതന്നെ ഒരു മണ്ണ് പരിശോധന നടത്താൻ ശുപാർശ ചെയ്യുന്നു.
  • നിലവിലുള്ള അപര്യാപ്തതയ്ക്ക് വെള്ളത്തിൽ ലയിക്കുന്ന കാൽസ്യം നൈട്രേറ്റ് ഇലകളിൽ പ്രയോഗിക്കാം.
  • കാൽസ്യം ക്ലോറൈഡ് ഉപയോഗിക്കുമ്പോൾ, താപനില 30°C-നു മുകളിലാണെങ്കിൽ തളിക്കരുത്.
  • കൃഷിയിടം തയ്യാറാക്കുമ്പോൾ, മണ്ണിന്‍റെ പി.എച്ച് അമ്ലഗുണമുള്ളതാണെങ്കിൽ കുമ്മായം ഉപയോഗിക്കുക, മണ്ണിന്‍റെ പി.എച്ച് ക്ഷാരഗുണമുള്ളതാണെങ്കിൽ ജിപ്സം ഉപയോഗിക്കുക.
  • നടുന്നതിന് രണ്ട് മുതൽ നാല് മാസങ്ങൾക്ക് മുൻപ് കുമ്മായമിടാം.

അതിന് എന്താണ് കാരണം

മണ്ണിലെ പോഷകത്തിന്‍റെ കുറഞ്ഞ ലഭ്യതയേക്കാൾ, മണ്ണിൽ നിന്നും ചെടികൾക്ക് ലഭിക്കുന്ന പോഷകവുമായി ബന്ധപ്പെട്ടാണ് പൊതുവേ ലക്ഷണങ്ങൾ കാണപ്പെടുന്നത്. കാല്‍സ്യത്തിന് ചെടികളിൽ ചലനക്ഷമതയുണ്ടാവില്ല, അവയുടെ ആഗിരണം ചെടികളുടെ വെള്ളത്തിന്‍റെ ആഗിരണവും സംവഹനവുമായി ബന്ധപ്പെട്ടിരിക്കുന്നു. തളിരിലകൾ രോഗലക്ഷണങ്ങൾ കാണിക്കാനുള്ള കാരണം ഇത് വ്യക്തമാക്കുന്നു. കനത്ത മണ്ണും, നല്ല ജലസേചനം ലഭിച്ചതുമായ മണ്ണ് കാൽസ്യത്തെ ലയിപ്പിക്കാനും അത് ചെടികളിലേക്ക് എത്തിക്കാനും സഹായകരമാണ്. എന്നിരുന്നാലും, ജലത്തെ പിടിച്ചുനിർത്താൻ ശേഷി കുറവുള്ള മണൽ മണ്ണിൽ, ജലദൗർബല്യത്തിന് സാധ്യത കൂടുകയും അവയുടെ ആഗിരണം കുറയ്ക്കുകയും ചെയ്യും. ജലസേചന ഇടവേളയിൽ മണ്ണ് വളരെയേറെ ഉണങ്ങാൻ അനുവദിക്കുന്നതും ലക്ഷണങ്ങൾക്ക് കാരണമാവും. കുറഞ്ഞ പി.എച്ച്. മൂല്യമുള്ള മണ്ണ്, ഉപ്പു രസം കൂടിയ മണ്ണ്, അമോണിയത്തിന്‍റെ അളവ് കൂടുതലുള്ള മണ്ണ് എന്നിവയും പ്രശ്നമുണ്ടാവാൻ സാധ്യതയുള്ളവയാണ്. അന്തരീക്ഷത്തിലെ കൂടിയ ഈർപ്പം, വെള്ളപ്പൊക്കം എന്നിവയും ജലത്തെ കലകളിലേക്ക് എത്തിക്കുന്നത് മന്ദഗതിയിലാക്കുന്നു. അതിനാൽ, കാൽസ്യം അല്പമാത്രമായേ ചെടികൾ ആഗിരണം ചെയ്യുകയുള്ളു. കാൽസ്യത്തിന്റെ മികച്ച ആഗിരണത്തിന് മണ്ണിന്‍റെ പി.എച്ച്. മൂല്യം 7.0-നും 8.5-നും ഇടയ്ക്കായിരിക്കണം.


പ്രതിരോധ നടപടികൾ

  • മണ്ണിൽ നിന്നും കാത്സ്യം ആഗിരണം ചെയ്യാൻ കഴിയുന്ന ഇനങ്ങൾ തിരഞ്ഞെടുക്കുക.
  • മണ്ണിന്റെ പി.എച്ച്.
  • മൂല്യം പരിശോധിച്ച് ആവശ്യമെങ്കിൽ കുമ്മായം പ്രയോഗിച്ച്, അനുകൂല നിരക്കായ 7.0 നും 8.5 നും ഇടയിലായി ക്രമപ്പെടുത്തുക.
  • മണ്ണിലെ കാൽസ്യത്തിന്‍റെ അളവ് കുറയ്ക്കുന്ന അമോണിയം അടിസ്ഥാനമാക്കിയുള്ള വളങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കുക.
  • ഫലങ്ങൾ രൂപപ്പെടുന്ന വേളയിൽ നൈട്രജനുള്ള വളം അധികമായി നൽകരുത്.
  • ചെടികള്‍ക്കരികില്‍ ജോലി ചെയ്യുമ്പോൾ വേരുകൾക്ക് ക്ഷതം വരുന്നില്ല എന്ന് ഉറപ്പ് വരുത്തുക.
  • പതിവായി നനയ്ക്കണം , എന്നാൽ അധികമാവരുത്.
  • മണ്ണില്‍ ജൈവ വസ്തുക്കള്‍ ചേര്‍ക്കണം, ഉദാഹരണത്തിന് ചാണകം, ജൈവ പുത അല്ലെങ്കിൽ കമ്പോസ്റ്റ്.
  • ഹരിത പുത (വൈക്കോൽ, അഴുകിയ ഈർച്ചപ്പൊടി) അല്ലെങ്കിൽ പ്ലാസ്റ്റിക് പുത ഉപയോഗിക്കുന്നത് മണ്ണിൽ ഈര്‍പ്പം നിലനിർത്താൻ സഹായിക്കും.
  • കൃഷിസ്ഥലം എന്നും നിരീക്ഷിക്കുകയും രോഗലക്ഷണങ്ങളുള്ള ഫലങ്ങൾ പറിച്ചുകളയുകയും ചെയ്യുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക